കണ്ണനല്ലൂര്‍/കൊല്ലം
: വിമോചന
യാത്രയുടെ കൊല്ലം ജില്ലാ
സ്വീകരണ സമാപന സമ്മേളനം
അലങ്കോലപ്പെടുത്താന്‍
വിഘടിതരുടെ ഗൂഢ ശ്രമം.
പറവൂര്‍
തെക്കുംഭാഗത്ത് നിന്നും
സ്വീകരണം ഏറ്റുവാങ്ങി
കണ്ണനല്ലൂരില്‍ ഏര്‍പെടുത്തിയ
ജില്ലാ സമാപന സമ്മേളനത്തില്‍
പങ്കെടുക്കാന്‍ വരികയായിരുന്ന
യാത്രാ പ്രതിനിധികള്‍ക്ക്
അകമ്പടിയായി സഞ്ചരിച്ച
അനൗണ്‍സ് വാഹനത്തെ പിടിച്ചു
നിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഡ്രൈവറുടെ
കഴുത്ത് പിടിച്ച് ഭീഷണിപ്പെടുത്തിയ
സംഘത്തിന്‍റെ കയ്യില്‍
മാരകായുധം ഉണ്ടായിരുന്നെന്ന്
ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇതിന് മുമ്പ്
മലപ്പുറത്ത് വളാഞ്ചേരി,
തൃശൂരിലെ
കേച്ചേരി തുടങ്ങി സ്ഥലങ്ങളിലും
വിഘടിതര്‍ യാത്ര അലങ്കോലപ്പെടുത്താന്‍
ശ്രമിച്ചിരുന്നു.