SKSSF വിമോചനയാത്ര; ഐക്യദാര്‍ഢ്യ സമ്മേളനം 17 ചൊവ്വാഴ്‌ച മനാമയില്‍

മനാമ : 'ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌' എന്ന പ്രമേയത്തില്‍ ഏപ്രില്‍ 18 മുതല്‍ SKSSF സംഘടിപ്പിക്കുന്ന 'വിമോചനയാത്ര' യോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്‌റൈന്‍ റൈഞ്ചിന്‍റെ ആഭിമുഖ്യത്തില്‍ സുന്നി സംഘടനകളുടെ സംയുക്ത ഐക്യദാര്‍ഢ്യ സമ്മേളനം മനാമ മദ്രസ്സാ ഓഢിറ്റോറിയത്തില്‍ സംഘടിപ്പിക്കും.
17 ന്‌ ചൊവ്വാഴ്‌ച രാത്രി 8.30 ന്‌ ആരംഭിക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനം സയ്യിദ്‌ ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും കീഴ്‌ഘടകങ്ങളുടെ പ്രതിനിധികളും സംബന്ധിക്കും.