മാഹിനാബാദ്
: മലബാര്‍
ഇസ്‌ലാമിക് കോംപ്ലക്‌സ്
19 ാം
വാര്‍ഷികത്തോടനുബന്ധിച്ച്
നടക്കന്ന ദാറുല്‍ ഹുദാ
യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി
പ്രതിനിധി സംഗമം ഞായറാഴ്‌ച
രാവിലെ പത്തു മണിക്ക്
ചട്ടഞ്ചാല്‍ മാഹിനാബാദിലെ
മര്‍ഹൂം സി.എം
ഉസ്‌താദ് നഗറില്‍ വെച്ച്
നടക്കും.
യോഗം
ദാറുല്‍ ഹുദാ യുണിവേഴ്‌സിറ്റി
പി.ജി
ഡീന്‍ കെ.സി
മുഹമ്മദ് ബാഖവി ഉദ്‌ഘാടനം
ചെയ്യും.
ഡി.എസ്.യു
പ്രസിഡണ്ട് മുഹ്‌സിന്‍
തങ്ങള്‍ അധ്യക്ഷത വഹിക്കും.
ഷിയാസ്
ഹുദവി (മൂവിംഗ്
ടുഗദര്‍),
സിറാജുദ്ധീന്‍
പറമ്പത്ത് (അണ്‍ലോക്ക്
യുവര്‍ ബ്ലോക്‌സ്)
തുടങ്ങിവര്‍
വിഷയാവതരണം നടത്തും.
എം.ഐ.സി
ദാറുല്‍ ഇര്‍ശാദ് അക്കദാമി
പ്രിന്‍സിപ്പാള്‍ അന്‍വര്‍
ഹുദവി മാവൂര്‍,
മാനേജര്‍
കെ.കെ
അബ്‌ദുല്ല ഹാജി ഖത്തര്‍,
ശാഫി
നാലപ്പാട്,
എന്‍.എ
അബൂബക്കര്‍ നായന്മാര്‍മൂല,
അബ്‌ദുസ്സമദ്,
ആഫ്‌താബ്
കാസറഗോഡ് തുടങ്ങിയവര്‍
സംബന്ധിക്കും.
യോഗത്തിന്
നൈസാം കക്കാട്ടരി സ്വാഗതവും
ഇസ്‌ഹാഖ് ചെമ്പരിക്ക നന്ദിയും
പറയും.