മലപ്പുറം
: ആത്മീയത
ചൂഷണത്തിനെതിരെ ജിഹാദ് എന്ന
മുദ്രാവാക്യവുമായി SKSSF
സംസ്ഥാന
കമ്മിറ്റി മംഗലാപുരം മുതല്‍
തിരുവനന്തപുരം വരെ നടത്തുന്ന
വിമോചന യാത്ര നാളെ മലപ്പുറം
ജില്ലയിലെത്തും.
രാവിലെ
9ന്
കാളികാവില്‍ നിന്ന് തുടങ്ങുന്ന
യാത്ര പെരിന്തല്‍മണ്ണ,
മഞ്ചേരി,
കൊണ്ടോട്ടി
തുടങ്ങിയ കേന്ദ്രങ്ങളിലെ
സ്വീകരണങ്ങള്‍ക്ക് ശേഷം
ചെമ്മാട് എസ്.എം
ജിഫ്‌രി തങ്ങള്‍ നഗറില്‍
സമാപിക്കും.
സമാപന
സംഗമം പാണക്കാട് സയ്യിദ്
ഹൈദരലി ശിഹാബ് തങ്ങള്‍
ഉദ്‌ഘാടനം ചെയ്യും.
സമസ്‌ത
ജനറല്‍ സെക്രട്ടറി ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍
അദ്ധ്യക്ഷത വഹിക്കും.
ഡോ.
ബഹാഉദ്ദീന്‍
നദ്‌വി കൂരിയാട് മുഖ്യപ്രഭാഷണം
നടത്തും.
വിദ്യാഭ്യാസ
മന്ത്രി പി.കെ
അബ്‌ദുര്‍റബ്ബ് മുഖ്യാഥിതിയായിരിക്കും.
24ന്
തിരൂരില്‍ നിന്നും തുടങ്ങുന്ന
യാത്ര കോട്ടക്കല്‍,
വളാഞ്ചേരി,
പൊന്നാനി
കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക്
ശേഷം വടക്കേക്കാട്ടില്‍
സമാപിക്കും.