ദുബൈ : നബിദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച അറബികളുടെ നേതൃത്വത്തിലുള്ള മൗലിദ് മജ്‌ലിസ് പ്രവാസി മലയാളികള്‍ക്ക് നവ്യാനുഭവമായി. ദേര നഖീല്‍ റോഡിലുള്ള ഗോള്‍ഡന്‍ സ്‌ക്വയര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ലിബിയ, ഒമാന്‍, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അറബികള്‍ നേതൃത്വം കൊടുത്ത, അറബികളുടെ പാരമ്പര്യമായ അവതരണത്തോടു കൂടിയ മൗലിദ് മജ്‌ലിസ് ഭക്തി സാന്ദ്രവും പ്രവാസി മലയാളികള്‍ക്ക് പറഞ്ഞു തീര്‍ക്കാനാവാത്ത സംതൃപ്‌തിയും ആയി. ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ. റഹ്‌്മാന്‍ ഫൈസി, അലവിക്കുട്ടി ഹുദവി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
- ശറഫുദ്ദീന്‍ , പെരുമളാബാദ് -