തിരുവനന്തപുരം
: ധര്‍മശബ്ദത്തിന്‍റെ
കാഹളം മുഴക്കി ആത്മീയ
ചൂഷണത്തിനെതിരെ ജിഹ്വയുയര്‍ത്തി
നാടുണര്‍ത്തി ഏപ്രില്‍ 18ന്
മംഗലാപുരത്ത് നിന്ന്
ആരംഭിച്ച വിമോചനയാത്ര നാളെ
തിരുവനന്തപുരത്ത് സമാപിക്കും.
പരിശുദ്ധമായ
ആത്മീയതയെ വ്യവസായ വത്‌കരിക്കുന്ന
സകലകേന്ദ്രങ്ങള്‍ക്കും
വ്യക്തമായ മറുപടി വിമോചനയാത്രയുടെ
സമാപന മഹാസമ്മേളനം തിരുവനന്തപുരം
ഗാന്ധിപാര്‍ക്കില്‍ കെ.പി.സി.സി
പ്രസിഡന്‍റ് രമേശ് ചെന്നിത്തല
ഉദ്‌ഘാടനം ചെയ്യും.
ഇസ്‌ലാമിന്‍റെ
തനതായ ആത്മീയതയുടെ പൊരുള്‍
കേരളക്കരയിലെ പൊതുജന സമക്ഷം
സമര്‍പ്പിച്ച് വ്യാജന്മാരുടെ
കള്ളത്തരങ്ങളെ തുറന്ന്
കാട്ടിയാണ് വിമോചനയാത്ര
സമാപിക്കുന്നത്. നാളെ
നാല് മണിക്ക് തുടങ്ങുന്ന
സമാപന സംഗമത്തില്‍ പാണക്കാട്
സയ്യിദ് സ്വാദിഖലി ശിഹാബ്
തങ്ങള്‍ അധ്യക്ഷത വഹിക്കും.
പ്രഫ. കെ
ആലിക്കുട്ടി മുസ്‌ലിയാര്‍,
ഡോ.
ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി,
കോട്ടുമല ടി.എം
ബാപ്പു മുസ്‌ലിയാര്‍,
പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങള്‍, മന്ത്രിമാരായ
പി.കെ
കുഞ്ഞാലിക്കുട്ടി, വി.കെ
ഇബ്രാഹീം കുഞ്ഞ്, എം.
കെ മുനീര്‍,
കെ. ബാബു,
അബ്‌ദുല്‍
ഹമീദ് ഫൈസി അമ്പലക്കടവ്,
ഓണംപിള്ളി
മുഹമ്മദ് ഫൈസി, നാസര്‍
ഫൈസി കൂടത്തായ്,
എം.ല്‍.എമാരായ
ടി.എ
അഹ്‌മദ് കബീര്‍, കെ.
എം ഷാജി
തുടങ്ങിയവര്‍ സംബന്ധിക്കും.