കേരളം 'ജിഹാദി'നൊരുങ്ങി; SKSSF വിമോചനയാത്ര നാളെ മുതല്‍

കോഴിക്കോട്‌: "ആത്മീയത; ചൂഷണത്തിനെതിരേ ജിഹാദ്‌" എന്ന പ്രമേയമുയര്‍ത്തി പിടിച്ചു ഉസ്താദ്‌ അബ്‌്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ നയിക്കുന്ന 'വിമോചനയാത്ര' നാളെ മംഗലാപുരത്തുനിന്ന്‌ ആരംഭിക്കുമെന്ന്‌ ജന. സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസിയും യാത്രാ സംഘാടകസമിതി കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
"ജീര്‍ണ്ണതക്കെതിരെ ജിഹാദ്‌' എന്ന പ്രമേയത്തില്‍ സംഘടന നടത്തിയ കാമ്പയിന്റെ തുടര്‍ച്ചയായാണ്‌ ആത്മീയ രംഗത്തെ നൂതന ചൂഷണങ്ങളെയും ചൂഷകരെയും സമൂഹമധ്യെ തുറന്നു കാണിച്ച്‌ സംഘടിപ്പിക്കുന്ന വിമോചന യാത്ര. ഇതോടെ കേരളം മറ്റൊരു ജിഹാദിനൊരുങ്ങുകയായി.. 
മംഗലാപുരത്ത് നിന്നാരംഭിച്ചു വിവിധ മേഖല-ജില്ലാ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു 30നു തിരുവനന്തപുരത്താണ്‌ യാത്രയുടെ സമാപനം.
വിമോചന യാത്രയുടെ ഉദ്‌ഘാടനം നാളെ വൈകീട്ട്‌ മൂന്നിന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മുശാവറാന്ഗവുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ നിര്‍വഹിക്കും. മംഗലാപുരം ഖാസി ത്വാഖ അഹമ്മദ്‌ മൌലവി അധ്യക്ഷത വഹിക്കും. പാണക്കാട്‌ അബ്ബാസലി തങ്ങള്‍ വിമോചനയാത്രാ സന്ദേശം നല്‍കും.കൂടാതെ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും ഉദ്ഗടനതിലും തുടര്‍ വേദികളിലും അണി നിരക്കും.
       "യഥാര്‍ഥ മതേതരവാദിയാണെങ്കില്‍ ആര്യാടന്‍ മുഹമ്മദ്‌ രാജിവയ്ക്കണമെന്നും നേതാക്കള്‍"
ആര്യാടന്‍ മുഹമ്മദ്‌ യഥാര്‍ഥ മതേതരവാദിയാണെങ്കില്‍ രാജിവയ്ക്കണമെന്ന്‌ ചോദ്യത്തിനുത്തരമായി നേതാക്കള്‍ വാര്‍ത്ത‍ സമ്മേളനത്തില്‍ പറഞ്ഞു. സമുദായത്തിന്റെ പേരില്‍ മന്ത്രിപദവി നേടിയ ശേഷം സമുദായത്തിനെതിരേ സംസാരിക്കുന്നത്‌ ശരിയല്ല. മുസ്‌ലിം ആണെന്ന പേരില്‍ സമുദായം പരിഗണിച്ച്‌ ആര്യാടന്‌ കോണ്‍ഗ്രസ്‌ മന്ത്രിപദവി നല്‍കേണ്‌ടിയിരുന്നില്ല. അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ പേരില്‍ സാമുദായിക ധ്രുവീകരണം ഇഷ്ടപ്പെടാത്തതിനാലാണ്‌ എസ്‌.-കെ.-എസ്‌.-എസ്‌.-എഫ്‌ പ്രതികരിക്കാതിരുന്നതെന്നും നേതാക്കള്‍ കൂട്ടി ചേര്‍ത്തു.