കോട്ടക്കല്‍
: ആത്മീയത;
ചൂഷണത്തിനെതിരെ
ജിഹാദ് എന്ന പ്രമേയവുമായി
മംഗലാപുരം മുതല്‍ തിരുവനന്തപുരം
വരെ SKSSF സംസ്ഥാന
കമ്മിറ്റി സംഘടിപ്പിക്കുന്ന
വിമോചന യാത്രയുടെ ഭാഗമായി
കോട്ടക്കല്‍ ഏരിയാതല വിഭവ
സമാഹരണം ഇന്ന് (20 വെള്ളിയാഴ്‌ച)
നടക്കും.
കോട്ടക്കല്‍,
വേങ്ങര,
വളവന്നൂര്‍
മേഖലകളിലെ മുഴുവന്‍ ജുമാമസ്‌ജിദുകള്‍
കേന്ദ്രീകരിച്ചു നടക്കുന്ന
വിഭവ സമാഹരണത്തിന് മഹല്ല്
SYS, SKSSF നേതാക്കള്‍
നേതൃത്വം നല്‍കും.
ഇതോടനുബന്ധിച്ച്
പള്ളികളില്‍ സന്ദേശ പ്രഭാഷണവും
ലഘുലേഖ വിതരണവും നടക്കും.
ഓരോ യൂണിറ്റില്‍
നിന്നും പിരിച്ചെടുത്ത തുക
വെള്ളിയാഴ്‌ച വൈകുന്നേരം
നാലുമണിക്ക് കോട്ടക്കല്‍
`സമസ്‌ത'
കാര്യാലയത്തില്‍
ചേരുന്ന സ്വാഗതസംഘം റിവ്യൂ
മീറ്റിങ്ങിലേക്ക് എത്തിക്കണമെന്ന്
സ്വാഗതസംഘം ഭാരവാഹികളായ
പി.പി
മുഹമ്മദ് ഫൈസി, പാണക്കാട്
സയ്യിദ് ഹാശിറലി ശിഹാബ്
തങ്ങള്‍ എം.പി
മുഹമ്മദ് മുസ്‌ലിയാര്‍
കടുങ്ങല്ലൂര്‍ എന്നിവര്‍
അറിയിച്ചു.