SKSSF ഏറ്റെടുത്തത്‌ കാലത്തിന്‍റെ ദൗത്യം : കെ. രാധാകൃഷ്‌ണന്‍ MLA

തൃശൂര്‍ : സര്‍വമേഖലകളിലും ചൂഷണം കയ്യടക്കുമ്പോള്‍ ആത്മീയതയും മാര്‍ക്കറ്റില്‍ വ്യവസായമായി മാറിക്കഴിഞ്ഞ സാഹചര്യത്തില്‍ SKSSF ഏറ്റെടുത്തത്‌ കാലത്തിന്‍റെ ദൗത്യമാണെന്ന്‌ മുന്‍ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ എം.എല്‍.എ പറഞ്ഞു. ധാര്‍മിക സംരക്ഷണത്തിന്‍റെ കാഹളമുയര്‍ത്തി SKSSF നടത്തുന്ന വിമോചനയാത്രക്ക്‌ ചെറുതുരുത്തിയില്‍ നല്‍കിയ സ്വീകരണം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ടി കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍ യോഗത്തില്‍ അധ്യക്ഷം വഹിച്ചു. അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായ്‌, ഹാജി കെ. മമ്മദ്‌ ഫൈസി, സത്താര്‍ പന്തല്ലൂര്‍, അബൂബക്‌ര്‍ ഫൈസി മലയമ്മ, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അയ്യൂബ്‌ കൂളിമാട്‌, ഇസ്‌മാഈല്‍ ഹാജി എടച്ചേരി, ജാബിര്‍ എം.കെ തൃക്കരിപ്പൂര്‍, സഈദ്‌ വല്ലപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു. .പി അഷ്‌റഫ്‌, ഖാദിര്‍ ഫൈസി, സി.എച്ച്‌ റഷീദ്‌, ഖമറുദ്ദീന്‍, കുഞ്ഞിക്കോയ തങ്ങള്‍, ജോണി മണിച്ചിറ, ഹംസ മാസ്റ്റര്‍, അമീര്‍, ഇബ്രാഹീം ഫൈസി, സിദ്ദീഖ്‌ ഫൈസി, പി.എസ്‌ മമ്മി, ബഷീര്‍ ഫൈസി, നൗഫല്‍, മുഹ്‌യുദ്ദീന്‍, സിദ്ദീഖ്‌ ഫൈസി, മുഹ്‌യുദ്ദീന്‍ ആഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വിമോചനയാത്രയുടെ ഒന്‍പതാം ദിവസമായ ഇന്നലെ തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയ സംഘം എറണാകുളത്തേക്ക്‌ പ്രവേശിച്ചു. രാവിലെ പതിനൊന്ന്‌ മണിക്ക്‌ രണ്ടാം സ്വീകരണ കേന്ദ്രമായ കേച്ചേരിയിലേക്ക്‌ തുറന്ന വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ പ്രവര്‍ത്തകര്‍ ജാഥാനായകരെ വേദിയിലേക്കാനയിച്ചത്‌. സ്വീകരണ സമ്മേളനം സ്ഥലം എം.എല്‍.എ എന്‍.പി മാധവന്‍ ഉദ്‌ഘാടനം ചെയ്‌തു. മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീകുമാര്‍, നൗഷാദ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.
വൈകുന്നേരത്തോടെ ജാഥാസംഘം ജില്ലയിലെ അവസാന സ്വീകരണകേന്ദ്രമായ മൂന്നുപീടികയിലെത്തി. കോരിച്ചൊരിയുന്ന മഴയത്തും പ്രവര്‍ത്തകര്‍ ആവേശത്തോടെ നേതാക്കളെ വരവേറ്റു. യോഗം സമസ്‌ത ജില്ലാ പ്രസിഡണ്ട്‌ എസ്‌.എം.കെ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ശറഫുദ്ദീന്‍ മൗലവി വേന്‍മനാട്‌ അധ്യക്ഷം വഹിച്ചു.
ശേഷം യാത്രാസംഘം എറണാകുളം ജില്ലയിലേക്ക്‌ പ്രവേശിച്ചു. ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു യാത്രക്ക്‌ സ്വീകരണം ഏര്‍പെടുത്തിയിരുന്നത്‌. സ്വീകരണയോഗം സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വൈസ്‌ പ്രസിഡണ്ട്‌ എം.എം മുഹ്‌യുദ്ദീന്‍ മൗലവി ആലുവ ഉദ്‌ഘാടനം ചെയ്‌തു. SKSSF ജില്ലാ പ്രസിഡണ്ട്‌ അഷ്‌റഫ്‌ ഹുദവി മുവാറ്റുപുഴ ആധ്യക്ഷനായിരുന്നു. വിമോചനയാത്രയെ കേരളത്തിലെ പൊതുജനം ഏറ്റെടുത്തിട്ടുണ്ടെന്നും ഈ ധര്‍മ യാത്രയുടെ പ്രാധാന്യം പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജാഥാ ക്യാപ്‌റ്റന്‍ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പറഞ്ഞു.
അബ്‌ദുല്‍ ഖാദിര്‍ ഫൈസി, എം.എം അബൂബക്കര്‍ ഫൈസി, സിദ്ദീഖ്‌ ഫൈസി, അലി മൗലവി അറക്കപ്പടി, കെ.കെ ഇബ്രാഹീം ഹാജി പേക്കാപ്പള്ളി, എം.എം പരീത്‌, എ ഇബ്രാഹിം കുട്ടി, മുഹമ്മദ്‌ ദാരിമി പട്ടിമറ്റം, സലാം ഫൈസി അടിമാലി, അബ്‌ദുസ്സലാം ഹാജി ചിറ്റേത്തുകര, എന്‍.കെ മുഹമ്മദ്‌ ഫൈസി, എം.ബി മുഹമ്മദ്‌, ഫൈസല്‍ കരുതപ്പടി, അലി പായിപ്ര, സലാം അയ്യമ്പ്രാത്ത്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.
യാത്രയുടെ പത്താം ദിവസമായ ഇന്ന്‌ സംഘം ഉച്ചക്ക്‌ മൂന്ന്‌ മണിക്ക്‌ ഈരാറ്റുപേട്ട, വൈകിട്ട്‌ ഏഴു മണിക്ക്‌ തൊടുപുഴ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.