സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും
മനാമ: ‘ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്’ എന്ന പ്രമേയത്തില്‍ ഏപ്രില്‍ 18 മുതല്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ‘വിമോചനയാത്ര’ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്‌റൈന്‍ റൈഞ്ചിന്റെ ആഭിമുഖ്യത്തില്‍ സുന്നി സംഘടനകളുടെ സംയുക്ത ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന് (ചൊവ്വ) സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.
രാത്രി 8.30 മുതല്‍ മനാമ മദ്രസ്സാ ഓഢിറ്റോറിയത്തില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ കെ.എം.എസ് മൌലവി മുഖ്യ പ്രഭാഷണം നടത്തും. സി.കെ.പി അലി മുസ്ലിയാര്‍, ഉമറുല്‍ഫാറൂഖ് ഹുദവി, അബ്‌ദുറസാഖ് നദ്‌വി, ഹംസ അന്‍വരി മോളൂര്‍, ഉബൈദുല്ല റഹ്‌മാനി, ഇബ്രാഹിം മൌലവി, മുഹമ്മദാലി, കുഞ്ഞഹമ്മദ് ഹാജി, കുന്നോത്തു കുഞ്ഞബ്‌ദുല്ല ഹാജി, ഷഹീര്‍ സാഹിബ്, ഹാഷിം കൊക്കല്ലുര്‍, അഷ്‌റഫ് കട്ടില്‍ പേടിക, മൌസല്‍ മൂപ്പന്‍ തിരൂര്‍ തുടങ്ങി ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും കീഴ്‌ഘടക നേതാക്കളും സംബന്ധിക്കും.