കേച്ചേരി
: ആത്മീയ
ചൂഷണത്തിനെതിരെ ജിഹാദ് എന്ന
മുദ്രാവാക്യവുമായി 18ന്
മംഗലാപുരത്ത് നിന്ന്
തുടങ്ങിയ SKSSF സംസ്ഥാന
കമ്മറ്റിയുടെ വിമോചന യാത്രക്ക്
കേച്ചേരിയില്‍ ഉജ്ജ്വല
സ്വീകരണം. ജില്ലയിലെ
പ്രമുഖ സ്വീകരണ കേന്ദ്രമായ
കേച്ചേരിയിലേക്ക് തുറന്ന
വാഹനത്തില്‍ നിരവധി
വാഹനാകമ്പടിയോടെയാണ്
ജാഥാനായകരെ വേദിയിലേക്കാനയിച്ചത്.
സ്വീകരണ
സമ്മേളനം സ്ഥലം എം.എല്‍.എ
എന്‍.പി
മാധവന്‍ ഉദ്‌ഘാടനം ചെയ്‌തു.
മൊയ്‌തീന്‍
കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷം
വഹിച്ചു. അബ്ദുല്‍
ഹമീദ് ഫൈസി അമ്പലക്കടവ്,
ഓണംപിള്ളി
മുഹമ്മദ് ഫൈസി, നാസര്‍
ഫൈസി കൂടത്തായ്, ജില്ലാ
പഞ്ചായത്ത് മെമ്പര്‍
ശ്രീകുമാര്‍, സത്താര്‍
പന്തല്ലൂര്‍, അബൂബക്‌ര്‍
ഫൈസി മലയമ്മ, സ്വലാഹുദ്ദീന്‍
ഫൈസി വല്ലപ്പുഴ, അയ്യൂബ്
കൂളിമാട്, ഇസ്‌മാഈല്‍
ഹാജി എടച്ചേരി, ജാബിര്‍
എം.കെ
തൃക്കരിപ്പൂര്‍, സഈദ്
വല്ലപ്പുഴ, നൗഷാദ്
തുടങ്ങിയവര്‍ സംബന്ധിച്ചു.