കാസര്‍ഗോഡ്
: മതത്തിന്‍റെ
പേരില്‍ നടക്കുന്ന സാമ്പത്തിക
ചൂഷണങ്ങളില്‍ വിശ്വാസികള്‍
വഞ്ചിതരാവരുതെന്ന് പാണക്കാട്
സയ്യിദ് അബ്ബാസ് അലി ശിഹാബ്
തങ്ങള്‍ പ്രസ്‌താവിച്ചു.
SKSSF സംസ്ഥാന
കമ്മിറ്റി സംഘടിപ്പിക്കുന്ന
വിമോചനയാത്ര സന്ദേശ പ്രഖ്യാപനം
നടത്തുകയായിരുന്നു അദ്ദേഹം.
സമാന സ്വഭാവത്തില്‍
ചൂഷണങ്ങളുമായി നടക്കുന്ന
ആള്‍ദൈവങ്ങള്‍, വ്യാജ
ശൈഖുമാര്‍, കപട
ആത്‌മീയ കേന്ദ്രങ്ങളുടെ
നടത്തിപ്പുകാര്‍ തുടങ്ങിയവയെയും
സമൂഹം തിരിച്ചറിയണം.
മുസ്‌ലിം
സമുദായത്തെ സമൂഹമധ്യേ
അപമാനിക്കും വിധം നടന്ന്
വരുന്ന ഇത്തരം മത വിരുദ്ധ
പ്രവര്‍ത്തനങ്ങളെ ഈ വിമോചന
യാത്രയിലൂടെ പിടിച്ചുകെട്ടുക
തന്നെചെയ്യും. സമുദായത്തിലെ
ഓരോ അംഗത്തിന്‍റെയും പിന്തുണയും
ആത്മാര്‍ത്ഥ സഹകരണവും
ഇക്കാര്യത്തില്‍ ഉണ്ടാവുമെന്ന്
ഞങ്ങള്‍ക്ക് പ്രത്യാശയുണ്ടെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.