മാഹിനാബാദ് :
മലബാര്‍
ഇസ്‌ലാമിക് കോംപ്ലക്‌സ്
19 ാം
വാര്‍ഷികത്തോടനുബന്ധിച്ച്
സംഘടിപ്പിക്കപ്പെട്ട മെഗാ
എക്‌സിബിഷന്‍ മിക്‌സോസ്
2012 ചരിത്രമാകുന്നു.
കാസറഗോഡ്
ഇതുവരെ സംഘടിപ്പിക്കപ്പെട്ടതില്‍
വെച്ച് ഏറ്റവും മികച്ചതെന്ന്
ഏവരും ഒരേ സ്വരത്തില്‍ സമ്മതിച്ച
മിക്‌സോസ് അതിന്‍റെ വൈവിധ്യം
കൊണ്ടാണ് ഏറെ ശ്രദ്ധേയമായത്.
വിജ്ഞാനവും
വിനോദവും ഒരു പോലെ പകര്‍ന്ന
മിക്‌സോസ് ആദ്യ ദിനത്തിലെ
`ബോംബ്
സ്‌ഫോടന'ത്തിലൂടെ
തന്നെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
പരിയാരം
മെഡിക്കല്‍ കോളേജിന്‍റെതായിരുന്നു
ഈ സ്‌പെഷ്യല്‍ ഇഫക്‌ട്.
പുണഞ്ചിത്താഴയുടെ
ചിത്രങ്ങളും കൂടെ കാസറഗോഡിന്‍റെ
പൈതൃകം വെളിവാക്കുന്ന അപൂര്‍വ്വ
ശേഖരണങ്ങളും കൂടിയായിരുന്നപ്പോള്‍
സാംസ്‌കാരിക പ്രവര്‍ത്തകരും
എക്‌സ്‌പോയിലേക്ക് ഒഴുകാന്‍
തുടങ്ങി. സംസാരിക്കുന്ന
അമേരിക്കന്‍ പാവയും പതിനൊന്നു
വയസ്സുകാരന്‍റെ മാജിക്
ഷോയും എക്‌സിബിഷന് മാറ്റ്
കൂട്ടി. കണക്കാശാന്‍
കലണ്ടര്‍ ഷാജഹാനും കൈകാലുകള്‍
കൊണ്ട് വിവിധ ഭാഷകള്‍ എഴുതുന്ന
അബ്‌ദുല്ല പുല്‍പറമ്പും
കാണികള്‍ക്ക് വിരുന്നു
തന്നെയായിരുന്നു.
ഷോര്‍ട്ട്
ഫിലിമുകളും ഡ്രാമയുമടക്കമുള്ള
ഐറ്റങ്ങളും ശ്രദ്ധേയമായി.
വിദ്യര്‍ത്ഥികള്‍ക്ക്
അമ്പത് ശതമാനം ഡിസ്‌കൗണ്ടോടു
കൂടെയാണ് പ്രവേശനം.
എക്‌സിബിഷന്‍
ഇന്ന് (23/4/2012) സമാപിക്കും.