നാദാപുരം മേഖലാ നേതൃയോഗം നടന്നു

നാദാപുരം : പ്രബോധകനാവുക എന്ന പ്രമേയത്തില്‍ നടക്കുന്ന SKSSF നാദാപുരം മേഖലാ സമ്മേളനത്തിന്‍റെ ഭാഗമായി വാണിമേലില്‍ നടന്ന നേതൃയോഗം സ്വലാഹുദ്ദീന്‍ അയ്യൂബി ഉദ്ഘാടനം ചെയ്തു. കെ.കെ. മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പരിപാടികള്‍ക്ക് യോഗത്തില്‍ അന്തിമ രൂപം നല്‍കി. മേഖലയിലെ 50 ശാഖകളില്‍ ആത്മീയ സദസ്സ്, ക്ലസ്റ്ററുകളില്‍ മദ്റസാ വിദ്യാര്‍ത്ഥി സംഗമം തുടങ്ങിയ പരിപാടികള്‍ ഏപ്രില്‍ 15 ന് ഭൂമിവാതുക്കലില്‍ നടക്കുന്ന സമ്മേളനത്തിന് മുന്നോടിയായി നടക്കും.
യോഗത്തില്‍ പി.പി. അശ്റഫ് മൗലവി, റശീദ് കോടിയൂറ, ടി.വി.സി. അബ്ദുസ്സമദ് ഫൈസി, ടി.എം.വി. അബ്ദുല്‍ ഹമീദ്, സൈനുദ്ദീന്‍ ദാരിമി, . മുനീര്‍ മാസ്റ്റര്‍, ഹിള്ര്‍ എടച്ചേരി, അലി വാണിമേല്‍ പ്രസംഗിച്ചു. റാശിദ് അശ്അരി സ്വാഗതവും ജാബിര്‍ എടച്ചേരി നന്ദിയും പറഞ്ഞു.