വിമോചനയാത്ര;ബഹ്‌റൈന്‍ SKSSFപര്യടനം ഇന്ന്‌ ഹിദ്ദ്‌,മുഹറഖ്‌ഏരിയകളില്‍


മനാമ :“ആത്മീയത; ചുഷണത്തിന്നെതിരെജിഹാദ്‌”എന്ന പ്രമേയത്തില്‍എസ്‌.കെ.എസ്‌.എസ്‌.എഫ്‌കേന്ദ്ര കമ്മറ്റി നടത്തുന്ന വിമോചനയാത്രയുടെ ഭാഗമായി ബഹ്‌റൈനിലെഏരിയാകേന്ദ്രങ്ങളിലൂടെ ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌സംഘടിപ്പിക്കുന്ന പ്രചരണ പര്യടനം ഇന്ന്‌ (26, വ്യാഴം) ഹിദ്ദ്‌, മുഹറഖ്‌ഏരിയാകേന്ദ്രങ്ങളില്‍ നടക്കും.
രാത്രി 9.30 ന്‌ ഹിദ്ദിലെയും 11.00 മണിക്ക്‌മുഹറഖിലെയുംസമസ്‌താലയങ്ങളിലാണ്‌ഏരിയാപര്യടനത്തിന്‌ സ്വീകരണമേര്‍പ്പെടുത്തിയിരിക്കുന്നത്‌.
സമസ്‌തകേരളസുന്നീജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവുമായിസഹകരിച്ച്‌ നടക്കുന്ന പര്യടനം വിവിധ ഏരിയകളിലൂടെസഞ്ചരിച്ച്‌മാസാവസാനം മനാമയില്‍സമാപിക്കും.ഇന്നത്തെ പര്യടനത്തില്‍കെ.എം.എസ്‌മൌലവിമുഖ്യ പ്രഭാഷണം നടത്തും. 
സി.കെ.പി.അലിമുസ്ല്യാര്‍, ഹംസ അന്‍വരി മോളൂര്‍, മുഹമ്മദലി ഫൈസി,  ഉബൈദുല്ലറഹ്‌മാനി, അബ്‌ദുറസാഖ്‌ നദ്‌വി, എസ്‌.എം. അബ്‌ദുല്‍വാഹിദ്‌, കുഞ്ഞഹമ്മദ്‌ ഹാജി, ശഹീര്‍ കാട്ടാമ്പള്ളി, കളത്തില്‍മുസ്ഥഫ, ലത്വീഫ്‌ പൂളപ്പൊയില്‍, മൌസല്‍ മൂപ്പന്‍ തിരൂര്‍തുടങ്ങിയവര്‍വിവിധ ഏരിയകളില്‍സംബന്ധിക്കും.