കോഴിക്കോട്
: ആത്മീയത
ചൂഷണത്തിനെതിരെ ജിഹാദ് എന്ന
മുദ്രാവാക്യവുമായി SKSSF
സംസ്ഥാന
കമ്മിറ്റി മംഗലാപുരം മുതല്‍
തിരുവനന്തപുരം വരെ നടത്തുന്ന
വിമോചന യാത്രക്ക് ഇന്ന്
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍
സ്വീകരണം നല്‍കും.
രാവിലെ
9ന്
മുക്കത്ത് നിന്ന് തുടങ്ങുന്ന
യാത്ര പൂനൂര്‍,
കൊയിലാണ്ടി,
ഇടിയങ്ങര,
ഫറോക്ക്
തുടങ്ങിയ കേന്ദ്രങ്ങളിലെ
സ്വീകരണങ്ങള്‍ക്ക് ശേഷം
കുന്ദമംഗലത്ത് സമാപിക്കും.
സമാപന
സംഗമത്തില്‍ മതസാമൂഹിക
സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍
സംബന്ധിക്കും.