കോട്ടക്കല്‍
: ആത്മീയത:
ചൂഷണത്തിനെതിരെ
ജിഹാദ് എന്ന പ്രമേയവുമായി
SKSSF സംസ്ഥാനകമ്മിറ്റിയുടെ
നേതൃത്വത്തില്‍ മംഗലാപുരത്തു
നിന്നു പ്രയാണമാരംഭിച്ച
വിമോചനയാത്രക്ക് കോട്ടക്കലില്‍
പ്രൗഢഗംഭീര സ്വീകരണം നല്‍കി.
സമസ്‌തയുടെയും
പോഷകഘടകങ്ങളുടെയും ആഭിമുഖ്യത്തില്‍
എടരിക്കോട് നിന്നു നൂറുകണക്കിന്
വാഹനങ്ങളുടെ അകമ്പടിയോടെ
കോട്ടക്കല്‍ ബസ്‌സ്‌റ്റാന്റിലേക്ക്
വിമോചനയാത്രയെ ആനയിച്ചു.
ജില്ലാ പ്രസിഡണ്ട്
പാണക്കാട് സയ്യിദ് ഹമീദലി
ശിഹാബ് തങ്ങള്‍ സ്വീകരണ
സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.
സ്വാഗതസംഘം
ചെയര്‍മാന്‍ എം.പി
മുഹമ്മദ് മുസ്‌ലിയാര്‍
അധ്യക്ഷത വഹിച്ചു.
വ്യാജമുടിയുടെ
നാള്‍വഴികള്‍ എന്ന പ്രമേയത്തില്‍
സമ്മേളന നഗരിയില്‍ ഒരുക്കിയ
എക്‌സിബിഷന്‍ സമസ്‌ത കേന്ദ്ര
മുശാവറ അംഗം പി.പി
മുഹമ്മദ് ഫൈസി ഉദ്‌ഘാടനം
ചെയ്‌തു. തോപ്പില്‍
കുഞ്ഞാപ്പുഹാജി ജാഥാക്യാപ്‌റ്റനെ
ഷാളണിയിച്ചു. സ്വാഗതസംഘം
കമ്മിറ്റിക്കു വേണ്ടി എം.പി
മുഹമ്മദ് മുസ്‌ലിയാര്‍
കടുങ്ങല്ലൂരും, ജില്ലാ
എസ്.ബി.വിക്കു
വേണ്ടി ആശിഖ് ഇന്ത്യനൂരും
ഹാരാര്‍പ്പണം നടത്തി.
സുന്നി
യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ
അബ്ദുസ്സമദ് പൂക്കോട്ടൂര്‍,
റഹ്‍മത്തുല്ലാഹ്
ഖാസിമി മൂത്തേടം,
മുസ്‍ലിംയൂത്ത്
ലീഗ് ജില്ലാ പ്രസിഡണ്ട്
നൗഷാദ് മണ്ണിശ്ശേരി,
ജനറല്‍ സെക്രട്ടറി
ഉസ്‌മാന്‍ താമരത്ത്,
ഹസന്‍ സഖാഫി
പൂക്കോട്ടൂര്‍, ഇസ്‌മാഈല്‍
സഖാഫി തോട്ടുമുക്കം,
ആനമങ്ങാട്
മുഹമ്മദ്‌കുട്ടി ഫൈസി,
എം.എസ്.എഫ്
സംസ്ഥാന ട്രഷറര്‍ എന്‍.കെ
അഫ്‌സല്‍ റഹിമാന്‍,
പാണക്കാട്
സയ്യിദ് ഹാശിറലി ശിഹാബ്
തങ്ങള്‍, കെ.എം
സൈതലവി ഹാജി, ഇല്ലിക്കോട്ടില്‍
കുഞ്ഞലവി ഹാജി, ആശിഖ്
കുഴിപ്പുറം, യു.എ
മജീദ് ഫൈസി ഇന്ത്യനൂര്‍,
സയ്യിദ്
മുഈനുദ്ദീന്‍ ജിഫ്രി,
കെ.കെ
നാസര്‍, കാടാമ്പുഴ
മൂസഹാജി, സാജിദ്
മങ്ങാട്ടില്‍, കല്ലിങ്ങല്‍
സൈതാലിക്കുട്ടി, വി.
ഉസ്‌മാന്‍
ഫൈസി, അലി
കുളങ്ങര, ആത്വിഫ്
കുണ്ടുകുളം, സലീം
കാക്കത്തടം, സുലൈമാന്‍
മുസ്‌ലിയാര്‍ രണ്ടത്താണി,
ഹസൈന്‍ കുറുക,
റഊഫ് കാച്ചടിപ്പാറ
പ്രസംഗിച്ചു. ജാഥാ
ക്യാപ്‌റ്റന്‍ അബ്ദുല്‍
ഹമീദ് ഫൈസി അമ്പലക്കടവ്
മറുപടി പ്രസംഗം നടത്തി.
റവാസ് ആട്ടീരി
സ്വാഗതവും ജഅ്‌ഫര്‍ ഇന്ത്യനൂര്‍
നന്ദിയും പറഞ്ഞു.