SKSSF പ്രസ്സ്‌ റിലീസ്‌

വ്യക്തിതാല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി മതമൂല്യങ്ങളെ ബലികഴിച്ച കപട ആത്മീയ വാദിയാണ്‌ കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാരെന്ന്‌ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌.

കേരള മുസ്‌ലിംകള്‍ക്കിടയില്‍ മതപണ്ഡിതര്‍ക്കുള്ള ആദരവിനെയും അംഗീകാരത്തെയും ദുരുപയോഗം ചെയ്‌ത്‌ വലിയ തോതിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക്‌ നേതൃത്വം നല്‍കിയ വ്യക്തിയാണ്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. തന്‍റെ സങ്കുചിതമായ സംഘടനാ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി അക്രമങ്ങളും കൊലപാതകങ്ങളും നടത്താന്‍ ഇദ്ദേഹം പ്രത്യേക സംഘടന തന്നെ രൂപീകരിച്ചിരുന്നു. സുന്നി ടൈഗര്‍ ഫോഴ്‌സ്‌, ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യ എന്നീ പേരുകളില്‍ രഹസ്യമായി പ്രവര്‍ത്തിച്ച ഈ തീവ്രവാദ സംഘന ഒട്ടേറെ കൊലപാതകങ്ങള്‍ നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. 1999ല്‍ സംസ്ഥാനത്ത്‌ നടന്ന ആറ്‌ കൊലപാതകങ്ങള്‍ അന്വേഷിച്ച പ്രത്യേക സംഘം ഇതില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യക്ക്‌ പങ്കുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിലെ എസ്‌.പി വിജയന്‍ എറാളം, ഡി.വൈ.എസ്‌.പി എ.കെ വിജുശങ്കര്‍ എന്നിവര്‍ ഇത്‌ വാര്‍ത്താ സമ്മേളനം നടത്തി വെളിപ്പെടുത്തിയിരുന്നു. കാരന്തൂര്‍ മര്‍കസ്‌ മാനേജര്‍ ഉള്‍പെടെ പതിമൂന്ന്‌ പ്രതികളാണ്‌ ഈ കേസില്‍ ഉണ്ടായിരുന്നത്‌.
ചേകന്നൂര്‍ കൊലപാതക കേസിലെ പ്രധാന സാക്ഷിയായിരുന്ന മലപ്പുറത്തെ ഒരു പ്രമുഖ കോണ്‍ഗ്രസ്‌ നേതാവിന്‍റെ ദുരൂഹ മരണത്തില്‍ കാന്തപുരത്തിന്‍റെ പങ്കിനെക്കുറിച്ച്‌ പത്രവാര്‍ത്തയുണ്ടായിരുന്നു. ചേകന്നൂര്‍ കേസില്‍ ഇടക്കാലത്ത്‌ പ്രതി ചേര്‍ക്കപ്പെടുകയും സി.ബി.ഐ ചോദ്യംചെയ്യലിന്‌ വരെ വിധേയരാവുകയും ചെയ്‌തവരാണ്‌ ഇപ്പോള്‍ മാനവികത പറഞ്ഞ്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്‌. കാന്തപുരം വിഭാഗത്തിന്‍റെ ബുദ്ധികേന്ദ്രമായും സിറാജ്‌ ലേഖകനുമായി പ്രവര്‍ത്തിച്ചിരുന്ന ഇപ്പോള്‍ ആ ഗ്രൂപ്പ്‌ വിട്ട ഒരു പ്രമുഖ വ്യക്തി വെളിപ്പെടുത്തിയ ഒരു സത്യം ഇതോട്‌ ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌. കേരള മുസ്‌ലിംകളുടെ ആധികാരിക മത പണ്ഡിത സഭയായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖ്യ കാര്യദര്‍ശിയായിരുന്ന മഹാനായ ശംസുല്‍ ഉലമ ഇ.കെ അബൂബകര്‍ മുസ്‌ലിയാരെ വധിക്കാന്‍ വരെ ഇവര്‍ നിഗൂഢ നീക്കം നടത്തിയിരുന്നു എന്നാണ്‌ ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്‌.
കുറ്റിപ്പുറത്തെ അബ്‌ദുന്നൂറിന്‍റെ നേതൃത്വത്തില്‍ ഷാന്‍ എന്‍റര്‍പ്രൈസസ്‌ എന്ന സ്ഥാപനം ഇരുനൂറ്‌ കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച്‌ നടത്തിയ തട്ടിപ്പില്‍ കാന്തപുരത്തിന്‍റെ പങ്ക്‌ അനിഷേധ്യമാണ്‌. അബ്‌ദുന്നൂറിന്‍റെ കയ്യിലുള്ള രേഖകള്‍ ശേഖരിക്കാന്‍ യു..ഇയില്‍ എത്തിയ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും അഭിഭാഷകനും ലഭിച്ച വിവര പ്രകാരം നാല്‍പത്തിയാറ്‌ കോടി രൂപ കാന്തപുരത്തിന്‍റെ കൈവശമാണെന്ന്‌ വ്യക്തമായിരിക്കുകയാണ്‌. കാന്തപുരം വിഭാഗം സംഘടനയുടെ അഖിലേന്ത്യ ഓര്‍ഗനൈസറായി പ്രവര്‍ത്തിച്ച അബ്‌ദുന്നൂറിന്‍റെ ബിസിനസ്‌ പങ്കാളിയാണ്‌ കാന്തപുരം. കോടികള്‍ ലഭിക്കാനുള്ള നൂറുകണക്കിന്‌ നിക്ഷേപകരോട്‌ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ കാന്തപുരം ബാധ്യസ്ഥനാണ്‌.
ചൂഷണങ്ങളുമായി കാന്തപുരത്തിന്‌ അധിക കാലം മുന്നേട്ടു പോവാനാവില്ലെന്നും യാഥാര്‍ഥ്യം ഉള്‍കൊള്ളാന്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ തയ്യാറാവണമെന്നും അബ്‌ദുല്‍ ഹമീദ്‌ ഫൈസി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.