തിരൂര്‍
: മത
പണ്ഡിതന്മാര്‍ സമൂഹത്തെ
സമുദ്ധരിക്കേണ്ടവരാണെന്നും
കേവലം ഭൗതിക താല്‍പര്യങ്ങള്‍ക്ക്
വേണ്ടി ആത്മീയതയെ
കച്ചവടവല്‍കരിക്കുന്നവര്‍
കനത്ത വില നല്‍കേണ്ടിവരുമെന്നും
പാണക്കാട് റശീദലി ശിഹാബ്
തങ്ങള്‍. SKSSF സംസ്ഥാന
കമ്മിറ്റി സംഘടിപ്പിക്കുന്ന
വിമോചന യാത്രക്ക് തിരൂരില്‍
നല്‍കിയ സ്വീകരണ സമ്മേളനം
ഉദ്‌ഘാടനം ചെയ്യുകയായിരുന്നു
തങ്ങള്‍.
സമ്മേളനത്തില്‍
എം.പി
മുസ്ഥഫല്‍ ഫൈസി അധ്യക്ഷത
വഹിച്ചു. റഹ്‌മത്തുല്ല
ഖാസിമി മുത്തേടം, നാസ്വിര്‍
ഫൈസി കൂടത്തായി, ഓണംപിള്ളി
മുഹമ്മദ് ഫൈസി, ബശീര്‍
പനങ്ങാങ്ങര, എം.
അബ്‌ദുല്ലക്കുട്ടി,
ഇസ്‌മാഈല്‍
ഹാജി എടച്ചേരി, ഇബ്‌റാഹീം
കുട്ടി സംബന്ധിച്ചു.