വിമോചനയാത്ര; ബദിയടുക്ക മേഖല കണ്‍വെന്‍ഷന്‍ സമാപിച്ചു

ബദിയടുക്ക : SYS സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 30 വരെ മംഗലാപുരത്ത്‌ നിന്ന്‌ തിരുവനന്തപുരം വരെ നടത്തുന്ന SKSSF വിമോചന യാത്രയുടെ ഭാഗമായി SKSSF ബദിയടുക്ക മേഖല കമ്മിറ്റി വിമോചനയാത്ര കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മേഖലാ പ്രസിഡണ്ട്‌ മുനീര്‍ ഫൈസി ഇടിയടുക്ക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാവൈസ്‌പ്രസിഡണ്ട്‌ ഹാഷിം ദാരിമി ദേലംപാടി വിഷയാവതരണം നടത്തി. റസാഖ്‌ അര്‍ശദി കുമ്പഡാജ, ബഷീര്‍ മൗലവി കുമ്പഡാജ, സിദ്ദീഖ്‌ കേള്‍മാര്‍, ജലാലുദ്ദീന്‍ ദാരിമി, ആലിക്കുഞ്ഞി ദാരിമി, കരീം പള്ളത്തടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.