വിമോചനയാത്ര; മുതഅല്ലിം സമ്മേളനം സമാപിച്ചു

മുതഅല്ലിം സമ്മേളനം സയ്യിദ് റഷീദ് അലി തങ്ങള്‍
ഉദ്ഘാടനം ചെയ്യുന്നു
തിരൂരങ്ങാടി : ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന മുദ്രാവാക്യമുയര്‍ത്തി SKSSF സംസ്ഥാന കമ്മറ്റി നടത്തുന്ന വിമോചനയാത്രയുടെ ഭാഗമായി ചെമ്മാട്‌ ദാറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ നടന്ന മുതഅല്ലിം സമ്മേളനം സമാപിച്ചു. സമ്മേളനം സയ്യിദ്‌ റശീദലി തങ്ങള്‍ കണ്ണന്തളി ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ ആധ്യക്ഷം വഹിച്ചു. പി. ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്, ജാബിര്‍ തൃക്കരിപ്പൂര്‍, കെ.ടി.ബഷീര്‍ ബാഖവി പൊന്‍മള, സി.കെ.മൊയ്‌തീന്‍ ഫൈസി, റാസി ബാഖവി, കെ.പി സിദ്ദീഖ്‌ മാസ്റ്റര്‍, മുഹമ്മദലി, വി.ടി.ശറഫുദ്ദീന്‍, സി.പി.ബാസിത്‌ ചെമ്പ്ര പ്രസംഗിച്ചു.