ആത്മീയ ചൂഷകരെ സമുദായം തിരിച്ചറിയുക : സയ്യിദ് ഫക്രുദ്ധീന്‍ തങ്ങള്‍
സമസ്‌ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
സംഘടിപ്പിച്ച വിമോചനയാത്ര ഐക്യദാര്‍ഢ്യ സമ്മേളനം സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു |
സമുദായത്തിന്
ആത്മീയത പകര്‍ന്ന് അവരെ
നേര്‍വഴി നടത്താന്‍ ഉത്തരവാദപ്പെട്ട
പണ്ഡിതരില്‍ നിന്നുതന്നെ
ചിലര്‍ ആത്മീയ ചൂഷണത്തിനിറങ്ങി
തിരിച്ചത് ഖേദകരമാണ്,
അദ്ധേഹം കൂട്ടി
ചേര്‍ത്തു.
കെ.എം.എസ്
മൗലവി പ്രമേയപ്രഭാഷണം നടത്തി.
കാന്തപുരം
എ.പി.അബൂബക്കര്‍
മുസ്ല്യാര്‍ മര്‍കസ്സില്‍
സൂക്ഷിക്കുന്ന കേശം
നബി(സ)യുടെതല്ലെന്നും
അത് വ്യാജമുടിയാണെന്ന്
സമസ്‌തക്ക് ബോധ്യമായിട്ടുണ്ടെന്നും
അദ്ധേഹം പറഞ്ഞു. പ്രസ്‌തുത
മുടിയുടെ യാഥാര്‍ത്ഥ്യം
തന്‍റെ കൂടെയുള്ളവര്‍ക്കു
പോലും ബോധ്യപ്പെടുത്താന്‍
അദ്ധേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും
അതിനദ്ധേഹത്തിന് കഴിയില്ലെന്നതിന്‍റെ
തെളിവാണ് ദിനേനെ കൂടൊഴിയുന്ന
സഖാഫികളും അണികളുമെന്നും
അദ്ധേഹം കൂട്ടിചേര്‍ത്തു.
സമസ്‌ത
കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍
ഫാറൂഖ് ഹുദവി മുഖ്യപ്രഭാഷണം
നടത്തി. ഇപ്പോള്‍
കാന്തപുരം നടത്തുന്ന കേരളയാത്ര
വ്യാജമുടിയില്‍ നിന്നും
ശ്രദ്ധതിരിച്ചു വിടാനും
അണികളെ പിടിച്ചു നിര്‍ത്താനുമുള്ളതാണ്.
അതിന് SKSSF
അനുവദിക്കില്ലെന്നും
ആ മുടിയുടെ യാഥാര്‍ത്ഥ്യം
സമുദായത്തെ ബോധ്യപ്പെടുത്തുകയോ
തെറ്റു സമ്മതിച്ച്
തിരിച്ചേല്‍പ്പിക്കുകയോ
ചെയ്യുന്നതുവരെ സംഘടന ഈ
ജിഹാദ് തുടരുമെന്നും അദ്ധേഹം
പറഞ്ഞു.
ബഹ്‌റൈനിലെ
സുന്നി സംഘടനകളുടെ
സംയുക്താഭിമുഖ്യത്തില്‍
സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ
സമ്മേളനത്തില്‍ ബഹ്‌റൈന്‍
സമസ്‌ത പ്രസിഡന്‍റ് സി.കെ.പി.
അലി മുസ്ല്യാര്‍
അദ്ധ്യക്ഷനായിരുന്നു.
ടി.ഹംസ
അന്‍വരി മോളൂര്‍, ഇബ്രാഹീം
മുസ്ല്യാര്‍, ഹൈദര്‍
മൗലവി, ഉസ്‌താദ്
അബ്‌ദുറസാഖ് നദ്‌വി,
ഷെറാട്ടന്‍
മുഹമ്മദലി, കുഞ്ഞഹമ്മദ് ഹാജി, കളത്തില്‍ മുസ്ഥഫ, ഹൈദര്‍ മൌലവി, ഇബ്രാഹീം മുസ്ല്യാര്‍, ലത്വീഫ് ചേരാപുരം, സഈദ് ഇരിങ്ങല്‍, ശിഹാബ് കോട്ടക്കല്‍ ഉബൈദുല്ല
റഹ്മാനി, മൗസല്‍
മൂപ്പന്‍ തിരൂര്‍ തുടങ്ങി റൈഞ്ച് ഭാരവാഹികളും കീഴ്‌ഘടക പ്രതിനിധികളും
ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും
പങ്കെടുത്തു.