കല്‍പ്പറ്റ
: ആത്മീയത
ചൂഷണത്തിനെതിരെ ജിഹാദ് എന്ന
പ്രമേയവുമായി SKSSF സംസ്ഥാന
കമ്മിറ്റി സംഘടിപ്പിക്കുന്ന
വിമോചനയാത്രയുടെ വിജയത്തിനായി
വയനാട് ജില്ലാ സ്വാഗതസംഘം
രൂപീകരിച്ചു. ഏപ്രില്‍
21 നാണ്
വിമോചനയാത്ര ജില്ലയില്‍
പര്യടനം നടത്തുന്നത്.
വെള്ളമുണ്ട,
കമ്പളക്കാട്,
പടിഞ്ഞാറത്തറ
എന്നിവിടങ്ങളില്‍ ജാഥക്ക്
സ്വീകരണം നല്‍കും.
പ്രഖ്യാപന
സമ്മേളനം സമസ്‌ത ജില്ലാ
പ്രസിഡണ്ട് കെ ടി ഹംസ
മുസ്‌ലിയാര്‍ ഉദ്‌ഘാടനം
ചെയ്‌തു. ഇബ്രാഹിം
ഫൈസി പേരാല്‍ അദ്ധ്യത വഹിച്ചു.
എം എം ഇമ്പിച്ചിക്കോയ
മുസ്‌ലിയാര്‍, കെ
കെ അഹ്‌മദ് ഹാജി, പി
സുബൈര്‍, ഹാരിസ്
ബാഖവി കമ്പളക്കാട്,
മുഹമ്മദ്‌കുട്ടി
ഹസനി പ്രസംഗിച്ചു.
സെക്രട്ടറി
പി സി ത്വാഹിര്‍ സ്വാഗതവും
അബൂബക്കര്‍ റഹ്‌മാനി നന്ദിയും
പറഞ്ഞു.
ജില്ലാ
സ്വാഗതസംഘം രക്ഷാധികാരികളായി
കെ ടി ഹംസ മുസ്‌ലിയാര്‍,
വി മൂസക്കോയ
മുസ്‌ലിയാര്‍, എം
എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍,
എസ് മുഹമ്മദ്
ദാരിമി, കെ
കെ അഹ്‌മദ് ഹാജി, ഇബ്രാഹിം
ഫൈസി പേരാല്‍ എന്നിവരേയും
ചെയര്‍മാനായി സി പി ഹാരിസ്
ബാഖവിയേയും വൈസ് ചെയര്‍മാന്‍മാരായി
മുഹമ്മദ്‌കുട്ടി ഹസനി,
പി സുബൈര്‍,
എം അബ്‌ദുറഹ്‌മാന്‍
തലപ്പുഴ, കെ
എ നാസിര്‍ മൗലവി എന്നിവരേയും,
ജനറല്‍ കണ്‍വീനറായി
പി സി ത്വാഹിര്‍ മാസ്റ്ററേയും
കണ്‍വീനര്‍മാരായി അബൂബക്കര്‍
റഹ്‌മാനി റിപ്പണ്‍,
അബ്‌ദുല്‍
ഖാദിര്‍ മടക്കിമല,
റഹ്‌മാന്‍
വെങ്ങപ്പള്ളി, അമ്മദ്
മില്ലുമുക്ക്, മുസ്‌തഫ
പിണങ്ങോട് എന്നിവരേയും
ട്രഷററായി പനന്തറ മുഹമ്മദിനേയും
തെരെഞ്ഞെടുത്തു.