തീവ്രവാദ
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍,
അധാര്‍മ്മികതകള്‍,
സാമ്പത്തിക
അരാജകത്വങ്ങള്‍, ഛിദ്രതകള്‍
തുടങ്ങിയ നിരവധി കുറ്റകരമായ
പ്രവണതകള്‍ മതത്തിന്‍റെ
പേരില്‍ നടപ്പിലാക്കിവരുന്ന
ഗ്രൂപ്പിന്റെ നേതാവാണ്
കാന്തപുരം എ.പി.അബൂക്കര്‍
മുസ്‌ലിയാര്‍.
മഹാനായ
മുഹമ്മദ് നബി(സ)യെ
പോലും വിപണന ഉപകരണമാക്കുന്ന
ആത്മീയ കുറ്റകൃത്യങ്ങളിലാണ്
ഇയ്യിടെയായി അബൂബക്കര്‍
മുസ്‌ലിയാര്‍ ഏര്‍പ്പെട്ടത്.
പള്ളി മദ്‌റസകള്‍,
മഹല്ല്
കമ്മിറ്റികള്‍ തുടങ്ങിയ
പവിത്രമായ വേദികള്‍
അലങ്കോലപ്പെടുത്തുക,.
നിരന്തരം
വ്യാജം പറയുകയും പ്രവര്‍ത്തിക്കുകയും
ചെയ്യുക വഴി വിശുദ്ധ ഇസ്‌ലാമിനോട്
മുസ്‌ലിംകള്‍ക്കും അല്ലാത്തവര്‍ക്കും
അവമതിപ്പുണ്ടാക്കാന്‍
കാരണക്കാരനായ കാന്തപുരം
എ.പി.അബൂബക്കര്‍
മുസ്‌ലിയാര്‍ ഇപ്പോള്‍
നടത്തികൊണ്ടിരിക്കുന്ന
യാത്രയും പ്രമേയവും വഞ്ചനാത്മക
നടപടിയാണ്.
ഉന്നതമായ
സാമൂഹിക ബോധവും വിശുദ്ധിയും
മൂല്യങ്ങളും കാത്തു സൂക്ഷിക്കുന്ന
കേരളീയരില്‍ നെറികേടുകള്‍
പകര്‍ത്താനുള്ള കാന്തപുരത്തിന്‍റെ
നീക്കം രാഷ്‌ട്രീയ-സാംസ്‌ക്കാരിക
നേതൃത്വവും, മാധ്യമങ്ങളും
പ്രോത്സാഹിപ്പിച്ചുകൂടാത്തതാണ്.
വന്‍പണം
മുടക്കി പലരേയും സ്വാദീനിച്ചും
വിലകൊടുത്തും നടത്തുന്ന
ഇദ്ദേഹത്തിന്‍റെ ഇദംപര്യന്തമുള്ള
നീക്കങ്ങള്‍ പരാജയപ്പെടുത്തിയ
പ്രബുദ്ധ സമൂഹം പുതിയനീക്കവും
നിരാകരിച്ചതിന്‍റെ സൂചനയാണ്
കൂടെ കൊണ്ടുനടക്കുന്ന കുറച്ച്
വിദ്യാര്‍ത്ഥികളും
അധ്യാപകരമുള്‍ക്കൊള്ളുന്ന
പരിമിത സംഘത്തിന്‍റെ യാത്ര.
പൊതുസമൂഹം
സ്വീകരിച്ച ഉന്നത വീക്ഷണങ്ങള്‍
മാധ്യമങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും
ഒരു വിദ്രോഹ ശക്തികളേയും
പ്രോത്സാഹിപ്പിക്കരുതെന്നും
സുന്നി മഹല്ല് ഫെഡറേഷന്‍
ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
യോഗത്തില്‍
ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്‌ലിയാര്‍ അധ്യക്ഷത
വഹിച്ചു. കെ.എം.സൈതലവി
ഹാജി, കെ.എം.ആലി.
ടി.എ.അബ്‌ദുല്‍അസീസ്
ബാഖവി, കെ.പി.അബ്‌ദുറഹ്‌മാന്‍
മുസ്‌ലിയാര്‍, എന്‍.എ.സി.കുട്ടി
ഹാജി, അബ്‌ദുല്ലഹാജിഅലനല്ലൂര്‍,
ആര്‍വി.കുട്ടി
ഹസന്‍ ഹാജി, ടി.കെ.ഫരീക്കുട്ടി
ഹാജി, കെ.ഇബ്രാഹീം
മുസ്‌ലിയാര്‍, കെ.ചേക്കുട്ടി
ഹാജി, എഞ്ചിനീയര്‍
മാമുകോയ ഹാജി, കെ.എം.കുഞ്ഞമ്മദ്
മുസ്‌ലിയാര്‍ സംബന്ധിച്ചു.
പിണങ്ങോട്
അബൂബക്കര്‍ സ്വാഗതവും
എ.കെ.ആലിപ്പറമ്പ്
നന്ദിയും പറഞ്ഞു.