ഉത്തരേന്ത്യന്‍ മുസ്‍ലിംകളുടെ പിന്നോക്കാവസ്ഥക്ക് കാരണം അടിസ്ഥാന വിദ്യാഭ്യാസത്തിന്‍റെ അഭാവം : SKSSF

അലിഗഡ് : ഉത്തരേന്ത്യന്‍ മുസ്‍ലിംകളുടെ പിന്നോക്കാവസ്ഥക്ക് കാരണം അടിസ്ഥാന വിദ്യാഭ്യാസത്തിന്‍റെ അഭാവമാണെന്ന് SKSSF സംസ്ഥാന ട്രഷറര്‍ ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര അഭിപ്രായപ്പെട്ടു. SKSSF കേന്ദ്രവല്‍ക്കരണത്തോടെ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സമസ്ത കേന്ദ്ര സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (SKSSF) അലിഗഡ് ചാപ്റ്റര്‍ കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി ചാപ്റ്റര്‍ SKSSF പ്രസിഡന്‍റ് അഡ്വ. വി.കെ. ഫൈസല്‍ മുഖ്യാതിഥിയായിരുന്നു. മെയ് 19, 20 തിയ്യതികളില്‍ ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന നാഷണല്‍ സെമിനാറില്‍ പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.
അലിഗഡ് ചാപ്റ്റര്‍ SKSSF പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സയ്യിദ് സുഫൈദ് തങ്ങള്‍ (പ്രസിഡന്‍റ്). എന്‍.പി. അസീസ്, പി. സലീം, .ടി. ശഫീഖ് (വൈ.പ്രസി). സഫീര്‍ പി. ജാറംകണ്ടി (ജന.സെക്രട്ടറി). മുനീര്‍ വേങ്ങര, സി.പി. സുഫ്‍യാന്‍, എം. നിയാസ് (ജോ.സെക്രട്ടറി). ജി.വി.കെ. മുനീര്‍ (ട്രഷറര്‍).
അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റില്‍ പി.പി. അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹ്‍മാന്‍ ഹുദവി, കെ.പി. ശൗക്കത്തലി, സുഹൈല്‍ ഒ.ടി., സുഹൈല്‍ പി.എച്ച്., പി.കെ. ഇബ്റാഹീം സംസാരിച്ചു.