യാത്രയയപ്പ് നല്‍കി

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന
സുന്നി കൗണ്‍സില്‍ ട്രഷറര്‍ സൈതലവി ഹാജി
ചെന്പ്രക്കുള്ള ഉപഹാരം കൗണ്‍സില്‍ ചെയര്‍മാന്‍
സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ സമ്മാനിക്കുന്നു
കുവൈത്ത് : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ ട്രഷറര്‍ സൈതലവി ഹാജി ചെന്പ്രക്ക് കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നല്‍കി. സിറ്റി സംഘം റസ്റ്റോറന്‍റില്‍ പ്രസിഡന്‍റ് ശൈഖ് അബ്ദുസ്സലാം ഉസ്താദിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍, ബശീര്‍ ബാത്ത, മുഹമ്മദലി ഫൈസി, ഇസ്‍മാഈല്‍ ഹുദവി, ഹുസൈന്‍ ഫൈസി, സിറ്റി ബ്രാഞ്ച് സെക്രട്ടറി അബ്ദുന്നാസര്‍, ഖൈത്താന്‍ ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍ അസീസ്, ഫര്‍വ്വാനിയ്യ ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍ അസീസ്, ഫര്‍വാനിയ്യ ബ്രാഞ്ച് പ്രസിഡന്‍് അബ്ദുല്ലത്തീഫ് ദാരിമി, അബ്ബാസിയ്യ ബ്രാഞ്ച് സെക്രട്ടറി സൈതലവി, സ്വബ്ഹാന്‍ ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍ ഹമീദ്, കെ.ടി.പി. റഹ്‍മാന്‍, ഹംസ കരിങ്കപ്പാറ, അബ്ദുല്ല മുല്ല, ഇസ്‍മാഈല്‍ ബേവിഞ്ച, അസീസ് ഹാജി, ഹംസ കൊയിലാണ്ടി ആശംസകളര്‍പ്പിച്ചു. കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരം സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങളും സിറ്റി ബ്രാഞ്ചിന്‍റെ ഉപഹാരം സയ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങളും നല്‍കി. സെക്രട്ടറി കുഞ്ഞഹമ്മദ് കുട്ടി ഫൈസി സ്വാഗതവും അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.