
രാത്രി 9.30 ന് റഫയിലെയും 11.00 മണിക്ക് ജിദാലിയിലെയും സമസ്‌ത മദ്രസ്സാ കേന്ദ്രങ്ങളിലാണ് പര്യടനത്തിന് സ്വീകരണമേര്‍പ്പെടുത്തിയിയിരിക്കുന്നത്.
സമസ്‌തകേരളസുന്നീജമാഅത്ത് ബഹ്‌റൈന്‍ഘടകവുമായിസഹകരിച്ച് നടക്കുന്ന പര്യടനം വിവിധ ഏരിയകളിലൂടെസഞ്ചരിച്ച് മാസാവസാനം മനാമയില്‍ സമാപിക്കും.
നാളത്തെ പര്യടനത്തില്‍ കെ.എം.എസ് മൌലവി മുഖ്യ പ്രഭാഷണം നടത്തും. ഉമറുല്‍ഫാറൂഖ്‌ഹുദവി, ഉബൈദുല്ലറഹ്‌മാനി, അബ്‌ദുറസാഖ് നദ്‌വി, മുഹമ്മദലി ഫൈസി, കുഞ്ഞഹമ്മദ് ഹാജി, ശഹീര്‍ കാട്ടാമ്പള്ളി, മൌസല്‍ മൂപ്പന്‍ തിരൂര്‍, ഹംസ അന്‍വരി മോളൂര്‍ തുടങ്ങിയവര്‍സംബന്ധിക്കും.