മാന്യതയില്ലാത്തവര്‍ മാനവികത പഠിപ്പിക്കരുത്‌ : അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌

തരുവണ (വയനാട്‌) : വര്‍ഗീയ ഫാഷിസ്റ്റ്‌ ശക്തികളുടെ പിന്തുണയോടെ കേരളത്തിലുടനീളം യാത്ര നടത്തുകയും സ്വീകരണ വേദികളില്‍ മതനിരീശ്വര വര്‍ഗീയ വാദികളെ പങ്കെടുപ്പിക്കുകയും ചെയ്‌ത കാന്തപുരം സമൂഹത്തില്‍ മാന്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ്‌ നടത്തുന്നതെന്നും കേരള ജനതയെ മാനവികത പഠിപ്പിക്കാന്‍ അവര്‍ക്ക്‌ അര്‍ഹതയില്ലെന്നും അബ്‌ദുല്‍ ഹമീദ്‌ ഫൈസി.
ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന മുദ്രാവാക്യവുമായി SKSSF നടത്തുന്ന വിമോചന യാത്രക്ക്‌ വയനാട്‌ തരുവണയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രീയ വിരോധികളാല്‍ കണ്ണൂരില്‍ നിഷ്‌ഠൂരമായി കൊലചെയ്യപ്പെട്ട അബ്‌ദുശ്ശുകൂറിന്‍റെ വീട്‌ പോലും സന്ദര്‍ശിക്കാതെ അതുവഴി യാത്ര നടത്തിയ കാന്തപുരം എന്തിനാണ്‌ സമൂഹത്തെ മാനവികത പഠിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സമസ്‌ത വയനാട്‌ ജില്ലാ ട്രഷറര്‍ ഇബ്‌റാഹീം ഫൈസി സ്വീകരണ സംഗമം ഉദ്‌ഘാടനം ചെയ്‌തു. പി.സി ഇബ്‌റാഹീം ഹാജി അദ്ധ്യക്ഷത വഹിച്ചു. ഓണംമ്പിള്ളി മുഹമ്മദ്‌ ഫൈസി, നാസ്വിര്‍ ഫൈസി കൂടത്തായി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, റഹീം മാസ്റ്റര്‍ ചുഴലി, .കെ സുലൈമാന്‍ മൗലവി, ശൗകത്തലി മൗലവി, പി.പി ത്വാഹിര്‍ മാസ്റ്റര്‍, മുഹമ്മദ്‌ കുട്ടി ഹസനി തുടങ്ങിയവര്‍ സംബന്ധിച്ചു.