മടക്കയാത്ര; കാസര്‍കോട്ടെ സഖാഫി സമ്മേളനം ചരിത്രമായി

കാസര്‍കോട്‌ : സുന്നീയുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 30 വരെ മംഗലാപുരത്ത്‌ നിന്ന്‌ തിരുവനന്തപുരം വരെ നടത്തുന്ന SKSSF വിമോചന യാത്രയുടെ ഭാഗമായി SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി കാസര്‍കോട്‌ പുതിയ ബസ്സ്‌റ്റാന്റിന്‌ സമീപത്ത്‌ കാന്തപ്രയാണത്തിന്‌ അന്ത്യപ്രണാമം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സഖാഫി സമ്മേളനം ജില്ലയില്‍ പുതിയ ചരിത്രം കുറിച്ചു. അടുത്ത കാലങ്ങളിലായി കാന്തപുരം ഗ്രൂപ്പ്‌ വിട്ട്‌ സമസ്‌തയിലേക്ക്‌ കടന്നുവന്ന നാല്‍പതോളം പണ്‌ഡിതന്‍മാരും നേതാക്കളും സംബന്ധിച്ചു. പരിപാടിക്ക്‌ തുടക്കംക്കുറിച്ച്‌ രാവിലെ 9 മണിക്ക്‌ സ്വാഗതസംഘം ചെയര്‍മാന്‍ പാദൂര്‍ ഷെരീഫ്‌ പതാക ഉയര്‍ത്തി. വൈകുന്നേരം 4 മണിക്ക്‌ പൊതുസമ്മേളനം ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാറിന്‍റെ അധ്യക്ഷതയില്‍ ഖാസി ത്വാഖ അഹമ്മദ്‌ മുസ്ലിയാര്‍ അല്‍അസ്‌ഹരി ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. സമസ്‌ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്‌ദുറഹ്മാന്‍ മൗലവി, സമസ്‌ത ദക്ഷിണകന്നഡ ജില്ലാ പ്രസിഡണ്ട്‌ സയ്യിദ്‌ സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ സുന്നീ യുവജന സംഘം ജില്ലാ പ്രസിഡണ്ട്‌ എം..ഖാസിം മുസ്ലിയാര്‍, ട്രഷറര്‍ മെട്രോ മുഹമ്മദ്‌ ഹാജി, സയ്യിദ്‌ എം.എസ്‌.തങ്ങള്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, കെ.കെ.അബ്‌ദുല്ല ഹാജി ഖത്തര്‍, സമസ്‌തയിലേക്ക്‌ കടന്നുവന്ന ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഇസ്‌മായില്‍ സഖാഫി തോട്ടുമുക്കം, അഷ്‌റഫ്‌ മുസ്ലിയാര്‍ കോഴിക്കോട്‌, സി.എം.കുട്ടി സഖാഫി വെള്ളേരി, എം..ജലീല്‍ സഖാഫി പുല്ലാര, അയൂബ്‌ സഖാഫി പള്ളിപ്പുറം, മുഹമ്മദ്‌ സഖാഫി മലയമ്മ, അബ്‌ദുല്‍ സലാം സഖാഫി പറപ്പൂര്‍, അബ്‌ദുള്‍ ഖാദര്‍ സഖാഫി നൂഞേരി, മുഹമ്മദ്‌ സഖാഫി നൂഞേരി, സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി, അബ്‌ദുല്‍ അസീസ്‌ സഖാഫി, അബ്‌ദുല്‍ നാസര്‍ സഅദി പാതിരമണ്ണ, യൂസഫ്‌ സഖാഫി, യക്കൂബ്‌ സഖാഫി, അലി സഖാഫി പള്ളിപ്പുറം, പ്രൊ.ഒമാനൂര്‍ മുഹമ്മദ്‌, ഷമീര്‍ സഖാഫി, അബൂബക്കര്‍ സഖാഫി പള്ളിശ്ശേരി, അബ്‌ദുല്‍ നാസര്‍ സഖാഫി വയനാട്‌, അഷ്‌റഫ്‌ സഖാഫി വെണ്ണക്കോട്‌, നൗഷാദ്‌ സഖാഫി ആലപ്പുഴ, .കെ.കബീര്‍ സഖാഫി അഴീക്കോട്‌, മൊയ്‌തീന്‍കുട്ടി സഖാഫി, കെ.ടി.മുഹമ്മദ്‌ സഖാഫി, ഫരീദ്‌ സഖാഫി കക്കാട്‌, ഫക്രൂദ്ദീന്‍ സഖാഫി, ഇബ്രാഹിം സഅദി, ലത്തീഫ്‌ സഅദി മലപ്പുറം, .പി.മുഹമ്മദ്‌ ഹാജി, സയ്യിദ്‌ ഹാദി തങ്ങള്‍, ചെര്‍ക്കളം അബ്‌ദുല്ല, സലാം ദാരിമി ആലംപാടി, പള്ളങ്കോട്‌ അബ്‌ദുള്‍ ഖാദര്‍ മദനി, സ്വാലിഹ്‌ മൗലവി ചൗക്കി, ഹാരീസ്‌ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ്‌ നിസാമി, ഹാഷിം ദാരിമി ദേലംപാടി, താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ്‌ ഫൈസി കജ, ബഷീര്‍ ദാരിമി തളങ്കര, ഹബീബ്‌ ദാരിമി പെരുമ്പട്ട, എം..ഖലീല്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.