SKSSF വിമോചനയാത്ര; ബഹ്‌റൈന്‍ പര്യടനം ഇന്ന്‌ (19) റഫ, ജിദാലി ഏരിയകളില്‍

മനാമ : ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ SKSSF കേന്ദ്ര കമ്മറ്റി നടത്തുന്ന വിമോചനയാത്രയുടെ ഭാഗമായി ബഹ്‌റൈനിലെ ഏരിയാ കേന്ദ്രങ്ങളിലൂടെ ബഹ്‌റൈന്‍ SKSSF സംഘടിപ്പിക്കുന്ന പ്രചരണ പര്യടനം ഇന്ന്‌ (19, വ്യാഴം) റഫ, ജിദാലി ഏരിയാ കേന്ദ്രങ്ങളില്‍ നടക്കും.
രാത്രി 9.30 മണിക്ക്‌ റഫയിലെയും 11.00 മണിക്ക്‌ ജിദാലിയിലെയും സമസ്‌ത മദ്രസ്സാ കേന്ദ്രങ്ങളിലാണ്‌ പര്യടനത്തിന്‌ സ്വീകരണമേര്‍പ്പെടുത്തിയിയിരിക്കുന്നത്‌. സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച്‌ നടക്കുന്ന പര്യടനം വിവിധ ഏരിയകളിലൂടെ സഞ്ചരിച്ച്‌ മാസാവസാനം മനാമയില്‍ സമാപിക്കും.
ഇന്നത്തെ പര്യടനത്തില്‍ കെ.എം.എസ്‌ മൗലവി മുഖ്യ പ്രഭാഷണം നടത്തും. ഉമറുല്‍ഫാറൂഖ്‌ഹുദവി, ഉബൈദുല്ലറഹ്‌മാനി, അബ്‌ദുറസാഖ്‌ നദ്‌വി, മുഹമ്മദലി ഫൈസി, കുഞ്ഞഹമ്മദ്‌ ഹാജി, ശഹീര്‍ കാട്ടാമ്പള്ളി, മൗസല്‍ മൂപ്പന്‍ തിരൂര്‍, ഹംസ അന്‍വരി മോളൂര്‍ തുടങ്ങിയവര്‍സംബന്ധിക്കും.