കുവൈത്ത്
സിറ്റി : ആത്മീയത
ചൂഷണത്തിനെതിരെ ജിഹാദ് എന്ന
പ്രമേയവുമായി SKSSF സംസ്ഥാന
കമ്മിറ്റിയുടെ നേതൃത്വത്തില്‍
നടക്കുന്ന വിമോചനയാത്രക്ക്
ഐക്യദാര്‍ഢ്യവുമായി കുവൈത്ത്
ഇസ്ലാമിക് സെന്‍റര്‍
സെന്‍ട്രല്‍ കമ്മിറ്റി
സമ്മേളനം സംഘടിപ്പിച്ചു.പ്രസിഡന്‍റ്
ഉസ്‌മാന്‍ ദാരിമിയുടെ
അദ്ധ്യക്ഷതയില്‍ നടന്ന
സമ്മേളനം ഹംസ ദാരിമി ഉദ്‌ഘാടനം
ചെയ്‌തു. ഇല്‍യാസ്
മൗലവി മുഖ്യപ്രഭാഷണം നടത്തി.
പ്രവാചകരുടേതെന്ന്
അവകാശപ്പെട്ട് വ്യാജമുടിയുമായി
രംഗത്തുവന്ന് വിശ്വാസികളുടെ
ആത്മീയതയെ ചൂഷണം ചെയ്‌ത്
കോടികള്‍ തട്ടിയെടുത്ത വിഘടിത
വിഭാഗം മാനവികതയുടെ ഏറ്റവും
വലിയ ശത്രുക്കളാണെന്ന്
അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഹമ്മദലി
പുതുപ്പറമ്പ് സ്വാഗതവും
മുജീബ് റഹ്‌മാന്‍ ഹൈതമി
നന്ദിയും പറഞ്ഞു.