എം.ഐ.സി എക്സ്പോയില്‍ ബോംബ്‌ സ്‌ഫോടന രംഗം

ചട്ടംഞ്ചാല്‍ : അഭിമാനത്തോടെ 19 വാര്‍ഷം പിന്നിട്ട എം..സിയില്‍ ബോംബ്‌ സ്‌ഫോടന രംഗം. 19ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടത്തിയ MIC ZHOWS 2012 MEGA EXPO യിലെ ഒരു സ്റ്റാളിലാണ്‌ ബോംബ്‌ സ്‌ഫോടനരംഗം പ്രദര്‍ശിപ്പിച്ചത്‌. കലക്‌ടര്‍ ജിതേന്ദ്രന്‍ ഉല്‍ഘടനം ചെയ്‌തതിന്‌ ശേഷം വൈകുന്നേരം 4 മണിക്ക്‌ ജനങ്ങള്‍ക്ക്‌ തുറന്ന്‌ കൊടുത്ത എക്‌സ്‌പോ സ്‌റ്റാളുകളില്‍ വന്‍തിരക്കാണനുഭവപ്പെടുന്നത്‌. കളിപ്പിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചുമുള്ള വൈവിധ്യങ്ങളായ സ്‌റ്റാളുകള്‍ കാണാന്‍ രാവേറെയായും ആളുകള്‍ തിങ്ങി നിറയുന്നത്‌ എക്‌സ്‌പോയുടെ വിജയമാണെന്ന്‌ ചെയര്‍മാന്‍ സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍ പറഞ്ഞു.
പരിയാരം മെഡിക്കല്‍ കോളേജ്‌, ഷോകേല്‍ക്കാത്ത മനുഷ്യന്‍, സംസാരിക്കുന്ന അമേരിക്കന്‍ പാവ, ആകര്‍ഷകമായ ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, മയ്യിത്ത്‌ പരിപാലന പ്രാക്‌ടിക്കല്‍ ക്ലാസ്സ്‌, പഠനാര്‍ഹമായ നാടകങ്ങള്‍, മാജിക്‌ ഷോ, സ്‌നേക്ക്‌ പ്രദര്‍ശനം, ബോംബ്‌ ബ്ലാസ്‌റ്റ്‌ പ്രദര്‍ശനം, തുടങ്ങി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ പോലെ കാണാനുള്ള സ്റ്റാളുകള്‍ എക്‌സ്‌പോയുടെ മാറ്റ്‌ കൂട്ടുന്നതായി സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍ കൂട്ടി ചേര്‍ത്തു.