പാപ്പിനിശ്ശേരി
വെസ്റ്റ് : സമസ്‌ത
കണ്ണുര്‍ ജില്ലാ കമ്മിറ്റിയുടെ
കീഴില്‍ പ്രവര്‍ത്തിക്കുന്ന
ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ
കേന്ദ്രമായ ജാമിഅ:
അസ്‌അദിയ്യ:
ഇസ്‌ലാമിയ്യ:
അറബിക്
കോളേജില്‍ എല്ലാ അറബി മാസവസാനവും
നടത്തി വരാറുള്ള സ്വലാത്ത്
ദിക്‌റ് മജ്‌ലിസിന്റെ
വാര്‍ഷികവും 20ാം
വാര്‍ഷിക സമ്മേളന പ്രഖ്യാപനവും
ഇന്ന് രാത്രി 7 മണിക്ക്
അസ്‌അദാബാദില്‍ നടക്കും.
സയ്യിദ് ഹാശിം
കുഞ്ഞി തങ്ങളുടെ പ്രാരംഭ
പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന
മഹനീയ സദസ്സിനു സമസ്‌ത കണ്ണൂര്‍
ജില്ലാ പ്രസിഡന്‍റ്
പി.കെ.പി.അബ്ദുസ്സലാം
മുസ്‌ലിയാരുടെ അധ്യക്ഷതയില്‍
കോഴിക്കോട് ഖാസി സയ്യിദ്
മുഹമ്മദ് കോയ ജമലുല്ലെലി
തങ്ങള്‍ ഉദ്‌ഘാടനം നിര്‍വഹിക്കും.
സമ്മേളന
പ്രഖ്യാപനം സയ്യിദ് അസ്‌ലം
മശ്‌ഹൂര്‍ തങ്ങളും ഉദ്‌ബോധന
പ്രസംഗം പി.പി.
ഉമര്‍ മുസ്‌ലിയാരും
നിര്‍വ്വഹിക്കും.
സ്വലാത്ത്
ദിക്‌റ് ദുആ മജ്‌ലിസിനു
പ്രമുഖ സൂഫി വര്യന്‍ അത്തിപ്പറ്റ
മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍
നേതൃത്വം നല്‍കും.
സയ്യിദ്
ഹാമിദ് കോയമ്മ തങ്ങള്‍,
സയ്യിദ് ഉമര്‍
കോയ തങ്ങള്‍ , മാണിയൂര്‍
അഹ്‌മദ് മുസ്‌ലിയാര്‍,കെ.ടി.അബ്ദുല്ല
മൗലവി, കബീര്‍
ഫൈസി ചെറുകോട് തുടങ്ങിയവര്‍
പ്രസംഗിക്കും .
www.as-adiyyah.8m.com എന്ന
വെബ്‌സൈറ്റില്‍ തത്സമയ
സംപ്രേഷണം ചെയ്യും.
കണ്ണപുരം,
മടക്കര,
പുതിയതെരു,
മാങ്കടവ്
ഭാഗങ്ങളിലേക്ക് വാഹന സൗകര്യം
ഉണ്ടായിരിക്കുന്നതാണ്.