മാഹിനാബാദ്
: മലബാര്‍
ഇസ്‌ലാമിക് കോംപ്ലക്‌സ്
19-ാം
വാര്‍ഷിക സനദ്‌ദാന സമ്മേളനം
ഇന്ന് (22) സമാപിക്കും.
വൈകുന്നേരം
അഞ്ച് മണിക്ക് നടക്കുന്ന
സമാപന സമ്മേളനം പാണക്കാട്
സയ്യിദ് സ്വാദിഖലി ശിഹാബ്
തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.
ത്വാഖ അഹ്‌മദ്
മൗലവി അദ്ധ്യക്ഷത വഹിക്കും.
സയ്യിദ്
ജിഫ്‌രി മുത്തുക്കോയ തങ്ങള്‍,
ചെറുശ്ശേരി
ഉസ്‌താദ്, മന്ത്രി
പി.കെ
കുഞ്ഞാലിക്കുട്ടി,
കെ.ആലിക്കുട്ടി
മുസ്‌ലിയാര്‍, കോട്ടുമ്മല
ബാപ്പു മുസ്‌ലിയാര്‍,
ബഹാഉദ്ധീന്‍
മുഹമ്മദ് നദ്‌വി,
വര്‍ക്കല
കഹാര്‍ എം.എല്‍.എ,
ഡോ. എന്‍.എ
മുഹമ്മദ്, യു.ടി
ഖാദര്‍ എം.എല്‍.എ,
ടി.
അബ്ദുല്ല,
എന്‍.എ
ഹാരിസ് എം.എല്‍.എ,
എന്‍.എ
നെല്ലിക്കുന്ന് എം.എല്‍.എ,
പി.ബി
അബ്ദുറസ്സാഖ് എം.എല്‍.എ,
കൊടുവള്ളി
മുഹമ്മദ് ഫൈസി, അബ്ദുസ്സമദ്
പൂക്കോട്ടൂര്‍ തുടങ്ങിയവര്‍
സംബന്ധിക്കും.
രാവിലെ
എട്ട് മണിക്ക് നടക്കുന്ന
മഹല്ല് സംഗമം മുന്‍ മന്ത്രി
ചെര്‍ക്കളം അബ്ദുല്ല ഉദ്‌ഘാടനം
ചെയ്യും. ബശീര്‍
വെള്ളിക്കോത്ത്,
കൊട്ടപ്പുറം
അബ്‌ദുല്ല മാസ്റ്റര്‍ വിഷയങ്ങള്‍
അവതരിപ്പിക്കും. പത്ത്
മണിക്ക് നടക്കുന്ന ദാറുല്‍
ഹുദാ വിദ്യാര്‍ത്ഥി സംഗമം
കെ.സി
മുഹമ്മദ് ബാഖവി ഉദ്‌ഘാടനം
ചെയ്യും. ശിയാസ്
ഹുദവി, സിറാജുദ്ദീന്‍
പറമ്പത്ത് വിഷയങ്ങള്‍
അവതരിപ്പിക്കും. ഉച്ചക്ക്
നടക്കുന്ന വിദ്യാര്‍ത്ഥി
സംഗമം വിദ്യാഭ്യാസ വകുപ്പ്
മന്ത്രി അബ്‌ദുറബ്ബ് ഉദ്‌ഘാടനം
ചെയ്യും. എം.എ
അബ്‌ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍
സ്ഥാന വസ്‌ത്രം വിതരണം ചെയ്യും.