അല്‍ഐന്‍ സുന്നി സെന്‍റര്‍ നബിദിനാഘോഷം

അല്‍ഐന്‍ : വിപുലമായ പരിപാടികളോടെ അല്‍ഐന്‍ സുന്നി യൂത്ത് സെന്‍റര്‍ നബിദിനാഘോഷം വ്യാഴാഴ്ച ദാറുല്‍ ഹുദാ ഇസ്‍ലാമിക് സ്കൂളില്‍ നടക്കും. അസര്‍ നിസ്കാരാനന്തരം നടക്കുന്ന മൗലിദ് പാരായണത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. മഗ്‍രിബ് നിസ്കാരാനന്തരം ദാറുല്‍ ഹുദാ മദ്റസാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികളും പ്രവാചക ജീവിതം അനാവരണം ചെയ്യുന്ന പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. സമസ്ത നടത്തിയ അഞ്ച്, ഏഴ് ക്ലാസുകളിലെ പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. വേദിയില്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ മുഖ്യപ്രഭാഷണം ഉണ്ടായിരിക്കും. നബിദിനത്തിന്‍റെ ഭാഗമായി ആയിരങ്ങള്‍ക്ക് അന്നദാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നബിദിനാഘോഷ നഗരിയിലേക്ക് അസര്‍ നമസ്കാരത്തിന് ശേഷം അല്‍ഐനിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നബിദിനാഘോഷം വിജയമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും സംഘാടകര്‍ അറിയിച്ചു.
എന്ന്, സെക്രട്ടറി, .കെ. മൌയ്തീന്‍ ഹാജി
- സൈനു, അല്‍ഐന്‍ -