Showing posts with label Vimochana-Yathra. Show all posts
Showing posts with label Vimochana-Yathra. Show all posts

ബഹ്‌റൈന്‍ വിമോചനയാത്ര പര്യടനം; ഏരിയാ കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം

വിമോചനയാത്രയുടെ ഭാഗമായി ബഹ്‌റൈന്‍ SKSSF 
സംഘടിപ്പിച്ച ബഹ്‌റൈന്‍ പര്യടനത്തിന്‌ റിഫയില്‍
നല്‍കിയ സ്വീകരണത്തില്‍ കെ
.എം.എസ്‌ മൗലവി
മുഖ്യപ്രഭാഷണം നടത്തുന്നു
മനാമ : ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ SKSSF കേന്ദ്ര കമ്മറ്റി നടത്തിയ വിമോചനയാത്രയുടെ ഭാഗമായി ബഹ്‌റൈനിലെ ഏരിയാ കേന്ദ്രങ്ങളിലൂടെ ബഹ്‌റൈന്‍ SKSSF സംഘടിപ്പിച്ച പര്യടനങ്ങള്‍ക്ക്‌ ഏരിയാ കേന്ദ്രങ്ങളില്‍ ഉജ്ജല സ്വീകരണം. ഏരിയാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സ്വീകരണ യോഗങ്ങളില്‍ സമസ്‌ത കേരള സുന്നി ജമാഅത്തിന്‍റെയും SKSSFന്‍റെയും ഏരിയാ നേതാക്കളും പ്രവര്‍ത്തകരും ബഹുജനങ്ങളും അത്യാവേശത്തോടെയാണ്‌ പര്യടന സംഘത്തെ സ്വീകരിച്ചത്‌. ഹൂറ, ഹുദൈബിയ, സനാബീസ്‌, റഫ, ജിദാലി, ഹിദ്ദ്‌, മുഹറഖ്‌, ഏരിയകളിലെ പര്യടനങ്ങളാണ്‌ കഴിഞ്ഞ ദിവസത്തോടെ പൂര്‍ത്തിയായത്‌. അടുത്ത വ്യാഴാഴ്‌ചയോടെ മനാമയില്‍ പര്യടനം പൂര്‍ത്തിയാക്കി പൊതുസമ്മേളനത്തോടെ ഹമദ്‌ ടൗണില്‍ സമാപിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ കെ.എം.എസ്‌ മൗലവി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദലി ഫൈസി, ഉബൈദുല്ല റഹ്‌മാനി, അബ്‌ദുറസാഖ്‌ നദ്‌വി, എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌, കുഞ്ഞഹമ്മദ്‌ ഹാജി, ശഹീര്‍ കാട്ടാമ്പള്ളി, കളത്തില്‍ മുസ്ഥഫ, ലത്വീഫ്‌ പൂളപ്പൊയില്‍, മൗസല്‍ മൂപ്പന്‍ തിരൂര്‍, ശിഹാബ്‌ കോട്ടക്കല്‍ തുടങ്ങിയവര്‍ പര്യടനത്തില്‍ അംഗങ്ങളായിരുന്നു.

വിമോചനയാത്രയ്ക്ക്‌ പ്രൌഢോജ്വല സമാപനം; വിഘടിത പാളയത്തില്‍ അടിയൊഴുക്കുകള്‍ ശക്തം. സഖാഫികളും കൂട്ടത്തോടെ സമസ്തയിലേക്ക്..


കാന്തപുരത്തിനെതിരെ ജനകീയ കുറ്റപത്രം പുറപ്പെടുവിച്ചു . .

തിരുവനന്തപുരം : മതത്തിന്‍റെ മറവില്‍ പൊതുജനത്തെ വഞ്ചിച്ച്‌ മാനവികതയെ മുഖംമൂടിയണിയുന്ന കാന്തപുരത്തിനെതിരെ വിമോചനയാത്ര സമാപന സമ്മേളന നഗരിയില്‍ ജനകീയ കുറ്റപത്രം SKSSF സംസ്ഥാന വൈ. പ്രസിഡണ്ട്‌ നാസര്‍ ഫൈസി കൂടത്തായ്‌ അവതരിപ്പിച്ചു. കാന്തപുരം കാലങ്ങളായി നടത്തിവരുന്ന വിവിധ തട്ടിപ്പുകളുടെ സംക്ഷിത വിവരമാണ്‌ കുറ്റപത്രത്തിലുള്ളത്‌. വിശ്വാസ-സാമൂഹ്യ-സാമ്പത്തികപരമായ പത്തോളം കുറ്റങ്ങളാണ്‌ കുറ്റപത്രത്തിലുള്ളത്‌.

ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്‌. SKSSF വിമോചനയാത്ര സമാപന സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന കുറ്റപത്രം:

1. സമഗ്രജ്ഞാനിയും പരമാധികാരിയുമാണ്‌ പ്രപഞ്ചനാഥനായ അല്ലാഹു എന്നതാണ്‌ ഇസ്‌ലാമിക വിശ്വാസം. ഇലപൊഴിയുന്നതും സമുദ്രാന്തര്‍ഭാഗങ്ങളിലെ ഇരുണ്ട ഗര്‍ഭങ്ങളില്‍ നടക്കുന്ന ചലനങ്ങളും അറിയുന്നവന്‍ അല്ലാഹുവാണ്. അവന്‍റെ ജ്ഞാനസാഗരത്തില്‍ നിന്ന്‌ ഒന്നും അവന്‍റെ ഉദ്ദേശ്യമില്ലാതെ ആര്‍ക്കും പ്രാപിക്കാനാവില്ല എന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍ സര്‍വ്വജ്ഞാനിയും പ്രപഞ്ച പരിപാലകനുമായ അല്ലാഹുവിന്‌ കാന്തപുരത്തെ അറിയിക്കാതെ ഒന്നും ചെയ്യാനാവില്ല എന്ന വാദം മുഖേന അടിസ്ഥാനപരമായ വിശ്വാസത്തിന്‍റെ അതിര്‍വരമ്പുകളാണ്‌ കാന്തപുരം ലംഘിച്ചത്‌.
2. ലോകസംസ്‌കൃതിക്ക്‌ വ്യക്തിജീവിതത്തിലെ വിശുദ്ധിയും വൃത്തിയും പഠിപ്പിച്ചത്‌ പ്രവാചകനാണ്‌. പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ)യാണ്‌. പ്രഗത്ഭരായ ചരിത്രകാന്‍മാര്‍ പോലും ഈ മഹാവ്യക്തിത്വത്തെ അടയാളപ്പെടുത്തി. വ്യക്തി സൗന്ദര്യത്തിന്‍റെ ആള്‍രൂപമാണ്‌ പ്രവാചകന്‍. നബിയെ പ്രാകൃതനായി ചിത്രീകരിച്ചത്‌ തന്‍റെ കൈവശമുള്ള വ്യാജകേശത്തിന്‍റെ ന്യായീകരണത്തിന്‌ വേണ്ടിയാണ്‌. പ്രസ്‌തുത വ്യാജകേശത്തിന്‍റെ സ്രോതസ്സിലുള്ള നീളമുള്ള കേശങ്ങളെ ന്യായീകരിക്കാന്‍ പ്രവാചക തിരുമേനി ആറുവര്‍ഷമായി മുടിവെട്ടിയിരുന്നില്ല എന്ന്‌ വാദിക്കുന്നു. തിരുമേനിയുടെ ജീവിത ശീലത്തെ ദുര്‍വ്യാഖ്യാനിച്ചത്‌ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാചക നിന്ദയായി ഞങ്ങള്‍ കാണുന്നു.
3. പ്രവാചക കുടുംബത്തെ അപമാനിക്കുന്നതില്‍ കാന്തപുരത്തിന്‍റെ രീതി അക്ഷന്തവ്യമായ അപരാധമാണ്‌. നബി തിരുമേനിയുടെ കുടുംബത്തിന്‌ മുസ്‌ലിം സമൂഹം നല്‍കുന്ന സ്‌നേഹാദരം വലുതാണ്‌. അത്‌ വിശ്വാസത്തിന്‍റെ ഭാഗവുമാണ്‌. കാന്തപുരം തന്‍റെ കൈവശമുള്ള വ്യാജകേശത്തിന്‍റെ ന്യായീകരണത്തിന്‌ വേണ്ടി പ്രശസ്‌ത പ്രവാചക കുടുംബമായ ബറകാത്തി പരമ്പയിലാണ്‌ മുംബൈയിലെ സാധാരണക്കാരനായ ജാലിയാവാലയെ ഉള്‍പെടുത്തിയത്‌. പ്രവാചക കുടുംബത്തിലുള്ളവനല്ലെന്ന്‌ സ്വയം സമ്മതിച്ച ജാലിയാവാലയെ തന്‍റെ നിലനില്‍പിന്‌ വേണ്ടി പ്രവാചക കുടംബ പരമ്പരയില്‍ ഉള്‍പെടുത്തി തിരുകുടുംബത്തെ സമൂലമായി അപമാനിച്ചു.
4. സത്യവിശ്വാസിക്ക്‌ നബിതിരുമേനിയേക്കാള്‍ സ്രേഷ്‌ഠനായി മറ്റൊരാളെ കാണാനാവില്ല. തങ്ങളുടെ സര്‍വ്വസ്വവും പുണ്യനബി തങ്ങലാണെന്നാണ്‌ മുസ്‌ലിംകളുടെ വിശ്വാസം. സത്യവിശ്വാസികള്‍ക്ക്‌ സ്വശരീരത്തേക്കാള്‍ ഏറ്റവും ബന്ധപ്പെട്ടത്‌ നബി തിരുമേനി (സ്വ)യാണെന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. പുണ്യനബിയെ സന്ദര്‍ശിക്കുന്നതിനേക്കാള്‍ യോഗ്യമായത്‌ കാന്തപുരത്തെ സന്ദര്‍ശിക്കുന്നതാണെന്ന്‌ ആ വിഭാഗം വാദിക്കുന്നു. ഇത്‌വരെ നിഷേധിക്കപ്പെടാതെയുള്ള ഇത്തരം വാദം ഇസ്‌ലാമിക മൗലിക പ്രമാണങ്ങളെ നിഷേധിക്കുന്ന വിധത്തിലുള്ള ഹീനപ്രവര്‍ത്തിയാണ്‌. സ്വയം പ്രശംസിക്കപ്പെടാനും പൊങ്ങച്ച വ്യക്തിത്വം സൃഷ്‌ടിക്കാനും ശ്രമിക്കുന്ന കാന്തപുരം സ്ഥാപിത ഇസ്‌ലാമിക പ്രമാണങ്ങളെയാണ്‌ ചവിട്ടിമെതിക്കുന്നത്‌.
5. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ആധികാരികത സ്ഥാപിതമാവുന്നതില്‍ സുപ്രധാന ഘടകമാണ്‌ കൈമാറ്റ പരമ്പര (സനദ്‌). പരമ്പര വേണമെന്ന്‌ പറഞ്ഞത്‌ കാന്തപുരം തന്നെയാണ്‌. വളരെ പവിത്രതയോടെ കാണുന്ന കൈമാറ്റ പരമ്പര തട്ടിപ്പടച്ചുണ്ടാക്കാന്‍ അദ്ദേഹം തയ്യാറായി. ഇസ്‌ലാമിക പ്രമാണങ്ങളെ പുല്ലുവില കല്‍പിച്ച്‌ അവയെ കൃത്രിമമായി നിര്‍മിക്കാനുള്ള ഹീനനീക്കം മുസ്‌ലിം സംസകൃതിയോടുള്ള വെല്ലുവിളിയാണ്‌. പ്രവാചകന്‍റെ പേരില്‍ കൃത്രിമ പരമ്പര സൃഷ്‌ടിക്കുന്നതിലൂടെ പുണ്യനബി അനാദരിക്കപ്പെടുകയാണ്‌ ചെയ്‌തത്‌.
6. പ്രവാചകന്‍റെ തിരുശരീരം ഏറെ ബഹുമാനാദരവുകളോടെയാണ്‌ മുസ്‌ലിംകള്‍ വിശേഷിപ്പിക്കുക. മലയാള പദങ്ങളില്‍ പോലും പ്രയോഗരീതിയില്‍ കൂടുതല്‍ ബഹുമാനം ഉദ്ദീപിപ്പിക്കുന്ന വിധമുള്ള പ്രയോഗങ്ങളാണ്‌ മുസ്‌ലിംകള്‍ നടത്തുക. കാന്തപുരം പുണ്യനബിയുടെ തിരുശരീരത്തെ ജഡമെന്ന്‌ വിശേഷിപ്പിക്കാന്‍ ധാര്‍ഷ്ട്യം കാണിച്ചത്‌ പൊറുക്കാനാവില്ല.
7. എന്‍റെ പേരില്‍ മനഃപൂര്‍വ്വം കളവ്‌ ചമച്ച്‌ ഉണ്ടാക്കുന്നവര്‍ നരകത്തില്‍ ഇരിപ്പിടം തയ്യാറാക്കട്ടെ എന്നാണ്‌ തിരുവചനം. പ്രവാചകവചനങ്ങളുടെ പരമ്പരകള്‍ സസൂക്ഷമം പരിശോധിച്ച്‌ ഉറപ്പുവരുത്തിയാണ്‌ മുന്‍ഗാമികളായ ഹദീസ്‌ പണ്ഡിതന്‍മാര്‍ സ്വീകരിച്ചത്‌. നേരിയ സംശയങ്ങള്‍ക്ക്‌ പോലും ഇടം കൊടുക്കാതെയാണ്‌ പ്രവാചക വിജ്ഞാനങ്ങള്‍ കൈകാര്യം ചെയ്‌തത്‌. എന്നാല്‍ കാന്തപുരം യാതൊരു പ്രമാണങ്ങളുമില്ലാതെ വ്യജകേശം കൊണ്ട്‌ വന്ന്‌ സമുദായത്തെ വഞ്ചിച്ചു. ആദ്യം പ്രമാണമുണ്ടെന്ന്‌ പ്രഖ്യാപിച്ച്‌ സമ്മേളനം നടത്തി. പിന്നീട്, അതിലെ വൈരുധ്യം ചൂണ്ടികാണിക്കപ്പെട്ടപ്പോള്‍ പ്രമാണത്തെ തന്നെ തള്ളിപ്പറയുകയും ചെയ്‌തു. സഹിക്കാനാവാത്ത തെറ്റാണ്‌ പ്രവാചകന്‍റെ പേരില്‍ ഇദ്ദേഹം നടത്തിയത്‌. മുടിപ്പള്ളിയുടെ പിന്നില്‍ സാമ്പത്തിക അജണ്ട ലക്ഷ്യം വെച്ച്‌ കാന്തപുരം നടത്തുന്ന ഹീനരീതിയാണ്‌ വ്യാജകേശം.
8. ആത്മീയതയുടെ മറവില്‍ ഇവര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകള്‍ സുവിധിതമാണ്‌. ജനങ്ങളുടെ കൈയ്യില്‍ നിന്ന്‌ ഓഹരികള്‍ പിരിച്ചെടുത്ത്‌ വന്‍സാമ്പത്തിക തട്ടിപ്പിന്‌ നേതൃത്വം കൊടുത്ത ഒട്ടേറെ സംഭവങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടാതാണ്‌.
9. കേരളമുസ്‌ലിം സമൂഹം സമുദായ സൗഹാര്‍ദ്ദത്തിന്‍റെ വഴികണ്ടവരാണ്‌. മഹാരഥന്‍മാരായ പണ്ഡിതന്‍മാരും സയ്യിദുമാരും സൗഹൃദത്തിന്‍റെ സന്ദേശമാണ്‌ നമുക്ക്‌ പകര്‍ന്ന്‌ തന്നത്‌. ഈ ബഹുസ്വര സമൂഹജീവിത പരിസരത്തില്‍ നേതക്കാള്‍ കാണിച്ച മഹിത പാരമ്പര്യം ചരിത്ര വസ്‌തുതയാണ്‌. എന്നാല്‍, ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യയുടെയും സുന്നി ടൈഗര്‍ ഫോഴ്‌സിന്‍റെയും പ്രചോദന കേന്ദ്രം കാന്തപുരമാണെന്ന്‌ തെളിയിക്കപ്പെട്ടതാണ്‌. കേരളത്തില്‍ ആദ്യത്തെ തീവ്രവാദ മന്ത്രം ഇദ്ദേഹമാണ്‌ ഉരുവിട്ടത്‌. നിരവധി കൊലപാതകങ്ങള്‍ ഉള്‍പടെ ഒട്ടേറെ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരും ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്നവരും ഈ ഗ്രൂപ്പിന്‍റെ നേതാക്കളും പ്രവര്‍ത്തകരുമാണ്‌. ചെയ്‌ത തെറ്റുകള്‍ക്ക്‌ സമൂഹ മധ്യേ പശ്ചാത്തപിക്കാതെ മാനവികതയുടെ മുഖമൂടി അണിയുന്നത്‌ പ്രബുദ്ധരായ കേരളീയ സമൂഹം തിരിച്ചറിയണം.
10. മഹാരഥന്‍മാരായ ഗുരുസ്രേഷ്‌ഠരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ കേരള മുസ്‌ലിം പരിസരത്തില്‍ അനൈക്യത്തിന്‍റെ വിത്തുപാകിയത്‌ കാന്തപുരമാണ്‌. നിരവധി പള്ളികളും മദ്രസകളും ഓഹരിവെച്ച്‌ നമ്മുടെ മാനസകങ്ങളില്‍ ഭിത്തി തീര്‍ത്തവര്‍ സാമുദായിക ഛിദ്രതയുടെ വാഹകരാണ്‌. ഐക്യത്തിന്‍റെ പുതിയ അപ്പോസ്‌തല വേഷം കെട്ടുന്ന ഇദ്ദേഹം ഒരു ജനതയുടെ ചരിത്ര ബോധത്തെ പരിഹസിക്കുകയാണ്‌
മലയാള മനോരമ  പ്രിസിദ്ധീകരിച്ച ഫോട്ടോ 

വിമോചന യാത്ര സമാപന സമ്മേളനത്തില്‍ നിന്ന് . . .

പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷ ഭാഷണം നടത്തുന്നു

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു

ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജ് സംസാരിക്കുന്നു

വിമോചനയാത്ര സമാപന സമ്മേളനത്തില്‍ SKSSF സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി തങ്ങളുടെ നേതൃത്വത്തില്‍ എടുത്ത പ്രതിജ്ഞ:

പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങള്‍ വിമോചനയാത്ര പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
ഇസ്‌ലാം മനുഷ്യ നന്മക്കും മാനസിക ശുദ്ധീകരണത്തിനുമുള്ള ദൈവിക മാര്‍ഗമാണ്‌. വിശുദ്ധിയും ലാളിത്യവുമാണ്‌ അതിന്‍റെ മുഖമുദ്ര. സമാധാനപരമായ സഹവര്‍ത്തിത്വവും ചൂഷണങ്ങള്‍ക്കെതിരെയുള്ള പോരാട്ടവും അതിന്‍റെ ചരിത്രമാണ്‌ചരിത്രം ഇവിടെ ആവര്‍ത്തിക്കുകയാണ്‌. ഇന്ത്യമഹാരാജ്യത്തിന്‍റെ നിയമശാസനകള്‍ അംഗീകരിച്ച്‌ കൊണ്ട്‌ തന്നെ ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ഞങ്ങള്‍ പോരാട്ടം തുടരുകയാണ്‌. ലോകാനുഗ്രഹിയും ഞങ്ങളുടെ സര്‍വസ്സ്വവുമായ പ്രവാചകനെ പോലും വാണിജ്യ വത്‌കരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഞങ്ങള്‍ സന്ധിയില്ലാ സമരം തുടരും. സമാധാനവും സംയമനവും പാലിച്ച്‌ കൊണ്ട്‌ തന്നെ പ്രവാചക നിന്ദയെയും ആത്മീയ വാണിഭങ്ങളെയും ചെറുത്ത്‌ തോല്‍പിക്കുമെന്ന്‌ ഈ തലസ്ഥാന നഗരിയില്‍ നിന്ന്‌ ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. വ്യാജമാണെന്ന്‌ തെളിയിക്കപ്പെട്ട കേശത്തിനായി കേന്ദ്രം പണിയാനും സാമ്പത്തിക തട്ടിപ്പിനുമുള്ള ശ്രമങ്ങള്‍ നിയമാനുസൃത മാര്‍ഗത്തിലൂടെ ചെറുക്കാമെന്ന്‌ ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.

ധര്‍മ്മമുണര്‍ത്തിയ വിമോചനയാത്രക്ക്‌ പ്രൗഢോജ്ജ്വല സമാപനം

തിരുവനന്തപുരം : സത്യസാക്ഷ്യത്തിന്‍റെ ധാര്‍മിക മുന്നേറ്റം സാധ്യമാക്കി ചൂഷണങ്ങള്‍ക്ക്‌ കനത്ത താക്കീത്‌ നല്‍കി ഏപ്രില്‍ 18ന്‌ മംഗലാപുരത്ത്‌ നിന്നും ആരംഭിച്ച SKSSF വിമോചനയാത്രക്ക്‌ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ പ്രൗഢോജ്ജ്വല പരിസമാപ്‌തി. മാര്‍ക്കറ്റില്‍ സകലതും കമ്പോളവത്‌കരിക്കപ്പെട്ട ആഗോള സാഹചര്യത്തില്‍ ആത്മീയതയെ ചൂഷണം ചെയ്‌ത്‌ സാമ്പത്തിക തട്ടിപ്പ്‌ നടത്തുകയും പൊതുജനത്തെ കബളിപ്പിക്കുകയും ചെയ്യുന്നവരെ സമൂഹമധ്യത്തില്‍ തുറന്ന്‌ കാട്ടി വിശ്വാസത്തിന്‍റെ യഥാര്‍ത്ഥ ആത്മീയ മുഖത്തെ പരിചയപ്പെടുത്തിയാണ്‌ നാടുണര്‍ത്തിയ വിമോചനയാത്രക്ക്‌ സമാപനം കുറിക്കുന്നത്‌. കേരളക്കരയിലെ ഗ്രാമങ്ങളില്‍ ധര്‍മ്മസമരത്തിന്‍റെ കാഹളം മുഴക്കി അന്‍പതോളം കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണ സമ്മേളനങ്ങള്‍ക്ക്‌ സാക്ഷിയായാണ്‌ വിമോചനയാത്ര അനന്തപുരിയില്‍ പുതിയ വിപ്ലവ ചരിതം രചിച്ചത്.
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഒഴുകിയെത്തിയ പ്രവര്‍ത്തകരെ ആവേശത്തിലാഴ്‌ത്തി നടന്ന സമാപന സമ്മേളനത്തില്‍ സുന്നി യുവജനസംഘം സംസ്ഥാന ജന. സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. ചൂഷണത്തെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്‌ലാം ധര്‍മ്മത്തിലൂന്നിയ പരമമായ ആത്മീയതയെയാണ്‌ ഉള്‍കൊള്ളുന്നത്‌. എന്നാല്‍ മതത്തിന്‍റെ ഉള്ളില്‍ നിന്നുള്ള വ്യാപിച്ച ചൂഷണങ്ങളെ സമൂഹം ഗൗരമായി കാണുന്നു എന്നും അവരെ പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ട്‌ എന്നും അദ്ദേഹം പറഞ്ഞു. SKSSF സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍ ചൂഷണത്തിനെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാപന സമ്മേളനം പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷം വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ നവോത്ഥാനം സാധ്യമാക്കിയ SKSSF നയിക്കുന്ന ഈ ധര്‍മ്മ സമരം അഭിനന്ദനീയമാണെന്നും വ്യാജന്‍മാരെ പിഴുതെറിയണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കെ. ബാബു, ഗവ. ചീഫ്‌ വിപ്പ്‌. പി.സി ജോര്‍ജ്‌, ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍ ശക്തന്‍, കടകംപള്ള സുരേന്ദ്രന്‍, പി. രാമചന്ദ്രന്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളായി പങ്കെടുത്തു. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, ഹാജി കെ മമ്മദ്‌ ഫൈസി, കാളാവ്‌ സൈദലവി മുസ്‌ലിയാര്‍, റഹ്‌മത്തുള്ള ഖാസിമി മൂത്തേടം, അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായ്‌, ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം, ജി.എം സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സത്താര്‍ പനന്തല്ലൂര്‍, ഇസ്‌മാഈല്‍ ഹാജി എടച്ചേരി, അയ്യൂബ്‌ കൂളിമാട്‌, സി.എച്ച്‌ ത്വയ്യിബ്‌ ഫൈസി, . ഫരീദ്‌, നവാസ്‌ പാനൂര്‍, റഹീം ചുഴലി, ബഷീര്‍ പനങ്ങാങ്ങര, അബൂബക്‌ര്‍ ഫൈസി മലയമ്മ, കുട്ടി മൗലവി, അബ്ദുല്ല കുണ്ടറ, കെ.എന്‍.എസ്‌ മൗലവി, സാലൂദ്‌ നിസാമി, ഖാദിര്‍ ഫൈസി, .പി അഷ്‌റഫ്‌, അബൂബക്‌ര്‍ ഫൈസി, ഫക്‌റുദ്ദീന്‍ ബാഖവി, ആലംകോട്‌ ഹസ്സന്‍, വേളി സലാം, ഷാനവാസ്‌ മാസ്റ്റര്‍, ഷമീര്‍ പെരിങ്ങവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാണക്കാട്‌ കുടുംബത്തെ കവച്ചുവെക്കാന്‍ ശ്രമിക്കുന്നത്‌ മൗഢ്യം : പി.സി ജോര്‍ജ്‌

തിരുവനന്തപുരം : കേരളീയ സമൂഹത്തില്‍ ആത്മീയ വേഷം ചമഞ്ഞ്‌ മുസ്‌ലിം സമുദായത്തിന്‍റെ അനിഷേധ്യ നേതൃത്വത്തെ വെല്ലുവിളിക്കും വിധം പാണക്കാട്‌ കുടുംബത്തെക്കാള്‍ ഉയരാന്‍ ശ്രമിക്കുന്നത്‌ ശുദ്ധ മൗഢ്യമാണെന്ന്‌ ഗവണ്‍മെന്‍റ്‌ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ പറഞ്ഞു. കേരളീയ സമൂഹത്തില്‍ പാണക്കാട്‌ കുടുംബത്തിനുള്ള മേല്‍ക്കോയ്‌മ ചരിത്രം സമ്മതിച്ചതാണെന്നും അത്‌ തിരുത്താന്‍ മാത്രം ആരും വളര്‍ന്നിട്ടില്ലെന്നും അത്തരം പാഴ്‌വേലകള്‍ക്ക്‌ ശ്രമിക്കുന്നത്‌ കേരളത്തിലെ ധാര്‍മിക അന്തരീക്ഷത്തെ തകര്‍ക്കാനേ സഹായിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്‍ കഴിഞ്ഞ പതിനെട്ടിന്‌ മംഗലാപുരത്ത്‌ നിന്നും തുടങ്ങിയ വിമോചനയാത്രയുടെ തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൂഷകര്‍ക്ക്‌ താക്കീതായി വിമോചനയാത്രക്ക്‌ ഇന്ന്‌ (30) സമാപനം

തിരുവനന്തപുരം : ധര്‍മശബ്ദത്തിന്‍റെ കാഹളം മുഴക്കി ആത്മീയ ചൂഷണത്തിനെതിരെ ജിഹ്വയുയര്‍ത്തി നാടുണര്‍ത്തി ഏപ്രില്‍ 18ന്‌ മംഗലാപുരത്ത്‌ നിന്ന്‌ ആരംഭിച്ച വിമോചനയാത്ര ഇന്ന്‌ തിരുവനന്തപുരത്ത്‌ സമാപിക്കും. പരിശുദ്ധമായ ആത്മീയതയെ വ്യവസായ വത്‌കരിക്കുന്ന സകലകേന്ദ്രങ്ങള്‍ക്കും വ്യക്തമായ മറുപടി വിമോചനയാത്രയുടെ സമാപന മഹാസമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ കെ.പി.സി.സി പ്രസിഡന്‍റ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. ഇസ്‌ലാമിന്‍റെ തനതായ ആത്മീയതയുടെ പൊരുള്‍ കേരളക്കരയിലെ പൊതുജന സമക്ഷം സമര്‍പ്പിച്ച്‌ വ്യാജന്മാരുടെ കള്ളത്തരങ്ങളെ തുറന്ന്‌ കാട്ടിയാണ്‌ വിമോചനയാത്ര സമാപിക്കുന്നത്‌. ഇന്ന് നാല്‌ മണിക്ക്‌ തുടങ്ങുന്ന സമാപന സംഗമത്തില്‍ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിക്കും. പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, വി.കെ ഇബ്രാഹീം കുഞ്ഞ്‌, എം. കെ മുനീര്‍, കെ. ബാബു, അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായ്‌, എം.ല്‍.എമാരായ ടി.എ അഹ്‌മദ്‌ കബീര്‍, കെ. എം ഷാജി തുടങ്ങിയവര്‍ സംബന്ധിക്കും.

പാണക്കാട്‌ കുടുംബത്തിന്‌ ബദലാവാന്‍ ശ്രമിക്കുന്നവരെ സമൂഹം തള്ളിക്കളയും : മന്ത്രി ഡോ.എം.കെ മുനീര്‍

കണ്ണനെല്ലൂര്‍ വിമോചനയാത്ര സ്വീകരണം ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു
കണ്ണനല്ലൂര്‍ : മുസ്‌ലിംകളുടെ സര്‍വാദരണീയനായ നേതാവും ആത്മീയമേഖലയിലെ അവസാന വാക്കുമാണ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍. ഇതിന്‌ അവകാശവാദവുമായി ആര്‌ വന്നാലും ആരെ ഉയര്‍ത്തിക്കാട്ടാന്‍ ഏത്‌ മുസ്‌ലിം നാമധാരികള്‍ ശ്രമിച്ചാലും സമൂഹം തള്ളിക്കളയുമെന്ന്‌ മന്ത്രി ഡോ.എം.കെ മുനീര്‍ പറഞ്ഞു. ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ SKSSF നടത്തുന്ന വിമോചന യാത്രയുടെ കൊല്ലം ജില്ലാ പര്യടനത്തിന്‍റെ സമാപന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയ ചൂഷണം കേവലം ഒരു മതത്തിന്‍റെ മാത്രം പ്രശ്‌നമായി കാണരുതെന്നും അപലപനീയമായ സാമൂഹിക തിന്മ എന്ന നിലക്ക്‌ തന്നെ സര്‍വ്വ മതങ്ങളാലും എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ജില്ലാ അതിര്‍ത്തിയില്‍ നിന്ന്‌ വന്‍ ജനാവലിയാണ്‌ യാത്രയെ ആദ്യ സ്വീകരണ കേന്ദ്രമായ കരുനാഗപ്പള്ളിയിലേക്ക്‌ ആനയിച്ചത്‌. സമ്മേളനം അഡ്വ. ശ്യാം സുന്ദര്‍ ഉദ്‌ഘാടനം ചെയ്‌തു. ആശയങ്ങള്‍ പ്രയോഗിക്കാന്‍ കഴിയാതെ വരുമ്പോഴാണ്‌ ചൂഷണ പ്രവണത കടന്നു വരുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. അബ്‌ദുസ്സമദ്‌ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. അബ്‌ദുല്ല തങ്ങള്‍, അബ്‌ദുല്ല കൂട്ടറ, ശമീര്‍ ഫൈസി, ജലീല്‍ ഇടപ്പള്ളിക്കോട്ട, ഹുസൈന്‍ ഫൈസി, ത്വല്‍ഹത്‌ അമാനി, ഹാരിസ്‌ ഫൈസി, ഷാജഹാന്‍ ഫൈസി, അമ്പുവിള ലത്തീഫ്‌, പി.ടി ഉസ്‌താദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
അടുത്ത സ്വീകരണ കേന്ദ്രമായ അഞ്ചലില്‍ അഡ്വ. കെ. രാജു എം.ല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ചൂഷണം മതങ്ങള്‍ക്കതീതമായി എതിര്‍ക്കപ്പെടേണ്ടതും ഈ വഴിയില്‍ നടത്തപ്പെടുന്ന മുന്നേറ്റങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സുബൈര്‍ സാഹിബ്‌ അധ്യക്ഷം വഹിച്ചു. സലീം ചടയമംഗലം, മുഹമ്മദ്‌ ദാരിമി വെട്ടപ്പാറ, അഡ്വ ആര്‍.എസ്‌ അരുണ്‍രജ്‌ എന്നിവര്‍ സംബന്ധിച്ചു.
ജില്ലയിലെ തന്നെ മൂന്നാം സ്വീകരണ കേന്ദ്രമായ പറവൂര്‍ തെക്കുംഭാഗത്ത്‌ അനവധിപ്രവര്‍ത്തകരുടെ നിലക്കാത്ത ആശംസകളേറ്റുവാങ്ങിയ സംഗമം റഹീം ചുഴലി ഉദ്‌ഘാടനം ചെയ്‌തു. ജവാദ്‌ ബാഖവി, അന്‍വര്‍ പറവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ സമാപന സമ്മേളനത്തിന്‌ പ്രവര്‍ത്തകരുടെ ഊഷ്‌മള വരവേല്‍പിന്‌ ഒടുവില്‍ നടന്ന ഉജ്ജ്വല സ്വീകരണത്തില്‍ സാമൂഹ്യക്ഷേമവകുപ്പ്‌ മന്ത്രിയും മുസ്‌ലിംലീഗ്‌ സെക്രട്ടറിയുമായ ഡോ. .കെ മുനീര്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. ആത്മീയതയെ ചൂഷണം ചെയ്യുന്നവര്‍ ആരായാലും സമൂഹം അവരെ തിരിച്ചറിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി വിഷിഷ്‌ഠാധിതിയായി പങ്കെടുത്ത സ്വീകരണ സമ്മേളനത്തില്‍ അബ്ദുല്ല ദാരിമി, ഹാജി എ അബ്ബാസ്‌, പി.കെ മുഹമ്മദ്‌ ശഹീദ്‌ ഫൈസി, ശിഹാബുദ്ദീന്‍ ഫൈസി പൂളപ്പാടം, ഹക്കീം ഫൈസി അഹ്‌മദ്‌ ഉഖൈല്‍, നിസാര്‍ ഫൈസി, ഫാരിസ്‌ ദാരിമി തുടങ്ങിയവര്‍ പങ്കെടുത്തു.
ജാഥാനായകന്‍ അബ്ദുല്‍ ഹമീദ്‌ ഫൈസി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, അയ്യൂബ്‌ കൂളിമാട്‌, ഇസ്‌മാഈല്‍ ഹാജി എടച്ചേരി, .പി അഷ്‌റഫ്‌, കെ.എന്‍.എസ്‌ മൗലവി, അബ്ദുല്‍ ഖാദിര്‍ ഫൈസി തുടങ്ങിയവര്‍ യാത്രക്ക്‌ നേതൃത്വം നല്‍കി. ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം, അബൂബക്‌ര്‍ ഫൈസി മലയമ്മ, ബശീര്‍ ഫൈസി ദേശമംഗലം, ജാബിര്‍ തൃക്കരിപ്പൂര്‍, മുഹമ്മദ്‌ തരുവണ, സഈദ്‌ വല്ലപ്പുഴ, നാസര്‍ സഖാഫി പടിഞ്ഞാറത്തറ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രമേയ പ്രഭാഷണം നടത്തി.
മംഗലാപുരത്ത്‌ നിന്ന്‌ ആരംഭിച്ച യാത്രക്ക്‌ ഇന്ന്‌ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയല്‍ സമാപ്‌തിയാവും.

വിമോചനയാത്ര അലങ്കോലപ്പെടുത്താന്‍ വീണ്ടും ഗൂഢശ്രമം

കണ്ണനല്ലൂര്‍/കൊല്ലം : വിമോചന യാത്രയുടെ കൊല്ലം ജില്ലാ സ്വീകരണ സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിതരുടെ ഗൂഢ ശ്രമം. പറവൂര്‍ തെക്കുംഭാഗത്ത്‌ നിന്നും സ്വീകരണം ഏറ്റുവാങ്ങി കണ്ണനല്ലൂരില്‍ ഏര്‍പെടുത്തിയ ജില്ലാ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരികയായിരുന്ന യാത്രാ പ്രതിനിധികള്‍ക്ക്‌ അകമ്പടിയായി സഞ്ചരിച്ച അനൗണ്‍സ്‌ വാഹനത്തെ പിടിച്ചു നിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഡ്രൈവറുടെ കഴുത്ത്‌ പിടിച്ച്‌ ഭീഷണിപ്പെടുത്തിയ സംഘത്തിന്‍റെ കയ്യില്‍ മാരകായുധം ഉണ്ടായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിന്‌ മുമ്പ്‌ മലപ്പുറത്ത്‌ വളാഞ്ചേരി, തൃശൂരിലെ കേച്ചേരി തുടങ്ങി സ്ഥലങ്ങളിലും വിഘടിതര്‍ യാത്ര അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

നാടുണര്‍ത്തിയ വിമോചനയാത്രക്ക്‌ നാളെ (30) സമാപനം

തിരുവനന്തപുരം : ധര്‍മശബ്ദത്തിന്‍റെ കാഹളം മുഴക്കി ആത്മീയ ചൂഷണത്തിനെതിരെ ജിഹ്വയുയര്‍ത്തി നാടുണര്‍ത്തി ഏപ്രില്‍ 18ന്‌ മംഗലാപുരത്ത്‌ നിന്ന്‌ ആരംഭിച്ച വിമോചനയാത്ര നാളെ തിരുവനന്തപുരത്ത്‌ സമാപിക്കും. പരിശുദ്ധമായ ആത്മീയതയെ വ്യവസായ വത്‌കരിക്കുന്ന സകലകേന്ദ്രങ്ങള്‍ക്കും വ്യക്തമായ മറുപടി വിമോചനയാത്രയുടെ സമാപന മഹാസമ്മേളനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ കെ.പി.സി.സി പ്രസിഡന്‍റ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. ഇസ്‌ലാമിന്‍റെ തനതായ ആത്മീയതയുടെ പൊരുള്‍ കേരളക്കരയിലെ പൊതുജന സമക്ഷം സമര്‍പ്പിച്ച്‌ വ്യാജന്മാരുടെ കള്ളത്തരങ്ങളെ തുറന്ന്‌ കാട്ടിയാണ്‌ വിമോചനയാത്ര സമാപിക്കുന്നത്‌. നാളെ നാല്‌ മണിക്ക്‌ തുടങ്ങുന്ന സമാപന സംഗമത്തില്‍ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിക്കും. പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, വി.കെ ഇബ്രാഹീം കുഞ്ഞ്‌, എം. കെ മുനീര്‍, കെ. ബാബു, അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായ്‌, എം.ല്‍.എമാരായ ടി.എ അഹ്‌മദ്‌ കബീര്‍, കെ. എം ഷാജി തുടങ്ങിയവര്‍ സംബന്ധിക്കും.

കായലുകളുടെ നാട്ടില്‍ വിമോചനയാത്രക്ക്‌ ഉജ്ജ്വല സ്വീകരണം

.എ ശുകൂര്‍ എം.ല്‍.എ ജാഥാനായകന്‍ അബ്ദുല്‍ ഹമീദ്
ഫൈസിയെ ഹാരാര്‍പ്പണം നടത്തുന്നു
ആലപ്പുഴ : വിപ്ലവ ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന കായലുകളുടെ നാടായ ആലപ്പുഴയില്‍ സത്യമുണര്‍ത്തിയ വിമോചനയാത്രക്ക്‌ ഊഷ്‌മള സ്വീകരണം. ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന്‌ പ്രമേയവുമായി SKSSF സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച വിമോചനയാത്ര പതിനൊന്നാം ദിവസമായ ഇന്നലെ ആലപ്പുഴ ജില്ലയിലായിരുന്നു പര്യടനം നടത്തിയത്‌. വ്യാജ ആത്മീയതയെ പൊതുജനം തിരിച്ചറിഞ്ഞു എന്നതിന്‌ സാക്ഷ്യമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ എത്തിയ ആയിരക്കണക്കിന്‌ പ്രവര്‍ത്തകരുടെ ആവേശോജ്ജ്വലമായ വാഹന റാലിയുടെ അകമ്പടിയോടെയാണ്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘം യാത്ര നടത്തിയത്‌.
രാവിലെ പതിനൊന്ന്‌ മണിക്ക്‌ മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തകരുടെ പ്രൗഢമായ സ്വീകാരം ഏറ്റുവാങ്ങിയ സദസ്സ്‌ എം.എ ഷുക്കൂര്‍ എം.ല്‍.എ ഉദ്‌ഘാടനം ചെയ്‌തു. കേരളീയ സമൂഹത്തില്‍ വിദ്യാഭ്യാസ സാമൂഹിക മണ്ഡലത്തില്‍ ഉന്നമനം സാധ്യമാക്കിയ പ്രസ്ഥാനം സമസ്‌തയാണെന്ന്‌ അദ്ദേഹം പറഞ്ഞു. മുഹമ്മദ്‌ ഹനീഫ ബാഖവി അദ്ധ്യക്ഷം വഹിച്ചു. ശ്യാം സുന്ദര്‍, വി.എം ബിയാസ്‌, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, സത്താര്‍ പന്തല്ലൂര്‍, ഇസ്‌മാഈല്‍ ഹാജി എടച്ചേരി, നാസര്‍ സഖാഫി പടിഞ്ഞാറത്തറ, അയ്യൂബ്‌ കൂളിമാട്‌, നവാസ്‌ പാനൂര്‌, ജാബിര്‍ എം.കെ തൃക്കരിപ്പുര്‍, അബ്ദുല്ല തരുവണ, സഈദ്‌ വല്ലപ്പുഴ, യഹ്‌യ, മുഹമ്മദ്‌ ഹനീഫ്‌, കുന്നംപള്ളി മജീദ്‌, അബ്‌ദുല്ല വാഴയില്‍, ഷാജി പനമ്പിള്ളി, നിസാര്‍ പറമ്പന്‍, നസ്‌റുദ്ദീന്‍, ജഅ്‌ഫര്‍ മൗലവി, മുഹമ്മദലി ഹുദവി, ബഷീര്‍ അഹ്‌മദ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. ജാഥാനായകന്‍ അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ മറുപടി പ്രസംഗം നടത്തി.
അടുത്ത സ്വീകരണകേന്ദ്രമായ ഹരിപ്പാട്‌ ആയിരക്കണക്കിന്‌ പ്രവര്‍ത്തകര്‍ അവേശത്തോടെ ഏറെനേരമായി സംഘത്തെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. സ്വീകരണ സംഗമം ജില്ലാപഞ്ചായത്ത്‌ പ്രതിപക്ഷനേതാവ്‌ ജോണ്‍ തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. . അബ്ദുല്‍ അസീസ്‌ ഹാജി അധ്യക്ഷം വഹിച്ചു. നിസാമുദ്ദീന്‍ ഫൈസി, അഡ്വ. അബ്‌ദുല്‍ ലത്തീഫ്‌, .കെ രാജന്‍, അഡ്വ. മുട്ടം നാസര്‍, ശശികുമാര്‍, നസ്‌റുദ്ദീന്‍, നവാസ്‌ അന്‍വരി, ഹാഷിം വളഞ്ഞവഴി, ഷാഫി മുസ്‌ലിയാര്‍, നിസാര്‍ പറമ്പന്‍, അസാരുകുഞ്ഞ്‌, അബ്ദുല്ല ഹാജി, സി.എം.എസ്‌ ഹാജി, ഉസ്‌മാന്‍ കുട്ടി മൗലവി, ഉമ്മര്‍ കുഞ്ഞ്‌ ആയാംപറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലയിലെ അവസാന സ്വീകരണ കേന്ദ്രമായ ആദിക്കാട്ടുകുളങ്ങരയില്‍ ഗവണ്‍മെന്‍റ്‌ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്ജ്‌ എം.ല്‍.എ ഉദ്‌ഘാടനം ചെയ്‌തു. നൗഷാദ്‌ തച്ചിലയത്ത്‌ അധ്യക്ഷം വഹിച്ച യോഗത്തില്‍ അബ്ദുല്‍ ഖാദിര്‍ ദാരിമി, അന്‍സാര്‍ ഫൈസി, വി.എം ഷാജഹാന്‍, അബ്ദുര്‍റഹ്മാന്‍ അല്‍ ഖാസിമി, ഹാഷിം നീര്‍ക്കുന്ന്‌, സി.എം ഷാജഹാന്‍, സജീവ്‌ തെറ്റിക്കുഴിയില്‍, ഷൈജു കിണര്‍വിളയില്‍, അബദുര്‍റഷീദ്‌ ബാഖവി, അബൂബകര്‍ തങ്ങള്‍, സഅ്‌ലബത്ത്‌ ദാരിമി, ആര്‍. മുഹമ്മദ്‌ റഫീഖ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.
യാത്രയുടെ പന്ത്രണ്ടാം ദിവസമായ ഇന്ന്‌ യാത്രാസംഘം കരുനാഗപ്പള്ളി, ചടയമംഗലം, പറവൂര്‍, കണ്ണനെല്ലൂര്‍ തുടങ്ങി സ്ഥലങ്ങളില്‍ പര്യടനം നടത്തും.

വിമോചനയാത്ര സമാപന സമ്മേളനം വിജയിപ്പിക്കുക : സമസ്‌ത നേതാക്കള്‍

തിരുവനന്തപുരം : SKSSF സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിമോചനയാത്രയുടെ സമാപന സമ്മേളനം വന്‍വിജയമാക്കാന്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍, വൈസ്‌ പ്രസിഡണ്ട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌, ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു. ആത്മീയതയുടെ മുഖമൂടിയണിഞ്ഞ്‌ വിശ്വാസികളെ ചൂഷണം ചെയ്യുന്നതിന്‌ വേണ്ടി പ്രവാചകനാമം പോലും ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ്‌ SKSSF അതിനെതിരെ സമരത്തിനിറങ്ങിയത്‌. പ്രവാചക സ്‌നേഹികളായ വിശ്വാസികള്‍ വിട്ടുവീഴ്‌ചയില്ലാതെ പോരാടേണ്ട ധര്‍മ്മ സമരത്തിനാണ്‌ വിമോചനയാത്ര നേതൃത്വം നല്‍കിയത്‌. ഏപ്രില്‍ 30ന്‌ തിങ്കളാഴ്‌ച തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന സമാപന മഹാസമ്മേളനം വന്‍ വിജയമാക്കാന്‍ സമസ്‌തയുടെയും പോഷക ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന്‌ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഐക്യ ദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചു

കുവൈത്ത്‌ സിറ്റി : ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി SKSSF സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിമോചനയാത്രക്ക്‌ ഐക്യദാര്‍ഢ്യവുമായി കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി സമ്മേളനം സംഘടിപ്പിച്ചു.പ്രസിഡന്‍റ്‌ ഉസ്‌മാന്‍ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ഹംസ ദാരിമി ഉദ്‌ഘാടനം ചെയ്‌തു. ഇല്‍യാസ്‌ മൗലവി മുഖ്യപ്രഭാഷണം നടത്തി.
പ്രവാചകരുടേതെന്ന്‌ അവകാശപ്പെട്ട്‌ വ്യാജമുടിയുമായി രംഗത്തുവന്ന്‌ വിശ്വാസികളുടെ ആത്മീയതയെ ചൂഷണം ചെയ്‌ത്‌ കോടികള്‍ തട്ടിയെടുത്ത വിഘടിത വിഭാഗം മാനവികതയുടെ ഏറ്റവും വലിയ ശത്രുക്കളാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. മുഹമ്മദലി പുതുപ്പറമ്പ്‌ സ്വാഗതവും മുജീബ്‌ റഹ്‌മാന്‍ ഹൈതമി നന്ദിയും പറഞ്ഞു.

‘വിമോചനയാത്ര’; ലൈവ്‌ സംപ്രേഷണം നാളെ മനാമ സമസ്‌താലയത്തില്‍

മനാമ: ‘ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌’ എന്ന പ്രമേയത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മറ്റി ഏപ്രില്‍ 18 മുതല്‍ നടത്തിവരുന്ന വിമോചനയാത്ര പൊതുസമ്മേളനത്തോടെ നാളെ(30, തിങ്കള്‍) തിരുവന്തപുരത്ത്‌ സമാപിക്കും.
മത–രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും വിഘടിത വിഭാഗം വിട്ട്‌ സമസ്‌തയില്‍ ചേരുന്നവരുമള്‍പ്പെടെ പങ്കെടുക്കുന്ന സമാപന- പൊതു സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം തിങ്കളാഴ്‌ച ഉച്ചക്കു 2 മണിമുതല്‍ മനാമ സമസ്‌താലയത്തില്‍ ഉണ്ടായിരിക്കുമെന്ന്‌ മനാമ സമസ്‌ത ഓഫീസില്‍ നിന്നറിയിച്ചു.
കൂടാതെ 24 മണിക്കൂറും ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വഴിയും  മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ വഴിയും തല്‍സമയ  സംപ്രേഷണം ലഭ്യമായിരിക്കും. വിമോചനയാത്രയുടെ തുടക്കം മുതലുള്ള പ്രമുഖരുടെ പ്രഭാഷണങ്ങളും അനുബന്ധ വെബ്‌സൈറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. വിശദ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഓഫീസുമായോ  ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌  ഐ.ടി വിങുമായി ബന്ധപ്പെടുക: 00973-33413570, 38391890, 33842672, e-mail: bahrainskssf@gmail.com, www.facebook.com/Bahrain SKSSF.

വിഘടിത 'മാനവികത' കയ്യോടെ പിടികൂടിയപ്പോള്‍..


വഹാബ്‌ സഖാഫിക്ക്‌ വേണ്ടി ചാരപ്പണിക്കിറങ്ങി പിടിയിലായ വിഘടിതര്‍ വിമോചനയാത്ര വേദിയില്‍ വെച്ച്‌ മാപ്പ്‌ പറഞ്ഞപ്പോള്‍...(ഫോട്ടോ : കേരള ഇസ്‌ ലാമിക്‌ ക്ലാസ്സ്‌ റൂമിലെ തല്‍ സമയ സംപ്രേഷണത്തില്‍ നിന്ന്‌ ) 

തൃശൂരിലെ കീച്ചേരിയില്‍ വെച്ച്‌ പിടികൂടപ്പെട്ട ഇവരുടെ മുഖ്യ ജോലി സമ്മേളനങ്ങള്‍ തുടങ്ങും മുമ്പ്‌ സ്ഥലത്തെത്തി ഫോട്ടോകള്‍ പകര്‌ത്തി ഫെയ്‌സ്‌ ബുക്കിലൂടെയും മറ്റും ഷെയര്‍ ചെയ്യലും സമ്മേളനം അലങ്കോലപ്പെടുത്തലുമായിരുന്നു. ഇത്തരത്തില്‍ വടകരയില്‍ നിന്നും പകര്‍ത്തിയ ഫോട്ടോകള്‍ അടക്കം പലതും ഇപ്പോഴും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്‌.

ആത്മീയ ചൂഷണത്തിന്‌ പിന്നില്‍ വ്യവസായതാല്‍പര്യം : അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌

തൊടുപുഴ (ഇടുക്കി) : ആത്മീയ ചൂഷണത്തിന്‌ പിന്നില്‍ സാമ്പത്തക-വ്യാവസായിക താല്‍പര്യമാണെന്നും മതപണ്ഡിതരുടെ വേഷം ചമഞ്ഞ്‌ ഇത്തരം വിലകുറഞ്ഞ പണികള്‍ ചെയ്യുന്നത്‌ സമൂഹത്തിലെ ധാര്‍മിക അന്തരീക്ഷത്തെ കളങ്കപ്പെടുത്താനേ സഹായിക്കൂവെന്നും അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പറഞ്ഞു. ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി SKSSF സംസ്ഥാന കമ്മിറ്റി 18ന്‌ മംഗലാപുരത്ത്‌ നിന്ന്‌ ആരംഭിച്ച വിമോചനയാത്രക്ക്‌ തൊടുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്വലബ വിങ്‌ സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ മുഹമ്മദ്‌ മുഹ്‌സിന്‍ ബുഖാരി കുറുമ്പത്തൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ഇസ്‌ലാമിക ചരിത്രത്തില്‍ വ്യാജന്മാര്‍ പുത്തരിയല്ലെന്നും സാമ്പത്തിക അഭിവൃദ്ധിക്ക്‌ വേണ്ടി ചൂഷണാത്മ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കാന്‍ മുമ്പും ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും വ്യാജന്മാരെ സ്വീകരിക്കാന്‍ പൊതുജനത്തെ ഇനി കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യാത്രയുടെ പത്താം ദിവസമായ ഇന്നലെ വൈകിട്ടാണ്‌ ഇടുക്കി ജില്ലയില്‍ പ്രവേശിച്ചത്‌. ജില്ലയിലെത്തിയ യാത്രാസംഘത്തെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ സ്വീകരണ വേദിയിലേക്ക്‌ ആനയിച്ചത്‌.
അബ്ദുല്‍ ജലീല്‍ ഫൈസി ആധ്യക്ഷം വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, കെ.എന്‍.എസ്‌ മൗലവി, ഖാദിര്‍ ഫൈസി പാലക്കാട്‌, ഹൈദര്‍ മുസ്‌ലിയാര്‍, കൂന്നം, ടി.കെ അബ്‌ദുല്‍ കരീം മൗലവി, മുഹമ്മദ്‌ തരുവ, ജാബിര്‍ തൃക്കരിപ്പൂര്‍, നാസര്‍ സഖാഫി പടിഞ്ഞാറേത്തറ, മുഹമ്മദ്‌ തരുവണ, അയ്യൂബ്‌ കൂളിമാട്‌, സഈദ്‌ വല്ലപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു. ജസീര്‍ ദാരിമി സ്വാഗതവും അബ്‌ദുല്‍ കബീര്‍ റഷാദി നന്ദിയും പറഞ്ഞു.
യാത്രയുടെ പതിനൊന്നാം ദിവസമായ ഇന്ന്‌ രാവിലെ 10 മണിക്ക്‌ മണ്ണഞ്ചേരി, ഉച്ചക്ക്‌ 3 മണിക്ക്‌, 4ന്‌ അടൂര്‍, വൈകിട്ട്‌ 7ന്‌ കായംകുളം എന്നിവിടങ്ങളില്‍ സംഘം പര്യടനം നടത്തും.

SKSSF ഏറ്റെടുത്തത്‌ കാലത്തിന്‍റെ ദൗത്യം : കെ. രാധാകൃഷ്‌ണന്‍ MLA

തൃശൂര്‍ : സര്‍വമേഖലകളിലും ചൂഷണം കയ്യടക്കുമ്പോള്‍ ആത്മീയതയും മാര്‍ക്കറ്റില്‍ വ്യവസായമായി മാറിക്കഴിഞ്ഞ സാഹചര്യത്തില്‍ SKSSF ഏറ്റെടുത്തത്‌ കാലത്തിന്‍റെ ദൗത്യമാണെന്ന്‌ മുന്‍ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ എം.എല്‍.എ പറഞ്ഞു. ധാര്‍മിക സംരക്ഷണത്തിന്‍റെ കാഹളമുയര്‍ത്തി SKSSF നടത്തുന്ന വിമോചനയാത്രക്ക്‌ ചെറുതുരുത്തിയില്‍ നല്‍കിയ സ്വീകരണം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ടി കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍ യോഗത്തില്‍ അധ്യക്ഷം വഹിച്ചു. അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായ്‌, ഹാജി കെ. മമ്മദ്‌ ഫൈസി, സത്താര്‍ പന്തല്ലൂര്‍, അബൂബക്‌ര്‍ ഫൈസി മലയമ്മ, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അയ്യൂബ്‌ കൂളിമാട്‌, ഇസ്‌മാഈല്‍ ഹാജി എടച്ചേരി, ജാബിര്‍ എം.കെ തൃക്കരിപ്പൂര്‍, സഈദ്‌ വല്ലപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു. .പി അഷ്‌റഫ്‌, ഖാദിര്‍ ഫൈസി, സി.എച്ച്‌ റഷീദ്‌, ഖമറുദ്ദീന്‍, കുഞ്ഞിക്കോയ തങ്ങള്‍, ജോണി മണിച്ചിറ, ഹംസ മാസ്റ്റര്‍, അമീര്‍, ഇബ്രാഹീം ഫൈസി, സിദ്ദീഖ്‌ ഫൈസി, പി.എസ്‌ മമ്മി, ബഷീര്‍ ഫൈസി, നൗഫല്‍, മുഹ്‌യുദ്ദീന്‍, സിദ്ദീഖ്‌ ഫൈസി, മുഹ്‌യുദ്ദീന്‍ ആഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വിമോചനയാത്രയുടെ ഒന്‍പതാം ദിവസമായ ഇന്നലെ തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയ സംഘം എറണാകുളത്തേക്ക്‌ പ്രവേശിച്ചു. രാവിലെ പതിനൊന്ന്‌ മണിക്ക്‌ രണ്ടാം സ്വീകരണ കേന്ദ്രമായ കേച്ചേരിയിലേക്ക്‌ തുറന്ന വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ പ്രവര്‍ത്തകര്‍ ജാഥാനായകരെ വേദിയിലേക്കാനയിച്ചത്‌. സ്വീകരണ സമ്മേളനം സ്ഥലം എം.എല്‍.എ എന്‍.പി മാധവന്‍ ഉദ്‌ഘാടനം ചെയ്‌തു. മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീകുമാര്‍, നൗഷാദ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.
വൈകുന്നേരത്തോടെ ജാഥാസംഘം ജില്ലയിലെ അവസാന സ്വീകരണകേന്ദ്രമായ മൂന്നുപീടികയിലെത്തി. കോരിച്ചൊരിയുന്ന മഴയത്തും പ്രവര്‍ത്തകര്‍ ആവേശത്തോടെ നേതാക്കളെ വരവേറ്റു. യോഗം സമസ്‌ത ജില്ലാ പ്രസിഡണ്ട്‌ എസ്‌.എം.കെ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ശറഫുദ്ദീന്‍ മൗലവി വേന്‍മനാട്‌ അധ്യക്ഷം വഹിച്ചു.
ശേഷം യാത്രാസംഘം എറണാകുളം ജില്ലയിലേക്ക്‌ പ്രവേശിച്ചു. ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു യാത്രക്ക്‌ സ്വീകരണം ഏര്‍പെടുത്തിയിരുന്നത്‌. സ്വീകരണയോഗം സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വൈസ്‌ പ്രസിഡണ്ട്‌ എം.എം മുഹ്‌യുദ്ദീന്‍ മൗലവി ആലുവ ഉദ്‌ഘാടനം ചെയ്‌തു. SKSSF ജില്ലാ പ്രസിഡണ്ട്‌ അഷ്‌റഫ്‌ ഹുദവി മുവാറ്റുപുഴ ആധ്യക്ഷനായിരുന്നു. വിമോചനയാത്രയെ കേരളത്തിലെ പൊതുജനം ഏറ്റെടുത്തിട്ടുണ്ടെന്നും ഈ ധര്‍മ യാത്രയുടെ പ്രാധാന്യം പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജാഥാ ക്യാപ്‌റ്റന്‍ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ പറഞ്ഞു.
അബ്‌ദുല്‍ ഖാദിര്‍ ഫൈസി, എം.എം അബൂബക്കര്‍ ഫൈസി, സിദ്ദീഖ്‌ ഫൈസി, അലി മൗലവി അറക്കപ്പടി, കെ.കെ ഇബ്രാഹീം ഹാജി പേക്കാപ്പള്ളി, എം.എം പരീത്‌, എ ഇബ്രാഹിം കുട്ടി, മുഹമ്മദ്‌ ദാരിമി പട്ടിമറ്റം, സലാം ഫൈസി അടിമാലി, അബ്‌ദുസ്സലാം ഹാജി ചിറ്റേത്തുകര, എന്‍.കെ മുഹമ്മദ്‌ ഫൈസി, എം.ബി മുഹമ്മദ്‌, ഫൈസല്‍ കരുതപ്പടി, അലി പായിപ്ര, സലാം അയ്യമ്പ്രാത്ത്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.
യാത്രയുടെ പത്താം ദിവസമായ ഇന്ന്‌ സംഘം ഉച്ചക്ക്‌ മൂന്ന്‌ മണിക്ക്‌ ഈരാറ്റുപേട്ട, വൈകിട്ട്‌ ഏഴു മണിക്ക്‌ തൊടുപുഴ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

മൂന്നുപീടികയില്‍ വിമോചനയാത്രക്ക്‌ ഊഷ്‌മള വരവേല്‍പ്‌

മൂന്നുപീടിക : ആത്മീയത; ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി SKSSF സംസ്ഥാന കമ്മിറ്റി നടത്തുന്ന വിമോചനയാത്രക്ക്‌ തൃശൂര്‍ ജില്ലയിലെ അവസാന കേന്ദ്രമായ മൂന്നുപീടികയില്‍ ഊഷ്‌മള വരവേല്‍പ്‌. വന്‍വാഹന വ്യൂഹങ്ങളുടെ അകമ്പടിയോടെയാണ്‌ നേതാക്കളെ പ്രവര്‍ത്തകര്‍ വേദിയിലേക്ക്‌ ആനയിച്ചത്‌.
യോഗം സമസ്‌ത ജില്ലാ പ്രസിഡണ്ട്‌ എസ്‌.എം.കെ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ശറഫുദ്ദീന്‍ മൗലവി വേന്‍മനാട്‌ അധ്യക്ഷം വഹിച്ചു. സത്താര്‍ പന്തല്ലൂര്‍, അബൂബക്‌ര്‍ ഫൈസി മലയമ്മ, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ തുടങ്ങിയവര്‍ പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ചു. ജാഥാകാപ്‌റ്റന്‍ അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ മറുപടി പ്രസംഗം നടത്തി. ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായ്‌, അയ്യൂബ്‌ കൂളിമാട്‌, ഇസ്‌മാഈല്‍ ഹാജി എടച്ചേരി, ജാബിര്‍ എം.കെ തൃക്കരിപ്പൂര്‍, സഈദ്‌ വല്ലപ്പുഴ, തുടങ്ങിയവര്‍ സംബന്ധിച്ചു.

വിമോചനയാത്രക്ക്‌ കേച്ചേരിയില്‍ ഉജ്ജ്വല സ്വീകരണം

കേച്ചേരി : ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന മുദ്രാവാക്യവുമായി 18ന്‌ മംഗലാപുരത്ത്‌ നിന്ന്‌ തുടങ്ങിയ SKSSF സംസ്ഥാന കമ്മറ്റിയുടെ വിമോചന യാത്രക്ക്‌ കേച്ചേരിയില്‍ ഉജ്ജ്വല സ്വീകരണം. ജില്ലയിലെ പ്രമുഖ സ്വീകരണ കേന്ദ്രമായ കേച്ചേരിയിലേക്ക്‌ തുറന്ന വാഹനത്തില്‍ നിരവധി വാഹനാകമ്പടിയോടെയാണ്‌ ജാഥാനായകരെ വേദിയിലേക്കാനയിച്ചത്‌.
സ്വീകരണ സമ്മേളനം സ്ഥലം എം.എല്‍.എ എന്‍.പി മാധവന്‍ ഉദ്‌ഘാടനം ചെയ്‌തു. മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷം വഹിച്ചു. അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായ്‌, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീകുമാര്‍, സത്താര്‍ പന്തല്ലൂര്‍, അബൂബക്‌ര്‍ ഫൈസി മലയമ്മ, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അയ്യൂബ്‌ കൂളിമാട്‌, ഇസ്‌മാഈല്‍ ഹാജി എടച്ചേരി, ജാബിര്‍ എം.കെ തൃക്കരിപ്പൂര്‍, സഈദ്‌ വല്ലപ്പുഴ, നൗഷാദ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.