![]() |
കണ്ണനെല്ലൂര്‍
വിമോചനയാത്ര സ്വീകരണം ഡോ.എം.കെ
മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു
|
നേരത്തെ
ജില്ലാ അതിര്‍ത്തിയില്‍
നിന്ന് വന്‍ ജനാവലിയാണ്
യാത്രയെ ആദ്യ സ്വീകരണ കേന്ദ്രമായ
കരുനാഗപ്പള്ളിയിലേക്ക്
ആനയിച്ചത്. സമ്മേളനം
അഡ്വ. ശ്യാം
സുന്ദര്‍ ഉദ്‌ഘാടനം ചെയ്‌തു.
ആശയങ്ങള്‍
പ്രയോഗിക്കാന്‍ കഴിയാതെ
വരുമ്പോഴാണ് ചൂഷണ പ്രവണത
കടന്നു വരുന്നതെന്ന് അദ്ദേഹം
പറഞ്ഞു. അബ്‌ദുസ്സമദ്
മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു.
അബ്‌ദുല്ല
തങ്ങള്‍, അബ്‌ദുല്ല
കൂട്ടറ, ശമീര്‍
ഫൈസി, ജലീല്‍
ഇടപ്പള്ളിക്കോട്ട,
ഹുസൈന്‍ ഫൈസി,
ത്വല്‍ഹത്
അമാനി, ഹാരിസ്
ഫൈസി, ഷാജഹാന്‍
ഫൈസി, അമ്പുവിള
ലത്തീഫ്, പി.ടി
ഉസ്‌താദ് തുടങ്ങിയവര്‍
പങ്കെടുത്തു.
അടുത്ത
സ്വീകരണ കേന്ദ്രമായ അഞ്ചലില്‍
അഡ്വ. കെ.
രാജു എം.ല്‍.എ
ഉദ്‌ഘാടനം ചെയ്‌തു.
ചൂഷണം
മതങ്ങള്‍ക്കതീതമായി
എതിര്‍ക്കപ്പെടേണ്ടതും ഈ
വഴിയില്‍ നടത്തപ്പെടുന്ന
മുന്നേറ്റങ്ങള്‍ പ്രശംസനീയമാണെന്നും
അദ്ദേഹം പറഞ്ഞു. യോഗത്തില്‍
സുബൈര്‍ സാഹിബ് അധ്യക്ഷം
വഹിച്ചു. സലീം
ചടയമംഗലം, മുഹമ്മദ്
ദാരിമി വെട്ടപ്പാറ, അഡ്വ
ആര്‍.എസ്
അരുണ്‍രജ് എന്നിവര്‍
സംബന്ധിച്ചു.
ജില്ലയിലെ
തന്നെ മൂന്നാം സ്വീകരണ
കേന്ദ്രമായ പറവൂര്‍ തെക്കുംഭാഗത്ത്
അനവധിപ്രവര്‍ത്തകരുടെ
നിലക്കാത്ത ആശംസകളേറ്റുവാങ്ങിയ
സംഗമം റഹീം ചുഴലി ഉദ്‌ഘാടനം
ചെയ്‌തു. ജവാദ്
ബാഖവി, അന്‍വര്‍
പറവൂര്‍ തുടങ്ങിയവര്‍
പങ്കെടുത്തു.
ജില്ലയിലെ
സമാപന സമ്മേളനത്തിന്
പ്രവര്‍ത്തകരുടെ ഊഷ്‌മള
വരവേല്‍പിന് ഒടുവില്‍ നടന്ന
ഉജ്ജ്വല സ്വീകരണത്തില്‍
സാമൂഹ്യക്ഷേമവകുപ്പ്
മന്ത്രിയും മുസ്‌ലിംലീഗ്
സെക്രട്ടറിയുമായ ഡോ.
എ.കെ
മുനീര്‍ യോഗം ഉദ്‌ഘാടനം
ചെയ്‌തു. ആത്മീയതയെ
ചൂഷണം ചെയ്യുന്നവര്‍ ആരായാലും
സമൂഹം അവരെ തിരിച്ചറിയുമെന്ന്
അദ്ദേഹം പറഞ്ഞു.
ഡോ.ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി വിഷിഷ്‌ഠാധിതിയായി
പങ്കെടുത്ത സ്വീകരണ സമ്മേളനത്തില്‍
അബ്ദുല്ല ദാരിമി, ഹാജി
എ അബ്ബാസ്, പി.കെ
മുഹമ്മദ് ശഹീദ് ഫൈസി,
ശിഹാബുദ്ദീന്‍
ഫൈസി പൂളപ്പാടം, ഹക്കീം
ഫൈസി അഹ്‌മദ് ഉഖൈല്‍,
നിസാര്‍ ഫൈസി,
ഫാരിസ് ദാരിമി
തുടങ്ങിയവര്‍ പങ്കെടുത്തു.
ജാഥാനായകന്‍
അബ്ദുല്‍ ഹമീദ് ഫൈസി,
ഓണംപിള്ളി
മുഹമ്മദ് ഫൈസി, അയ്യൂബ്
കൂളിമാട്, ഇസ്‌മാഈല്‍
ഹാജി എടച്ചേരി, ഒ.പി
അഷ്‌റഫ്, കെ.എന്‍.എസ്
മൗലവി, അബ്ദുല്‍
ഖാദിര്‍ ഫൈസി തുടങ്ങിയവര്‍
യാത്രക്ക് നേതൃത്വം നല്‍കി.
ഇസ്‌മാഈല്‍
സഖാഫി തോട്ടുമുക്കം,
അബൂബക്‌ര്‍
ഫൈസി മലയമ്മ, ബശീര്‍
ഫൈസി ദേശമംഗലം, ജാബിര്‍
തൃക്കരിപ്പൂര്‍, മുഹമ്മദ്
തരുവണ, സഈദ്
വല്ലപ്പുഴ, നാസര്‍
സഖാഫി പടിഞ്ഞാറത്തറ തുടങ്ങിയവര്‍
വിവിധ സ്ഥലങ്ങളില്‍ പ്രമേയ
പ്രഭാഷണം നടത്തി.
മംഗലാപുരത്ത്
നിന്ന് ആരംഭിച്ച യാത്രക്ക്
ഇന്ന് തിരുവനന്തപുരം
പുത്തരിക്കണ്ടം മൈതാനിയല്‍
സമാപ്‌തിയാവും.