കോട്ടക്കല്‍
: ആത്മീയത:
ചൂഷണത്തിനെതിരെ
ജിഹാദ് എന്ന പ്രമേയവുമായി
മംഗലാപുരത്തു നിന്ന്
തിരുവനന്തപുരത്തേക്ക് SKSSF
സംഘടിപ്പിക്കുന്ന
വിമോചനയാത്രക്ക് കോട്ടക്കലില്‍
ഉജ്വല സ്വീകരണം നല്‍കാന്‍
സമസ്‌തയുടെയും പോഷക ഘടകങ്ങളുടെയും
സംയുക്ത കണ്‍വെന്‍ഷന്‍
തീരുമാനിച്ചു. ഏപ്രില്‍
24ന്
രാവിലെ പത്തുമണിക്ക്
കോട്ടക്കല്‍ ബസ് സാറ്റാന്‍റ്
പരിസരത്താണ് സ്വീകരണം.
സ്വീകരണത്തിന്‍റെ
പ്രചാരണാര്‍ത്ഥം കോട്ടക്കല്‍,
വേങ്ങര,
വളവന്നൂര്‍
മേഖലകളിലെ ക്ലസ്‌റ്ററുകളില്‍
SKSSF പദയാത്രയും
വിളംബരയാത്രയും പഞ്ചായത്ത്
തലങ്ങളില്‍ SYS യുവജനസംഗമങ്ങളും
നടക്കും. റെയിഞ്ച്
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍റെ
ആഭിമുഖ്യത്തില്‍ സ്‌പെഷ്യല്‍
മീറ്റ്, SMF മേഖലാ
മഹല്ല് സംഗമം എന്നിവ നടക്കും.
13ന് പതാകദിനവും
20ന്
വെള്ളിയാഴ്‌ച മഹല്ലുകളില്‍
വിഭവസമാഹരണവും 23ന്
മദ്രസകളില്‍ കുരുന്നുകൂട്ടം
പരിപാടിയും സംഘടിപ്പിക്കാന്‍
തീരുമാനിച്ചു.
സമസ്‌ത
സാരഥി സംഗമം കോട്ടക്കല്‍
ടി.ഐ
മദ്രസയില്‍ സമസ്‌ത കേന്ദ്ര
മുശാവറ അംഗം പി.പി
മുഹമ്മദ് ഫൈസി ഉദ്‌ഘാടനം
ചെയ്‌തു. സ്വാഗതസംഘം
ചെയര്‍മാന്‍ എം.പി
മുഹമ്മദ് മുസ്‌ലിയാര്‍
കടുങ്ങല്ലൂര്‍ അധ്യക്ഷത
വഹിച്ചു. കല്ലില്‍
സൈതാലിക്കുട്ടിയില്‍ നിന്നു
തുക സ്വീകരിച്ചുകൊണ്ട്
ഫണ്ടുദ്‌ഘാടനം പി.പി
മുഹമ്മദ് ഫൈസി നിര്‍വഹിച്ചു.
SKSSF ജില്ലാ
സെക്രട്ടറി റഫീഖ് അഹ്‍മദ്
തിരൂര്‍ മുഖ്യപ്രഭാഷണം നടത്തി.
യു.എ
മജീദ് ഫൈസി ഇന്ത്യനൂര്‍
സംഘാടക സമിതി പാനലും റവാസ്
ആട്ടീരി കര്‍മരേഖയും
അവതരിപ്പിച്ചു. പാണക്കാട്
സയ്യിദ് ഹാശിറലി ശിഹാബ്
തങ്ങള്‍, സയ്യിദ്
സി.പി.എം
തങ്ങള്‍, മുഈനുദ്ദീന്‍
ജിഫ്രി തങ്ങള്‍, കെ.കെ.എസ്.ബി
തങ്ങള്‍, ആശിഖ്
കുഴിപ്പുറം, തോപ്പില്‍
കുഞ്ഞാപ്പുഹാജി, കെ.എം
സൈതലവിഹാജി, യു.
മരക്കാര്‍ഹാജി,
കെ.പി.കെ
ബാവഹാജി, കെ.കെ
നാസര്‍, സാജിദ്
മങ്ങാട്ടില്‍, വി.
ഉസ്‌മാന്‍
ഫൈസി, അബ്ദുല്‍
ഖാദിര്‍ഹാജി വേങ്ങര,
കെ.വി
ജഅ്‌ഫര്‍, അലി
കുളങ്ങര പ്രസംഗിച്ചു.