തേഞ്ഞിപ്പലം
: `ആത്മീയത:
ചൂഷണത്തിനെതിരെ
ജിഹാദ്' എന്ന
പ്രമേയവുമായി SKSSF സ്റ്റേറ്റ്
കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
ഏപ്രില്‍ 18 മുതല്‍
29 വരെ
മംഗലാപുരത്തുനിന്ന്
തിരുവനന്തപുരം വരെ നടക്കുന്ന
വിമോചനയാത്ര വിജയിപ്പിക്കുന്നതിനും
സ്വീകരണ സമ്മേളനങ്ങളില്‍
വര്‍ധിച്ച ജനസാന്നിധ്യമുണ്ടാക്കുന്നതിനും
ആവശ്യമായ മറ്റു സഹായസഹകരണങ്ങള്‍
ചെയ്‌ത് പരിപാടി വലിയൊരു
ചരിത്രസംഭവമാക്കുന്നതിനും
ജില്ലാ-റെയ്‌ഞ്ച്
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
കമ്മിറ്റികളോടും, വിശിഷ്യ
സമസ്‌തയുടെ പ്രവര്‍ത്തനരംഗത്ത്
നിസ്‌തുലമായ സേവനങ്ങളര്‍പിച്ചുകൊണ്ടിരിക്കുന്ന
കര്‍മധീരരായ മദ്‌റസാ അധ്യാപക
സഹോദരങ്ങളോടും സെന്‍ട്രല്‍
കൗണ്‍സില്‍ നിര്‍വ്വാഹക
സമിതിയോഗം ആഹ്വാനം ചെയ്‌തു.
ചേളാരി
സമസ്‌ത ഓഡിറ്റോറിയത്തില്‍
ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ്
കൗണ്‍സിലില്‍ സി.കെ.എം.
സ്വാദിഖ്
മുസ്‌ലിയാര്‍ അധ്യക്ഷത
വഹിച്ചു. എം.എം.
മുഹ്‌യിദ്ദീന്‍
മുസ്‌ലിയാര്‍ ആലുവ,
ടി.പി.
അബ്ദുല്ല
മുസ്‌ലിയാര്‍ മേലാക്കം,
മൊയ്‌തീന്‍
മുസ്‌ലിയാര്‍ പുറങ്ങ്,
ഡോ.എന്‍.എ.എം.
അബ്‌ദുല്‍
ഖാദര്‍, അബ്ദുല്ല
മാസ്റ്റര്‍ കൊട്ടപ്പുറം,
മൊയ്‌തീന്‍കുട്ടി
ഫൈസി വാക്കോട്,
കെ.ടി.അബ്ദുല്ല
മുസ്‌ലിയാര്‍ കാസര്‍കോഡ്,
എം.എം.
ഇമ്പിച്ചിക്കോയ
മുസ്‌ലിയാര്‍ വയനാട്,
പി. ഹസന്‍
മുസ്‌ലിയാര്‍ മലപ്പുറം,
കെ.സി.അഹ്‌മദ്
കുട്ടി മൗലവി കോഴിക്കോട്,
എം.എ.
ചേളാരി,
പിണങ്ങോട്
അബൂബക്‌ര്‍, ഒ.എം.
ശരീഫ് ദാരിമി
കോട്ടയം, അബ്ദുസ്വമദ്
മുട്ടം കണ്ണൂര്‍, അബ്ദുല്‍
കരീം മുസ്‌ലിയാര്‍ ഇടുക്കി,
കബീര്‍ ദാരിമി
തിരുവനന്തപുരം, അബൂസ്വാലിഹ്
ഫൈസി കന്യാകുമാരി, ശരീഫ്
കാശിഫി കൊല്ലം, കെ.ഹംസ
മുസ്‌ലിയാര്‍ തൃശൂര്‍,
അബ്ദുല്‍
ലത്തീഫ് ദാരിമി ദക്ഷിണ കന്നഡ
എന്നിവര്‍ സംസാരിച്ചു.
ഡോ.
ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി സ്വാഗതവും
കൊടക് അബ്‌ദുറഹിമാന്‍
മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.