കാസര്‍കോട്
: 2012 ഏപ്രില്‍
20, 21, 22 തീയ്യതികളില്‍
ചട്ടഞ്ചാല്‍ സി.എം
ഉസ്‌താദ് നഗറില്‍ വെച്ച്
നടക്കുന്ന മലബാര്‍ ഇസ്ലാമിക
കോംപ്ലക്‌സ് 19-ാം
വാര്‍ഷിക സനദ്‌ദാന സമ്മേളനത്തിന്‍റെ
പ്രചരണത്തിന്‍റെ ഭാഗമായി
SKSSF കാസര്‍കോട്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന
തെക്ക് - വടക്കന്‍
മേഖല സന്ദേശ യാത്ര ഇന്ന്
ആരംഭിക്കും. തെക്കന്‍
മേഖല സന്ദേശയാത്ര ഇന്ന്
രാവിലെ 9.30 ന്
ബീരിച്ചേരി മഖാം സിയാറത്തോട്
കൂടി ജലീല്‍ കടവത്തിന്‍റെ
അദ്ധ്യക്ഷതയില്‍ സമസ്‌ത
ജില്ലാ ജന.സെക്രട്ടറി
യു.എം.
അബ്‌ദുല്‍
റഹ്‌മാന്‍ മൗലവി ജാഥാ നായകന്‍
എം.എസ്.
തങ്ങള്‍
മദനിക്ക് പതാക കൈമാറി ഉദ്‌ഘാടനം
ചെയ്യും. ഹാശിം
ദാരിമി ദേലംപാടി ഉപനായകനും,
ഹാരിസ് ദാരിമി
ബെദിര ഡയറക്‌ടറും,
മൊയ്‌തീന്‍
ചെര്‍ക്കള കോ-ഓഡിനേറ്ററും
ആയിരിക്കും. ജാഥ
ഇന്ന് (ശനി)
11 മണി മട്ടമ്മല്‍,
11.30 കൈക്കോട്ട്
കടവ്, 12 മണി
ഉടുമ്പുന്തല, 12.30 തൃക്കരിപ്പൂര്‍
ടൗണ്‍, 1 മണി
ഉദിനൂര്‍, 2 മണി
പടന്ന, 3 മണി
കാലിക്കടവ് (ഓരിമുക്ക്),
3.30 മാവിലാകടപ്പുറം,
4 മണി മടക്കര,
4.30 കാടങ്കോട്,
5 മണി ചെറുവത്തൂര്‍,
6 മണി കാക്കടവ്,
7 മണി പെരുമ്പട്ട,
7.30 മൗക്കോട്,
8 മണിക്ക്
കുന്നുംങ്കൈയില്‍ സമാപിക്കും.
വടക്കന്‍
മേഖല സന്ദേശയാത്ര രാവിലെ
9.30 ന്
സയ്യിദ് ഉമറുല്‍ ഫാറൂഖ്
തങ്ങളുടെ നേതൃത്വത്തില്‍
ഉദ്യാവുരം മഖാം സിയാറത്തോടെ
കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്ററുടെ
അദ്ധ്യക്ഷതയില്‍ മലബാര്‍
ഇസ്ലാമിക് കോംപ്ലക്‌സ്
പ്രസിഡന്റ് ഖാസി ത്വാഖ
അഹ്‌മദ് മുസ്ല്യാര്‍ ജാഥ
നായകന്‍ ടി.കെ.
പൂക്കോയ തങ്ങള്‍
ചന്ദേരക്ക് പദാക കൈമാറി
ഉദ്‌ഘാടനം ചെയ്യും.
ഇബ്രാഹിം ഫൈസി
ജെഡിയാര്‍ ഉപനായകനും,
റഷീദ് ബെളിഞ്ചം
ഡയറ ക്‌ടറും മുഹമ്മദ് ഫൈസി
കജ കോ-ഓഡിനേറ്ററും
ആയിരിക്കും. ജാഥ
ഇന്ന് (ശനി)
രാവിലെ 11
മണി കുഞ്ചത്തൂര്‍,
11.30 മഞ്ചേശ്വരം,
12 മണി ബങ്കര
മഞ്ചേശ്വരം, 1 മണി
ഹൊസങ്കടി, 2 മണി
പാത്തൂര്‍, 2.30 ആനക്കല്‍,
3 മണി മജിര്‍പള്ള,
3.30 മീയ്യപ്പദവ്,
4.30 ബായാര്‍,
5 മണി പൈവളിഗ,
6 മണി ഉപ്പള
ഗൈറ്റ്, 6.30 ഉപ്പള
ടൗണ്‍, 7 മണി
കൈക്കമ്പ, 7.30 ബന്തിയോട്,
8 മണിക്ക്
കുമ്പള ടൗണില്‍ സമാപിക്കും.
3 ദിവസത്തെ
വടക്കന്‍ മേഖല സന്ദേശയാത്രയും
തെക്കന്‍മേഖല സന്ദേശയാത്രയും
തിങ്കളാഴ്‌ച രാത്രി 8
മണിക്ക്
തളങ്കരയില്‍ സമാപിക്കും.