SKSSF അബൂദാബി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

അബൂദാബി : ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ ചേര്‍ന്ന ചലനം 2012 എന്ന ഏകദിന പ്രവര്‍ത്തക സംഗമത്തില്‍ SKSSF അബൂദാബി മലപ്പുറം ജില്ലക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍ കൊളത്തൂര്‍ (പ്രസിഡന്‍റ്). അബ്ദുല്‍ അസീസ് മൗലവി നിലമ്പൂര്‍, അബ്ദുല്‍ വഹാബ് റഹ്‍മാനി പഴമള്ളൂര്‍, ഫവാസ് ഫൈസി കാളികാവ് (വൈ.പ്രസി). അബ്ദുറാഫി ഹുദവി രണ്ടത്താണി (ജന.സെക്രട്ടറി). ഫൈസല്‍ പുത്തൂര്‍ എടവണ്ണപ്പാറ, മുഹമ്മദലി പെരിന്തല്‍മണ്ണ, ബശീര്‍ ഹുദവി നിലമ്പൂര്‍ (ജോ.സെക്ര). നൌഫല്‍ ഫൈസി കൊളത്തൂര്‍ (ട്രഷറര്‍). മുഹമ്മദ് ശാഫി വെട്ടിക്കാട്ടിരി (ഓര്‍ഗ്ഗ.സെക്രട്ടറി)
തുടര്‍ന്ന് SKSSF ന്‍റെ പ്രവര്‍ത്തന മേഖലകളായ ഇബാദ്, ട്രെന്‍റ്, സര്‍ഗ്ഗലയം, സത്യധാര, സഹചാരി, പബ്ലിക് റിലേഷന്‍ എന്നീ വിഭാഗങ്ങള്‍ക്ക് വ്യത്യസ്തവും പ്രത്യേകവുമായ സബ് കമ്മിറ്റികള്‍ രൂപീകരിക്കുകയും ഐ.ടി. മേഖല ശക്തമായി ഉപയോഗപ്പെടുത്താന്‍ വേണ്ടി ഒരു പ്രത്യേക വിംഗ് രൂപീകരിക്കുകയും ചെയ്തു.
SKSSF അബൂദാബി സ്റ്റേറ്റ് ജന.സെക്രട്ടറി അബ്ദുല്‍ റശീദ് ഫൈസി പുതിയ കമ്മിറ്റിയുടെ രൂപീകരണ പ്രഖ്യാപനം നടത്തിയപ്പോള്‍ പ്രവര്‍ത്തന രംഗത്ത് പരിചയിച്ചവരും എന്നാല്‍ നേതൃ രംഗത്ത് പുതുമുഖങ്ങളുമായ പുതിയ കമ്മിറ്റിക്ക് ശക്തി പകര്‍ന്നു കൊണ്ട് SKSSF അബൂദാബി സ്റ്റേറ്റ് പ്രസിഡന്‍റ് ഉസ്താദ് ഹാരിസ് ബാഖവി അനുമോദന പ്രസംഗവും നടത്തി. SKSSF അബൂദാബി മലപ്പുറം ജില്ലാ മുന്‍ പ്രസിഡന്‍റ് സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശഹീന്‍ തങ്ങള്‍ സ്വാഗതവും പുതിയ സെക്രട്ടറി നന്ദിയും പറഞ്ഞു.