മാഹിനാബാദ്
: മലബാര്‍
ഇസ്‌ലാമിക് കോംപ്ലക്‌സ്
19-ാം
വാര്‍ഷിക സമ്മേളനത്തിന്‍റെ
ഭാഗമായി നടക്കുന്ന `മിക്‌സോസ്2012'
മെഗാ
എക്‌സ്‌പോ ശ്രദ്ധേയമാവുന്നു.
ഏപ്രില്‍
17 മുതല്‍
ആരംഭിച്ച എക്‌സ്‌പോ തുടക്കം
മുതല്‍ തന്നെ വന്‍
ജനപങ്കാളിത്തമാണനുഭവപ്പെടുന്നത്.
വിസ്‌മയവും
വിജ്ഞാനവും പകര്‍ന്നു നല്‍കുന്ന
മുപ്പതിലധികം സ്റ്റാളുകളും
വിവിധങ്ങളായ പ്രദര്‍ശനങ്ങളുമാണ്
ജനങ്ങളില്‍ കൗതുകമുണര്‍ത്തുന്നത്.
സംസാരിക്കുന്ന
അമേരിക്കന്‍ പാവ,
മാജിക്
ഷോ,
സ്‌നേക്ക്
ഷോ,
ഇസ്‌ലാമിക്
ഡ്രാമ,
ഷോക്കേല്‍ക്കാത്ത
മനുഷ്യന്‍,
വിവിധ
തരം ഡോക്യുമെന്‍ററികള്‍
തുടങ്ങി ആകര്‍ഷണീയമായ ഇനങ്ങളാണ്
എക്‌സ്‌പോയില്‍ നടന്നു
കൊണ്ടിരിക്കുന്നത്.
17 മുതല്‍
23 വരെ
നടക്കുന്ന എക്‌സ്‌പോ സമ്മേളന
സമാപന ദിനമായ ഞായറാഴ്‌ച്ച
സ്‌ത്രീകള്‍ക്ക്
പ്രവേശനമുണ്ടായിരിക്കില്ലെന്ന്
`മിക്‌സോസ്'
ചെയര്‍മാന്‍
സയ്യിദ് ഹുസൈന്‍ തങ്ങള്‍
അറിയിച്ചു.