വിമോചന യാത്ര ചരിത്ര സംഭവമാക്കുക : സൈനുല്‍ ഉലമ


കോഴിക്കോട്‌ : ആത്മീയ വിശ്വാസത്തെ ചൂഷണം ചെയ്‌ത്‌ തട്ടിപ്പുനടത്തുന്നവര്‍ നമ്മുടെ നാട്ടില്‍ വ്യാപകമാവുകയാണ്‌. പ്രമാണങ്ങളിലില്ലാത്ത മുടി കൊണ്ടുവന്ന്‌ നബി()യോടുള്ള മുസ്‌ലിം ഉമ്മത്തിന്‍റെ വിശ്വാസം ചൂഷണം ചെയ്യാനിറങ്ങിയ കാന്തപുരത്തിന്‍റെ നിലപാടിനെ ശക്തമായി നേരിടണമെന്നും വിമോചനയാത്ര ചരിത്ര വിജയമാക്കണമെന്നു സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആഹ്വാനം ചെയ്തു.
വിശ്വാസത്തേയും മാനവിക നന്മയേയും വികലമാക്കുന്നവരെ പിടിച്ചു കെട്ടാനാണ്‌ വിമോചന യാത്ര. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഈ യാത്രയോട്‌ സഹകരിക്കണമെന്നും അദ്ദേഹം അഭ്യാര്‍ത്ഥിച്ചു.