![]() |
കാളികാവില്‍
SKSSF വിമോചന
യാത്രക്ക് നല്‍കിയ
സ്വീകരണത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി പ്രസംഗിക്കുന്നു |
കാളികാവ്
: കേവല
ഭൗതിക മോഹങ്ങളുടെ സാക്ഷാല്‍ക്കാരത്തിന്
തിരുനബിയെ ചൂഷണോപാധിയാക്കുന്നത്
സമ്മതിക്കാനാവില്ലെന്ന്
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
പ്രസ്താവിച്ചു. പുണ്യ
നബിയുടെ വിശുദ്ധ കേശമാണെന്ന്
പറഞ്ഞ് വ്യാജ മുടിയുമായി
കോടികളുടെ കോര്‍പ്പറേറ്റ്
മോഹങ്ങള്‍ സാക്ഷാല്‍ക്കരിക്കുകയാണ്
കാന്തപുരം എ.പി.
അബൂബക്കര്‍
മുസ്‍ലിയാര്‍ എന്ന വ്യക്തി.
ആത്മീയത ചൂഷണം
ചെയ്യാനുള്ളതല്ല.
മനുഷ്യന്‍റ
മോക്ഷത്തിന്‍റെ മാര്‍ഗ്ഗമാണത്.
കേവല പ്രകടനങ്ങള്‍
ആത്മീയതയായി ആരും
തെറ്റിദ്ധരിക്കരുതെന്നും
അദ്ദേഹം കൂട്ടിച്ചേര്നത്തു.
ആത്മീയത
ചൂഷണത്തിനെതിരെ ജിഹാദ് എന്നത്
ഒരു വ്യക്തിയെ ഉദ്ധേശിച്ചുള്ളതല്ല.
ചൂഷകരില്‍
ആര്‍ക്കെങ്കിലും അങ്ങിനെ
തോന്നിയാല്‍ അത് ഞങ്ങളുടെ
കുറ്റമല്ലെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.