SKSSFവിമോചനയാത്ര; ബഹ്‌റൈന്‍ പര്യടനത്തിന്‌ ഉജ്ജ്വല തുടക്കം


എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വിമോചന യാത്രയുടെ ഭാഗമായി 
നടക്കുന്ന ബഹ്‌റൈന്‍ പര്യടനത്തിന്റെ ഉദ്‌ഘാടനം ബഹ്‌റൈന്‍ 
സമസ്‌ത  പ്രസിഡന്റ്‌ സി.കെ.പി അലി മുസ്ലിയാര്‍ നിര്‍വ്വഹിക്കുന്നു
മനാമ: ‘ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌’ എന്ന പ്രമേയത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മറ്റി നടത്തുന്ന വിമോചനയാത്രയുടെ ഭാഗമായി ബഹ്‌റൈനിലെ ഏരിയാ കേന്ദ്രങ്ങളിലൂടെ ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിക്കുന്ന ബഹ്‌റൈന്‍ പ്രചരണ പര്യടനത്തിനു ഉജ്ജ്വല തുടക്കമായി.
വിമോചന യാത്ര സന്ദേശ സി.ഡി യുടെ വിതരണോദ്‌ഘാടനം 
മഹ്മൂദ്‌ മാഹിക്ക്‌നല്‍കി ഉബൈദുല്ലാ റഹ്‌ മാനി നിര്‍വ്വഹിക്കുന്നു.  
സി.കെ.പി അലി മുസ്ലിയാര്‍, ഉമറുല്‍ ഫാറൂഖ്‌ ഹുദവി എന്നിവര്‍ സമീപം
സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച്‌ നടക്കുന്ന പര്യടനത്തിന്റെ ഉദ്‌ഘാടനം ബഹ്‌റൈന്‍ സമസ്‌ത പ്രസിഡന്റ്‌ സി.കെ.പി അലി മുസ്ലിയാര്‍ നിര്‍വ്വഹിച്ചു.
“ആത്മീയത വിശ്വാസികള്‍ക്ക്‌ ഒഴിച്ചു കൂടാനാവാത്തതാണെന്നും അതു കൊണ്ട്‌ തന്നെയാണ്‌ ഈ രംഗത്ത്‌ ചൂഷകര്‍ അധികരിക്കുന്നതെന്നും എന്നാല്‍ അവരെ തിരിച്ചറിഞ്ഞ്‌ യഥാര്‍ഥ ആത്മീയതയെ സംരക്ഷിക്കാന്‍ തയ്യാറാവണമെന്നും” അദ്ധേഹം പറഞ്ഞു.
വിമോചന യാത്ര സന്ദേശ  ലഘുലേഖ യുടെ  വിതരണോദ്‌ഘാടനം 
കുറ്റ്യാടി കുഞ്ഞഹമ്മദിനു നല്‍കി വര്‍ക്കിംഗ്‌ സെക്രട്ടറി
 മൌസല്‍ മൂപ്പന്‍ തിരൂര്‍ നിര്‍വ്വഹിക്കുന്നു.  
കാന്തപുരം അസീസ്‌  മൌലവി എന്നിവര്‍ സമീപം
വിമോചന യാത്ര പ്രചരണ സന്ദേശ ലഘുലേഖ, സി,ഡി എന്നിവയുടെ പ്രകാശനം മഹ്മൂദ്‌ മാഹി, മസ്‌നാദ്‌ എന്നിവര്‍ക്ക്‌ നല്‍കി ജനറല്‍ സെക്രട്ടറി ഉബൈദുല്ലാ റഹ്‌ മാനി, ഉമറുല്‍ ഫാറൂഖ്‌ ഹുദവി എന്നിവര്‍ നിര്‍വ്വഹിച്ചു.
നേരത്തെ ഹൂറമദ്രസ്സയില്‍ നിന്നാരംഭിച്ച പര്യടനം   ഗുദൈബിയ, സനാബീസ്‌ ഏരിയകള്‍ സന്ദര്‍ശിച്ചു. അടുത്ത ആഴ്‌ചയോടെ റഫ, ജിദാലി ഏരിയകള്‍ കൂടി പൂര്‍ത്തിയാകും.
ഏരിയാ കേന്ദ്രങ്ങളില്‍ കെ.എം.എസ്‌ മൌലവി തിരൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ.പി അലി മുസ്‌ ലിയാര്‍, ഉമറുല്‍ഫാറൂഖ്‌ ഹുദവി, ഉബൈദുല്ല റഹ്‌മാനി, മൌസല്‍ മൂപ്പന്‍ തിരൂര്‍,  മജീദ്‌ ചോലക്കോട്‌ ശിഹാബ്‌ കോട്ടക്കല്, മുഹമ്മദ്‌ ശജീര്, നവാസ്‌ കൊല്ലം, നൌഷാദ് പാപ്പിനിശ്ശേരി എന്നിവര്‍ സ്ഥിരാംഗങ്ങളായിരുന്നു. 
വിവിധ ഏരിയകളില്‍ മഹ്മൂദ് മാഹി, മസ്നാദ്, ഷഫീക്ക്, അയ്യൂബ് മുസ്ലിയാര്‍, കരീം(ഹൂറ), അഷ്‌റഫ്‌ കട്ടില്‍ പീടിക, നൂറുദ്ധീന്‍ മുണ്ടേരി, മുഹമ്മദ്‌ വഹബി ( ഗുദൈബിയ), അസീസ്‌ മൌലവി കാന്തപുരം, കുഞ്ഞഹമ്മദ്, അഷ്‌റഫ്‌ മാട്ടൂല്‍(സനാബീസ്) എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരനഗള്‍ക്ക് നഗള്‍ക്ക് നേത്രതം നല്‍കി.