കപട ആത്മീയതയെ ചെറുത്തു തോല്‍പിക്കുക : കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍

മംഗലാപുരം : സമൂഹത്തെ ചൂഷണോപാധിയാക്കുന്ന കപട ആത്മീയതയെ തിരിച്ചറിയണമെന്നും അവയെ ചെറുത്തു തോല്‍പിക്കണമെന്നും സമസസ്‌ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ പ്രസ്‌താവിച്ചു. SKSSF സംഘടിപ്പിക്കുന്ന വിമോചന യാത്രയുടെ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ മുടിയുമായി വന്ന കാന്തപുരത്തിന്‌ കേരള യാത്ര നടത്തിയത്‌ കൊണ്ട്‌ രക്ഷപ്പെടാനാവില്ലെന്നും ഇതിനെതിരെ സമസ്‌തയും പോഷക സംഘടനകളും ശക്തമായി രംഗത്തുണ്ടാവുമെന്നും അതിന്‍റെ തുടക്കമാണ്‌ വിമോചന യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.