
മത–രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും വിഘടിത വിഭാഗം വിട്ട് സമസ്‌തയില്‍ ചേരുന്നവരുമള്‍പ്പെടെ പങ്കെടുക്കുന്ന സമാപന- പൊതു സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം തിങ്കളാഴ്‌ച ഉച്ചക്കു 2 മണിമുതല്‍ മനാമ സമസ്‌താലയത്തില്‍ ഉണ്ടായിരിക്കുമെന്ന് മനാമ സമസ്‌ത ഓഫീസില്‍ നിന്നറിയിച്ചു.
കൂടാതെ 24 മണിക്കൂറും ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂം വഴിയും മൊബൈലിലെ ഇന്റര്‍നെറ്റ് റേഡിയോ വഴിയും തല്‍സമയ സംപ്രേഷണം ലഭ്യമായിരിക്കും. വിമോചനയാത്രയുടെ തുടക്കം മുതലുള്ള പ്രമുഖരുടെ പ്രഭാഷണങ്ങളും അനുബന്ധ വെബ്‌സൈറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഓഫീസുമായോ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഐ.ടി വിങുമായി ബന്ധപ്പെടുക: 00973-33413570, 38391890, 33842672, e-mail: bahrainskssf@gmail.com, www.facebook.com/Bahrain SKSSF.