വളാഞ്ചേരി
: ആത്മീയത:
ചൂഷണത്തിനെതിരെ
ജിഹാദ് എന്ന മുദ്രാവാക്യമുയര്‍ത്തി
ഏപ്രില്‍ 18ന്
മംഗലാപുരത്ത് നിന്ന്
ആരംഭിച്ച SKSSF വിമോചന
യാത്രക്ക് വളാഞ്ചേരിയില്‍
ഉജ്ജ്വല സ്വീകരണം. അനവധി
വാഹനങ്ങളുടെ അകമ്പടിയോടെ
തുറന്ന വാഹനത്തില്‍ ജാഥാ
നായകരെ സമ്മേളന വേദിയിലേക്ക്
ആനയിച്ചു. സ്വീകരണ
സമ്മേളനം വളാഞ്ചേരി കമ്യൂണിറ്റി
ഹാളില്‍ എം.പി
മുസ്ഥഫല്‍ ഫൈസി ഉദ്‌ഘാടനം
ചെയ്‌തു. കെ.കെ.എസ്
തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത
വഹിച്ചു. ഹുസൈന്‍
കോയ തങ്ങള്‍, എം.കെ
കൊടശ്ശേരി, സയ്യിദ്
കെ.സി.എ
തങ്ങള്‍, യൂത്ത്
ലീഗ് സംസ്ഥാന സെക്രട്ടറി
കെ.എം.
ഗഫൂര്‍,
ഇസ്‌മാഈല്‍
സഖാഫി തോട്ടുമുക്കം,
റഹീം മാസ്റ്റര്‍
ചുഴലി, മുസ്ഥഫ
അശ്‌റഫി കക്കുപ്പടി,
അബ്‌ദുറഹ്‌മാന്‍
ഫൈസി കൊടുമുടി, മുനീര്‍
ഹുദവി വിളയില്‍,
സ്വലാഹുദ്ദീന്‍
ഫൈസി വല്ലപ്പുഴ, സ്വലാഹുദ്ദീന്‍
ഫൈസി വെന്നിയൂര്‍ സംബന്ധിച്ചു.