SKSSF വിമോചന യാത്രയുടെ മുന്നോടിയായി സംസ്ഥാന കമ്മിറ്റിയില്‍ നിന്നും കീഴ്‌ ഘടങ്ങള്‍ക്ക്‌ നല്‍കുന്ന അടിയന്തിര നിര്‍ദ്ദേശങ്ങള്‍

പ്രിയ സഹ പ്രവര്‍ത്തകരെ,
നമ്മുടെ വിമോചനയാത്ര വന്‍വിജയമാക്കുന്നതിന്‌ വേണ്ടി മുഴുവന്‍ പ്രവര്‍ത്തനങ്ങളും ചിട്ടയോടും സമയ ബന്ധിതവുമായി നടക്കുന്നുവെന്ന്‌ ഉറപ്പുവരുത്താന്‍ ഓരോ ഘടകങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ ആമുഖമായി ഉണര്‍ത്തട്ടെ.
1 സ്വീകരണ കേന്ദ്രങ്ങളില്‍ സ്റ്റേജ്‌ (സൂര്യ പ്രകാശത്തിന്‌ അഭിമുഖമല്ലാത്ത വിധം), മൈക്ക്‌ (സ്റ്റേജ്‌ ബോക്‌സ്‌ ഉള്‍പ്പെടെ മികച്ച സംവിധാനം), ഓഡിയന്‍സിന്‌ ഇരിക്കാവുന്ന കസേരകള്‍, എംബ്ലത്തോട്‌ കൂടി സ്റ്റേജ്‌ ബാനര്‍, ആവശ്യത്തിന്‌ വെളിച്ചം തുടങ്ങിയവ തയ്യാറായിരിക്കണം.
2 സ്വീകരണ സമ്മേളനത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അപ്പപ്പോള്‍ പത്രമാധ്യമങ്ങള്‍ക്ക്‌ വാര്‍ത്ത നല്‍കണം.
3 യാത്ര നിശ്ചിത സമയങ്ങളില്‍ തന്നെ അതാത്‌ കേന്ദ്രങ്ങളിലെത്തും. മൂന്ന്‌ പ്രഭാഷണങ്ങള്‍ നടക്കുന്ന  വിധത്തിലാണ്‌ സമയം ക്രമീകരിക്കുക. പരിപാടിയിലേക്ക്‌ പ്രാദേശിക മത രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളില്‍ ഉള്ള വ്യക്തികളെ അഥിതികളായി സ്വീകരണകമ്മിറ്റി ക്ഷണിക്കണം.
4 ക്യാപ്‌റ്റന്‍ എത്തിക്കഴിഞ്ഞാല്‍ ഹാരാര്‍പ്പണം നടത്തണം. സ്വീകരണ കമ്മിറ്റിയുടെ പരിധില്‍പ്പെട്ട എല്ലാ ശാഖകളില്‍ നിന്നും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി യുവജന സംഘം, മഹല്ല്‌ മദ്രസ കമ്മിറ്റികള്‍ തുടങ്ങിയവയുടെ ഹാരാര്‍പ്പണങ്ങള്‍ മുന്‍കൂട്ടി ഏര്‍പ്പാട്‌ ചെയ്‌ത്‌ ലിസ്റ്റ്‌ തയ്യാറാക്കണം.
5 ഹാരാര്‍പ്പണത്തിന്‌ ശേഷം വിവിധ സംഘടനകള്‍വിട്ട്‌ സമസ്‌തയിലേക്ക്‌ വന്നവര്‍ക്കുള്ള സ്വീകരണമാണ്. സ്വീകരണ കമ്മിറ്റിയുടെ പരിധിയില്‍ നിന്ന്‌ വിഘടിത വിഭാഗത്തില്‍ നിന്നും മറ്റും കടന്നുവന്നവരെ നേരില്‍ ബന്ധപ്പെട്ട്‌ ഉറപ്പുവരുത്തി പരിപാടിയിലേക്ക്‌ ക്ഷണിച്ച്‌ ലിസ്റ്റ്‌ തയ്യാറാക്കേതാണ്‌. ഇവര്‍ക്ക്‌ അണിയിക്കാനുള്ള ഷാള്‍ അവരുടെ എണ്ണത്തിനനുസരിച്ച്‌ മുന്‍കൂര്‍ തയ്യാറാക്കേതാണ്. തുടര്‍ന്ന്‌ ക്യാപ്‌റ്റന്‍റെ മറുപടി പ്രസംഗത്തോടെ പരിപാടി അവസാനിക്കും.
6 സ്വീകരണ സമ്മേളന വേദിയിലും സദസ്സിലും ആവശ്യത്തിന്‌ ബാഡ്‌ജ്‌ ധരിച്ച വിശ്വസ്ഥരായ വളിയര്‍മാര്‍ ഉണ്ടായിരിക്കണം.
7 ഭക്ഷണം നിശ്ചയിച്ചിട്ടുള്ള കേന്ദ്രമാണെങ്കില്‍ സുരക്ഷിതത്വമുള്ളതും സ്വീകരണകേന്ദ്രത്തില്‍ നിന്ന്‌ അധികം ദൂരമല്ലാത്ത സ്ഥലത്തും സംവിധാനിക്കാന്‍ ശ്രമിക്കേതാണ്‌.
8 യാത്രാ ഭാഗമായി പുറത്തിറക്കിയ ലഘുലേഖ മാറ്റര്‍ സ്വീകരണ സമ്മേളന പ്രോഗ്രാം ഉള്‍ക്കൊള്ളിച്ച്‌ കൂടുതല്‍ കോപ്പി പ്രിന്‍റ്‌ ചെയ്‌ത്‌ പ്രചാരണത്തിന്‌ ഉപയോഗപ്പെടുത്താവുന്നതാണ്‌.
9 സ്വീകരണ കേന്ദ്രങ്ങളിലേക്ക്‌ പ്രാദേശിക മഹല്ല്‌ ഭാരവാഹികള്‍ക്കും പ്രത്യേകം കത്ത്‌ നല്‍കി
ക്ഷണിക്കേതാണ്‌.
10 യാത്ര എത്തുന്ന ദിവസം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ അതാത്‌ കേന്ദ്രങ്ങളില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കേതാണ്‌. ആവശ്യമായ ഫ്‌ളക്‌സുകള്‍ സ്റ്റേറ്റ്‌ കമ്മിറ്റി ഓഫീസില്‍ നിന്ന്‌ ത്വലബാവിംഗ്‌ മുഖേന നല്‍കുന്നതാണ്‌.
11 യാത്രാ അംഗങ്ങള്‍ക്ക്‌ താമസ സൗകര്യം ഏര്‍പ്പെടുത്തിയ കേന്ദ്രത്തില്‍ പരമാവധി മികച്ച സംവിധാനം ഏര്‍പ്പെടുത്തണം. അംഗങ്ങളുടെ എണ്ണം മുന്‍കൂട്ടി അന്വേഷിച്ച്‌ ഉറപ്പുവരുത്തണം.
12. ഏപ്രില്‍ 30 ന്‌ തിരുവനന്തപുരത്തെ ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന സമാപന സമ്മേളനം 4 മണിക്ക്‌ ആരംഭിക്കും. സമാപന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള പ്രവര്‍ത്തകര്‍ക്ക്‌ ആവശ്യമായ  സൗകര്യങ്ങള്‍ ചെയ്യാന്‍ സ്വീകരണ കമ്മിറ്റി ശ്രദ്ധിക്കണം.
13 യാത്രയുടെ ഭാഗമായി തയ്യാറാക്കിയ 'ചൂഷണത്തിനെതിരെ ജനകീയ വിചാരണ' എന്ന ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ നഗര ഗ്രാമങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടത്‌ ചെയ്യുക.
എന്ന്‌,
മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ (ഡയറക്‌ടര്‍, വിമോചനയാത്ര)
സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ (പ്രസിഡന്‍റ്, SKSSF)
ഓണംപിള്ളി മുഹമ്മദ്‌ ഫൈസി (സെക്രട്ടറി, SKSSF)