കോഴിക്കോട്
: SKSSF സംസ്ഥാന
കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
സംഘടിപ്പിക്കുന്ന വിമോചന
യാത്ര യുടെ പതാക പാണക്കാട്
സയ്യിദ് ഹൈദരലി ശിഹാബ്
തങ്ങള്‍ ജാഥാ ക്യാപ്‌റ്റന്‍
അബ്‌ദുല്‍ ഹമീദ് ഫൈസി
അമ്പലക്കടവിന് കൈമാറി.
മത രാഷ്‌ട്രീയ
സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ
സാന്നിധ്യത്തില്‍ പാണക്കാട്
നടന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ
ചടങ്ങിലാണ് വിമോചന യാത്രയുടെ
പതാക കൈമാറ്റം നടന്നത്.
ആത്മീയത:
ചൂഷണത്തിനെതിരെ
ജിഹാദ് എന്ന പ്രമേയവുമായി
SKSSF നടത്തി
വരുന്ന കാമ്പയിന്‍റെ ഭാഗമായാണ്
വിമോചന യാത്ര സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍
സംസ്ഥാന പ്രസിഡണ്ട് പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ജാഥാ
ഡയറക്‌ടര്‍ മുസ്‌തഫ മുണ്ടുപാറ,
കെ. മോയിന്‍
കുട്ടി മാസ്റ്റര്‍,
ഓണംപിള്ളി
മുഹമ്മദ് ഫൈസി, കാളാവ്
സൈദലവി മുസ്‌ലിയാര്‍,
പുറങ്ങ്
അബ്‌ദുള്ള മൗലവി, പി.
ഉബൈദുള്ള എം.
എല്‍.എ,
ജില്ലാ പഞ്ചായത്ത്
വൈസ് പ്രസിഡണ്ട് പി.
കെ. കുഞ്ഞു,
കെ. കെ
എസ് തങ്ങള്‍ വെട്ടിച്ചിറ,
ജബ്ബാര്‍ ഹാജി
എളമരം, നാസര്‍
ഫൈസി കൂടത്തായി, ജി.
എം.
സ്വലാഹുദ്ദീന്‍
ഫൈസി വല്ലപ്പുഴ, പി.
എം. റഫീഖ്
അഹ്‌മദ്, ഇബ്രാഹീം
ഫൈസി പഴുന്നാന, ഖാസിം
ഫൈസി പോത്തന്നൂര്‍,
സ്വലാഹുദ്ദീന്‍
ഫൈസി വെന്നിയൂര്‍,
അയ്യൂബ്
കൂളിമാട്, മസ്‌തഫ
അഷ്‌റഫി കക്കുപടി, ആര്‍.
വി. സലാം,
കെ. എന്‍
എസ് മൗലവി, അലി
ഫൈസി പാവണ്ണ, ആഷിഖ്
കുഴിപ്പുറം, ശമീര്‍
ഫൈസി ഒടമല, ഒ.
.പി. എം.
അഷ്‌റഫ്,
റഫീഖ് ഫൈസി
തെങ്ങില്‍ തുടങ്ങിയവര്‍
ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന്
മലപ്പുറം സുന്നി മഹല്‍
ഓഡിറ്റോറിയത്തില്‍ സമസ്‌ത
നേതാക്കളുടെ സാന്നിധ്യത്തില്‍
വിമോചന യാത്രാ അംഗങ്ങള്‍
പ്രത്യേകം യോഗം ചേര്‍ന്നു.
സമസ്‌ത പ്രസിഡണ്ട്
കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍
പ്രാര്‍ത്ഥനക്ക് നേതൃത്വം
നല്‍കി. പാണക്കാട്
മഖാം, മമ്പുറം
മഖാം എന്നിവിടങ്ങളില്‍
സിയാറത്ത് നടന്നു .
ഇന്ന്
(ബുധന്‍)
വൈകീട്ട് 4
മണിക്ക്
മംഗലാപുരം നെഹ്‌റു മൈതാനത്ത്
ഉദ്‌ഘാടന സമ്മേളനം നടക്കും.മംഗലാപുരം
ഖാസി ത്വാഖാ അഹ്‌മദ് മൗലവിയുടെ
അധ്യക്ഷതയില്‍ സമസ്‌ത
വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി
കോട്ടുമല ടി. എം.
ബാപ്പു
മുസ്‌ലിയാര്‍ ഉദ്‌ഘാടനം
ചെയ്യും. പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങള്‍ വിമോചന പ്രഖ്യാപനം
നടത്തും. സമസ്‌ത
കേന്ദ്ര മുശാവറ അംഗം ജബ്ബാര്‍
മുസ്‌ലിയാര്‍, സയ്യിദ്
സൈനുല്‍ ആബിദീന്‍ തങ്ങള്‍,
അബ്‌ദുല്‍
ഹമീദ് ഫൈസി അമ്പലക്കടവ്,
മുസ്‌തഫ
മുണ്ടുപാറ, ഓണംപിള്ളി
മുഹമ്മദ് ഫൈസി, നാസര്‍
ഫൈസി കൂടത്തായി, ഇസ്‌മാഈല്‍
സഖാഫി തോട്ടുമുക്കം,
ഹസന്‍ സഖാഫി
പൂക്കോട്ടൂര്‍, മുജീബ്
ഫൈസി പൂലോട് തുടങ്ങിയവര്‍
പ്രസംഗിക്കും. യാത്ര
നാളെ (വ്യാഴം)
രാവിലെ
കാസര്‍ക്കോഡ് ജില്ലയിലെ
കുമ്പളയില്‍ നിന്ന് തുടങ്ങി
കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍,
പയ്യന്നൂര്‍
എന്നിവിടങ്ങളിലെ സ്വീകരണ
സമ്മേളനങ്ങള്‍ക്ക് ശേഷം
തളിപ്പറമ്പില്‍ സമാപിക്കും.